
മത്സരത്തില്‍ നായകനെന്ന നിലയില്‍ റിഷഭ് പന്തിന്റെ തീരുമാനങ്ങള്‍ പിഴച്ചു. അവസാന ഓവറില്‍ സിംഗിള്‍ എടുക്കാന്‍ വിസമ്മതിച്ചതും 20ാം ഓവറില്‍ കഗിസോ റബാദ ഉണ്ടായിട്ടും ടോം കറാന് പന്തുകൊടുത്തതുമെല്ലാം റിഷഭിന് പറ്റിയ അബദ്ധങ്ങള്‍ തന്നെയാണെന്ന് പറയാതെ വയ്യ. ഇക്കാര്യം ടീമിന്റെ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ്ങും തുറന്ന് സമ്മതിച്ചിരുന്നു. ഇപ്പോഴിതാ ഡല്‍ഹിക്ക് എവിടെയാണ് തെറ്റുപറ്റിയതെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും രണ്ട് തവണ കെകെആറിനെ കിരീടം ചൂടിച്ച നായകനുമായ ഗൗതം ഗംഭീര്‍.
Also Read: T20 World Cup 2021: ഇന്ത്യ-പാക് പോരാട്ടത്തില്‍ ആര് നേടും? ഷാഹിദ് അഫ്രീദി പറയുന്നു

അവസാന ഓവറിലല്ല പിഴവ് സംഭവിച്ചതെന്നും 19ാം ഓവര്‍ ആവേഷ് ഖാനെക്കൊണ്ട് എറിയിച്ചതാണെന്നുമാണ് ഗൗതം ഗംഭീര്‍ അഭിപ്രായപ്പെടുന്നത്. 'അതൊരു വലിയ തെറ്റാണ്. നിങ്ങളുടെ ഏറ്റവും മികച്ച പേസര്‍ കൈയിലിരിക്കുമ്പോള്‍ ആവേഷ് ഖാനെക്കാള്‍ മുന്നെ അവനെക്കൊണ്ട് പന്തെറിയിക്കണമായിരുന്നു. ഗെയ്ക് വാദിന്റെ വിക്കറ്റ് നേടിയത് ആവേഷ് ഖാനാണെങ്കില്‍ പോലും 19ാം ഓവറില്‍ റബാദയെക്കൊണ്ട് എറിയിക്കണമായിരുന്നു'-ഗംഭീര്‍ അഭിപ്രായപ്പെട്ടു.
Also Read: T20 World cup: ഇന്ത്യ അന്നത്തേതു പോലെ ഫൈനല്‍ കളിക്കില്ല! പുതിയ നിയമവുമായി ഐസിസി

19ാം ഓവറിന്റെ ആദ്യ പന്തില്‍ ഗെയ്ക് വാദിനെ പുറത്താക്കാന്‍ ആവേഷ് ഖാനായി. എന്നാല്‍ രണ്ടാം പന്തില്‍ ബൗണ്ടറിയും അഞ്ചാം പന്തില്‍ സിക്‌സറും ആവേഷ് ഖാന്‍ വഴങ്ങി. 11 റണ്‍സാണ് അദ്ദേഹം വിട്ടുനല്‍കിയത്. അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണമെന്നിരിക്കെയാണ് റബാദയെ പരിഗണിക്കാതെ ടോം കറാനെ റിഷഭ് പന്ത് കൊണ്ടുവരുന്നത്. ആദ്യ രണ്ട് പന്തും ധോണി ബൗണ്ടറി പറത്തിയതോടെ സമ്മര്‍ദ്ദത്തിലായി ടോം കറാന്റെ നാലാം പന്തും ബൗണ്ടറി പായിച്ച് ധോണി വിജയം സമ്മാനിക്കുകയായിരുന്നു.
Also Read: IPL 2021: റോബിന്‍ ഉത്തപ്പ-സുരേഷ് റെയ്‌ന, ഡല്‍ഹിക്കെതിരേ ആരെ കളിപ്പിക്കണം? ഗവാസ്‌കര്‍ പറയുന്നു

