
മത്സരത്തില്‍ വലിയ ബാറ്റിങ് തകര്‍ച്ച തന്നെയാണ് ഹൈദരാബാദ് നേരിട്ടത്. ആദ്യ പാദത്തില്‍ മോശം ബാറ്റിങ് പ്രകടനംകൊണ്ട് പ്ലേയിങ് 11ലെ സ്ഥാനം നഷ്ടപ്പെടുകയും ക്യാപ്റ്റന്‍സ്ഥാനത്ത് നിന്ന് നീക്കപ്പെടുകയും ചെയ്ത താരമാണ് ഡേവിഡ് വാര്‍ണര്‍. സമീപകാലത്ത് മോശം ഫോമിലായിരുന്ന വാര്‍ണര്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിലും നിരാശപ്പെടുത്തിയിരിക്കുകയാണ്. പൂജ്യത്തിന് വാര്‍ണര്‍ക്ക് വിക്കറ്റ് നഷ്ടമായത്.
Also Read: IPL 2021: ക്യാപ്റ്റന്‍മാര്‍ വാഴാതെ യുഎഇ, ബാറ്റിങില്‍ ഭൂരിഭാഗവും ഫ്‌ളോപ്പ്!- ഒരു ഫിഫ്റ്റി പോലുമില്ല

ആന്‍ റിച്ച് നോക്കിയേയുടെ അതിവേഗ പന്തുകള്‍ നേരിട്ട വാര്‍ണര്‍ ആദ്യ ഓവറിലെ എക്‌സ്ട്രാ ബൗണ്‍സില്‍ ബാറ്റുവെച്ച് അനായാസ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. വാര്‍ണറിന്റെ പുറത്താകലില്‍ത്തന്നെ ഹൈദരാബാദിന്റെ വിധി തീരുമാനിക്കപ്പെട്ടു. പിന്നീട് വന്നവര്‍ക്കാര്‍ക്കും മികവ് കാട്ടാനായില്ല. വാര്‍ണറുടെ പുറത്താകല്‍ പലരും അപ്രതീക്ഷിതമെന്നും അത്ഭുതമെന്നും വിലയിരുത്തിയപ്പോള്‍ അതില്‍ യാതൊരു അത്ഭുതവുമില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സന്‍. അതിന്റെ കാരണവും പീറ്റേഴ്‌സന്‍ വിശദീകരിക്കുന്നുണ്ട്.
Also Read: IPL 2021: 'ജീവന്‍' തിരിച്ചു കിട്ടിയത് രണ്ടു തവണ, എന്നിട്ടും മുതലാക്കാതെ വില്ലി- മൂന്നാം തവണ വീണു

'നോക്കിയേക്കും റബാദക്കും വാര്‍ണര്‍ക്കെതിരേ എങ്ങനെ കൃത്യമായി പന്തെറിയണമെന്ന് അറിയാം. ഇതിനോടകം നാല്-അഞ്ച് തവണയെങ്കിലും റബാദ വാര്‍ണറെ പുറത്താക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ഈ പുറത്താകലില്‍ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല. വാര്‍ണറെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ് മുന്നിലുള്ളത്. ഡല്‍ഹിയുടെ പേസര്‍മാരെ നേരിടുക പ്രയാസമാണെന്ന് വാര്‍ണര്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. നോക്കിയേക്കും റബാദക്കും വാര്‍ണറുടെ വിക്കറ്റ് എങ്ങനെ അനായാസമായി നേടാമെന്ന് അറിയാം'-പീറ്റേഴ്‌സന്‍ പറഞ്ഞു.
Also Read: IPL 2021: അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയേക്കാള്‍ പ്രതിഫലം വാങ്ങുന്ന അഞ്ച് താരങ്ങളിതാ

മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് വാര്‍ണര്‍. എന്നാല്‍ മികച്ച പേസര്‍മാര്‍ക്കെതിരായ റെക്കോഡ് അത്ര മികച്ചതല്ല. രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ വാര്‍ണറെ എപ്പോഴും പ്രയാസപ്പെടുത്തുന്ന ബൗളര്‍മാരിലൊരാളാണ്. അതിവേഗ ബൗളില്‍ ലെങ്ത് മനസിലാക്കാന്‍ വാര്‍ണര്‍ പ്രയാസപ്പെടുന്നുണ്ട്. വാര്‍ണറുടെ സമീപകാല ഫോം വളരെ നിരാശപ്പെടുത്തുന്നതാണ്. അതിനാല്‍ത്തന്നെ പേസ് ബൗളര്‍മാരെ നേരിടുക നിലവിലെ സാഹചര്യത്തില്‍ വാര്‍ണര്‍ക്ക് ബുദ്ധിമുട്ട് തന്നെയാണ്.
Also Read: IPL 2021: വന്നു, കണ്ടു, മടങ്ങി! വാര്‍ണര്‍ക്കു രക്ഷയില്ല, ഈ നാണക്കേട് 2016നു ശേഷമാദ്യം

2016ല്‍ ഹൈദരാബാദിനെ കിരീടത്തിലേക്കെത്തിച്ച നായകനാണ് വാര്‍ണര്‍. എന്നാല്‍ ഒരു സീസണിലെ മോശം പ്രകടനത്തോടെ അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് മാനസികമായി അദ്ദേഹത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. ആദ്യ പാദത്തില്‍ പ്ലേയിങ് 11 നിന്ന് മാറ്റിനിര്‍ത്തപ്പെട്ടപ്പോള്‍ വാര്‍ണര്‍ കരയുകവരെ ചെയ്തിരുന്നു. വാട്ടര്‍ ബോയിയായി വാര്‍ണര്‍ എത്തിയതോടെ ഹൈദരാബാദ് മാനേജ്‌മെന്റിനെതിരേ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
Also Read: IPL 2021: വരുന്ന സീസണില്‍ പുതിയ രണ്ട് ടീമുകള്‍, നായകസ്ഥാനത്തേക്ക് ഈ അഞ്ച് പേര്‍ യോഗ്യര്‍

ഓസ്‌ട്രേലിയക്കാരനായ വാര്‍ണര്‍ക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. ഇടം കൈയന്‍ വെടിക്കെട്ട് ഓപ്പണറായ വാര്‍ണര്‍ ഹൈദരാബാദ് വിട്ടാല്‍ ആര്‍സിബിയുടെ നായകനായി എത്താനാണ് സാധ്യത കൂടുതല്‍. വിരാട് കോലി ഈ സീസണോടെ നായകസ്ഥാനം ഒഴിയുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. അതിനാല്‍ത്തന്നെ പകരക്കാരനെ വേണം. നായകസ്ഥാനത്തിനും ചേര്‍ന്ന താരമാകണമെന്നതിനാല്‍ വാര്‍ണര്‍ ആര്‍സിബിക്ക് അനുയോജ്യനായ താരമാണ്.2022 സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനുണ്ട്. അതിന് മുമ്പായി രണ്ട് ടീമുകള്‍ക്കൂടി ഐപിഎല്ലിലേക്കെത്തിയേക്കും. ഇതിലേക്ക് വാര്‍ണര്‍ കൂടുമാറാനുള്ള സാധ്യതയും കൂടുതലാണ്.
Also Read: IPL 2021: ഉപദേശങ്ങള്‍ പലതും കിട്ടി, പക്ഷെ ചെയ്യേണ്ടത് എനിക്കറിയാമായിരുന്നു- വെളിപ്പെടുത്തി ത്യാഗി

Also Read: IPL 2021: രോഹിത്തിന്റെ സ്വപ്‌നം ആറാം ഐപിഎല്‍ കിരീടമല്ല! അതുക്കും മേലെ
ഐപിഎല്ലില്‍ കൂടതല്‍ തവണ ഓറഞ്ച് ക്യാപ് നേടിയ താരമാണ് വാര്‍ണര്‍. 2015,2017,2019 സീസണിലാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. 149 ഐപിഎഎല്ലില്‍ നിന്ന് 5447 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതില്‍ നാല് സെഞ്ച്വറിയും 50 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഐപിഎല്ലില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡ് വാര്‍ണറുടെ പേരിലാണ്.


Click it and Unblock the Notifications











