Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്വിന്റെ ആ വേലത്തരങ്ങളൊന്നും ധോണിയുടെ അടുത്ത് നടക്കില്ലായിരുന്നു: സെവാഗ്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ആര്‍ അശ്വിന്‍. നിര്‍ണായകമായ പല റെക്കോര്‍ഡുകളും സ്വന്തമാക്കിയ, ഇന്ത്യയ്ക്ക് പല കിരീടങ്ങളും നേടി തന്ന സ്പിന്നര്‍. മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ കീഴിലായിരുന്നു അശ്വിന്റെ ഏറ്റവും മികച്ച പല പ്രകടനങ്ങളും കണ്ടത്. ഇപ്പോഴിതാ അശ്വിനേയും ധോണിയേയും കുറിച്ചുള്ള ക്രിക്കറ്റ് ഇതിഹാസവും മുന്‍ ഇന്ത്യന്‍ ഓപ്പണറുമായ വിരേന്ദര്‍ സെവാഗിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഇരുവര്‍ക്കൊപ്പവും ഒരുപാട് കാലം കളിച്ചിട്ടുള്ള താരമാണ് സെവാഗ്.

വീരു പറയുന്നത് നായകന്‍ എംഎസ് ധോണി ഒരിക്കലും ആര്‍ അശ്വിനെ പരീക്ഷണങ്ങള്‍ നടത്താന്‍ അനുവദിച്ചിരുന്നില്ല എന്നാണ്. പന്തുകള്‍ എറിയുന്നതില്‍ പലതരം പരീക്ഷണങ്ങള്‍ക്കും തയ്യാറായിട്ടുള്ള ബൗളറാണ് അശ്വിന്‍. ഓഫ് സ്പിന്‍ എറിഞ്ഞാല്‍ അടി കിട്ടുമെന്ന ചിന്തയുള്ള അശ്വിന്‍ പലപ്പോഴും ബാറ്റര്‍മാരെ ആശങ്കയിലാക്കാന്‍ പരീക്ഷണങ്ങള്‍ നടത്തുമായിരുന്നുവെന്നാണ് സെവാഗ് പറയുന്നത്. എന്നാല്‍ ധോണിയുടെ കീഴില്‍ അതൊന്നും പ്രയോഗിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നാണ് സെവാഗ് പറയുന്നത്.

ഓഫ് സ്പിന്‍

''ഓഫ് സ്പിന്‍ എറിഞ്ഞാല്‍ ആരെങ്കിലും തന്നെ സിക്സോ ഫോറോ അടിക്കുമെന്ന ചിന്തയുള്ളവനായിരുന്നു അശ്വിന്‍. ഈ പേടി കാരണം അവന്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. വിക്കറ്റിന് പിന്നില്‍ ധോണി ഉണ്ടായിരുന്നപ്പോഴൊന്നും അതിനെ അനുവദിച്ചിരുന്നില്ല. ചിലപ്പോള്‍ ബൗളറോട് ബാറ്റര്‍ നിന്നെ സിക്സോ ഫോറോ അടിച്ചേക്കാം പക്ഷെ അവനെ പുറത്താക്കാനുള്ള അവസരവും ലഭിക്കുമെന്ന് പറയേണ്ടി വരും'' എന്നാണ് ക്രിക്ക്ബസ് ലൈവിനോട് വിരേന്ദര്‍ സെവാഗ് പറഞ്ഞത്.

 ഒരുപാട് കാര്യങ്ങള്‍ ഒരേ സമയം

കഴിഞ്ഞ മത്സരത്തില്‍ മൂന്നോവറില്‍ 22 റണ്‍സ് വഴങ്ങിയ അശ്വിന്‍ ഒരുപാട് കാര്യങ്ങള്‍ ഒരേ സമയം ശ്രമിക്കുകയായിരുന്നുവെന്നാണ് സെവാഗ് പറയുന്നത്. അതുകൊണ്ടാണ് വിക്കറ്റ് എടുക്കാനുള്ള അവസരം നഷ്ടമാകുന്നത്. ടീമിലെ മുതിര്‍ന്ന താരമെന്ന നിലയില്‍ മധ്യ ഓവറുകളില്‍ ബ്രേക്ക് ത്രൂ കണ്ടെത്തേണ്ടത് അശ്വിന്റെ ഉത്തരവാദിത്തമാണെന്നും സെവാഗ് പറഞ്ഞു. ''അവന്‍ പന്തെറിയുന്ന രീതി വച്ച്, ബാറ്റര്‍മാരെ പുറത്താക്കാനുള്ള സാധ്യതയും കുറഞ്ഞ് വരികയാണ്. അവന്‍ ഓഫ് സ്പിന്‍ എറിയാന്‍ തുടങ്ങിയാല്‍ മാത്രമേ എല്‍ബിഡബ്ല്യുവും ബൗള്‍ഡുമൊക്കെ സമവാക്യത്തിലേക്ക് വരികയുള്ളൂ. എക്കണോമിക്കല്‍ ആയാണ് പന്തെറിയുന്നത്. ശരി, പക്ഷെ മുതിര്‍ന്ന ബൗളര്‍ എന്ന നിലയില്‍ മധ്യ ഓവറുകളില്‍ ബ്രേക്ക് ത്രൂ നല്‍കണം'' എന്നാണ് സെവാഗ് പറയുന്നത്.

കഴിഞ്ഞ മത്സരത്തില്‍

അതേസമയം കഴിഞ്ഞ മത്സരത്തില്‍ അശ്വിന്റെ ഡല്‍ഹി ക്യാപിറ്റല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് 134 റണ്‍സാണ് എടുത്തത്. ഒമ്പത് വിക്കറ്റുകളും നഷ്ടമായിരുന്നു. ഹൈദരാബാദ് ബാറ്റര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയാതെ വന്ന മത്സരത്തില്‍ ഡല്‍ഹിയ്ക്കായി കഗിസോ റബാഡ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. നോര്‍ക്കിയയും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റുകള്‍ നേടിയ. അതേസമയം അശ്വിന് വിക്കറ്റുകളൊന്നും നേടാന്‍ സാധിച്ചില്ല.

ഇന്നത്തെ മത്സരം

എന്നാല്‍ ഹൈദരാബാദ് ഉയര്‍ത്തിയ വിജയലക്ഷ്യം ഡല്‍ഹി 13 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഡല്‍ഹിക്കായി ശ്രേയസ് അയ്യര്‍ 47 റണ്‍സ് നേടിയപ്പോള്‍ ശിഖര്‍ ധവാന്‍ 42 റണ്‍സും നായകന്‍ ഋഷഭ് പന്ത് 35 റണ്‍സും നേടി. ഈ വിജയത്തോടെ ഡല്‍ഹി വീണ്ടും പോയന്റ് പട്ടികയില്‍ ഒന്നാമത് എത്തി. ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ചെന്നൈയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അവസാന സ്ഥാനത്താണ് ഹൈദരാബാദ്. മൂന്നാം സ്ഥാനത്ത് ബാംഗ്ലൂരും നാലാം സ്ഥാനത്ത് മുംബൈയുമാണുള്ളത്. കൊല്‍ക്കത്തയും മുംബൈയും തമ്മിലാണ് ഇന്നത്തെ മത്സരം.

Story first published: Thursday, September 23, 2021, 17:12 [IST]
Other articles published on Sep 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+