ആറ് പന്തില്‍ 18 റണ്‍സുമായി പുറത്താവാതെ നിന്ന ധോണിയുടെ മാസ്മരിക പ്രകടനം തന്നെയാണ് ടീമിന് ജയമൊരുക്കിയത്. ലീഗ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍പ്പോലും തിളങ്ങാനാവാത്ത ധോണി നിര്‍ണ്ണായക മത്സരത്തില്‍ വിശ്വരൂപം കാട്ടുകയായിരുന്നു. സിഎസ്‌കെയുടെ വിജയത്തില്‍ ധോണിയുടെ ക്യാപ്റ്റന്‍സി മികവിനെ ഗംഭീര്‍ അഭിനന്ദിച്ചു.
Also Read: IPL 2021: 'ദേവ്ദത്തിന് മികവുണ്ട്, അവനെ അടുത്ത ആര്‍സിബി നായകനാക്കണം'- ആശിഷ് നെഹ്‌റ

'എല്ലാ അഭിനന്ദനങ്ങളും ധോണി അര്‍ഹിക്കുന്നു. മൂന്നാം നമ്പറില്‍ റോബിന്‍ ഉത്തപ്പയെ ഇറക്കാനുള്ള തീരുമാനം നിര്‍ണ്ണായകമായി. വേണമെങ്കില്‍ മോയിന്‍ അലിയെ മൂന്നാം നമ്പറില്‍ ഇറക്കാമായിരുന്നു. എന്നാല്‍ ഉത്തപ്പയെ മൂന്നാം നമ്പറിലേക്ക് പരിഗണിക്കാനുള്ള തീരുമാനത്തിലേക്കാണെത്തിയത്. ഉത്തപ്പ പേസിനെ നേരിടാന്‍ ഇഷ്ടപ്പെടുന്ന താരമാണ്.ടോപ് ഓഡറില്‍ ബാറ്റ് ചെയ്യാന്‍ അവന്‍ എപ്പോഴും ആഗ്രഹിക്കുന്നു'-ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: IPL 2022: ഹാര്‍ദിക്കിനെ മുംബൈ കൈവിടും! ലേലത്തില്‍ വലിയ തുകയും ലഭിക്കില്ല- പ്രവചിച്ച് വീരു

Also Read: IPL 2021: മുംബൈ ആരെയൊക്കെ നിലനിര്‍ത്തണം? ഹര്‍ദിക്കിനെ വേണ്ട, സെവാഗ് തിരഞ്ഞെടുക്കുന്നു
റോബിന്‍ ഉത്തപ്പയുടെയും (63) റുതുരാജ് ഗെയ്ക് വാദിന്റെയും പ്രകടനമാണ് സിഎസ്‌കെയുടെ ജയത്തിന് അടിത്തറപാകിയത്. ഗെയ്ക് വാദ് 50 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 50 റണ്‍സ് നേടിയപ്പോള്‍ റോബിന്‍ ഉത്തപ്പ 44 പന്തില്‍ 63 റണ്‍സും നേടി. ഏഴ് ഫോറും രണ്ട് സിക്‌സുമാണ് ഉത്തപ്പ പറത്തിയത്. ശര്‍ദുല്‍ ഠാക്കൂറിനെ നാലാം നമ്പറിലിറക്കിയുള്ള പരീക്ഷണം പാളിയെങ്കിലും ഭാഗ്യം സിഎസ്‌കെയ്‌ക്കൊപ്പം നിന്നു. ഡല്‍ഹിക്ക് ഇനിയും ഫൈനലില്‍ കടക്കാനുള്ള അവസരമുണ്ട്. ആര്‍സിബി-കെകെആര്‍ എലിമിനേറ്ററില്‍ ജയിക്കുന്ന ടീമിനെ രണ്ടാം ക്വാളിഫയറില്‍ തോല്‍പ്പിച്ചാല്‍ ഡല്‍ഹിക്ക് ഫൈനലില്‍ കടക്കാം.


Click it and Unblock the Notifications