For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇന്ത്യ-പാക് പോരാട്ടത്തില്‍ ആര് നേടും? ഷാഹിദ് അഫ്രീദി പറയുന്നു

കറാച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് പിന്നാലെയെത്തുന്ന ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. കോവിഡ് സാഹചര്യത്തില്‍ പല തവണ നീണ്ടുപോയ ലോകകപ്പ് ഒടുവില്‍ യുഎഇയിലേക്ക് എത്തിപ്പെടുകയായിരുന്നു. ഇന്ത്യക്കാണ് ഇത്തവണത്തെ ആതിഥേയാവകാശം. ടി20 ലോകകപ്പില്‍ ആരാധകര്‍ ഏറ്റവും കാത്തിരിക്കുന്നത് ഇന്ത്യ-പാകിസ്താന്‍ പോരാട്ടം കാണാനായാണ്. 24നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന മത്സരം.

1

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളാല്‍ കേവലം മത്സരം എന്നതിലുപരിയുള്ള ആവേശം ഇരു ടീമും തമ്മിലുള്ള മത്സരത്തിനുണ്ടാവും. രാജ്യത്തിന്റെ അഭിമാന പ്രശ്‌നമെന്ന നിലയിലേക്ക് മത്സരം വിലയിരുത്തപ്പെടുന്നതോടെ താരങ്ങള്‍ക്കും സമ്മര്‍ദ്ദമേറെ. ഇതുവരെ ഇന്ത്യയെ ഒരു ലോകകപ്പിലും തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. അതിനാല്‍ കണക്കുകളില്‍ ഇന്ത്യക്കാണ് ആധിപത്യം. എന്നാല്‍ ബാബര്‍ അസാമിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന പാക് നിര ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്.

Also Read: IPL 2021: അഗ്നിപരീക്ഷക്കൊരുങ്ങി ആര്‍സിബിയും കെകെആറും, തോറ്റാല്‍ പുറത്ത്, കണക്കുകളറിയാം

2

ഇതിനോടകം തന്നെ വാക് പോരാട്ടങ്ങളും പ്രവചനങ്ങളും സജീവമായി കഴിഞ്ഞു. ഇപ്പോഴിതാ ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തില്‍ ആര് ജയിക്കുമെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി. സമ്മര്‍ദ്ദത്തെ നന്നായി അതിജീവിക്കാന്‍ കഴിയുന്ന ടീം ജയിക്കുമെന്നാണ് അഫ്രീദി പറഞ്ഞത്. 'ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം എപ്പോഴും വളരെ സമ്മര്‍ദ്ദം നിറഞ്ഞതായിരിക്കും. അതിനാല്‍ ആര്‍ക്കാണോ കൂടുതല്‍ നന്നായി സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിയുന്നത് അവര്‍ ജയിക്കും. ഏതെങ്കിലും ടീമിന് ചെറിയ പിഴവ് പറ്റിയാല്‍പ്പോലും എതിര്‍ ടീം വിജയിക്കും'-അഫ്രീദി പറഞ്ഞു.

Also Read: T20 World Cup 2021: 'എങ്ങനെ മറക്കും ഇവരെ', 2007ല്‍ ഇന്ത്യയെ കിരീടം ചൂടിച്ച താരങ്ങള്‍ ഇപ്പോള്‍ എവിടെ?

3

ഇന്ത്യയെ 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ തോല്‍പ്പിച്ച് കിരീടം നേടാന്‍ പാകിസ്താന് സാധിച്ചിരുന്നു. 2019ലെ ഏകദിന ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോഴും ജയം ഇന്ത്യക്കായിരുന്നു. താരക്കരുത്ത് പരിശോധിക്കുമ്പോള്‍ പാകിസ്താനെക്കാള്‍ മികച്ച ടീം ഇന്ത്യ തന്നെയാണ്. ഐപിഎല്ലിന് പിന്നാലെ ലോകകപ്പ് കളിക്കാനിറങ്ങുന്നു എന്നത് ഇന്ത്യക്ക് ഗുണം ചെയ്‌തേക്കും. എന്നാല്‍ യുഎഇയില്‍ അന്താരാഷ്ട്ര മത്സരം കളിച്ച് വലിയ അനുഭവസമ്പത്ത് പാകിസ്താനുണ്ട്.

Also Read: IPL 2021: സിഎസ്‌കെ X ഡല്‍ഹി, ഫൈനല്‍ സീറ്റ് ആര് ഉറപ്പിക്കും? ധോണിപ്പടക്ക് കാര്യങ്ങള്‍ എളുപ്പമല്ല

4

ഇതിനോടകം ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റുപോയിട്ടുണ്ട്. സമീപകാലത്തായി വലിയ പ്രതിസന്ധികള്‍ പാക് ടീമിന് നേരിടേണ്ടി വന്നിരുന്നു. ടീം പ്രഖ്യാപനത്തിന് പിന്നാലെ പരിശീലക സംഘം രാജിവെച്ചതും ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ് ടീമുകള്‍ പരമ്പരയില്‍ നിന്ന് പിന്മാറിയതുമെല്ലാം പാക് ക്രിക്കറ്റ് ടീമിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. പാകിസ്താന്‍ സര്‍ഫറാസ് ഖാന്‍,ഫഖര്‍ സമാന്‍,ഷുഹൈബ് മാലിക്ക് എന്നിവരെ ലോകകപ്പ് ടീമിലേക്ക് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ കൂടുതല്‍ ശക്തമായ താരനിരയായി പാകിസ്താന്‍ മാറും.

Also Read: IPL 2021: 'ഇവര്‍ കൂടുതല്‍ മത്സരം അര്‍ഹിച്ചിരുന്നു', ലീഗ് ഘട്ടത്തില്‍ വേണ്ടത്ര അവസരം ലഭിക്കാത്ത താരങ്ങള്‍

5

കൂടാതെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ വമ്പന്‍ ഓഫറും പാകിസ്താനുണ്ട്. ജയിച്ചാല്‍ ബ്ലാങ്ക് ചെക്ക് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് നല്‍കുമെന്നാണ് നിക്ഷേപകരിലൊരാള്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ഇത് പാകിസ്താന്‍ ടീമിന് കൂടുതല്‍ ഉൗര്‍ജം നല്‍കിയേക്കും. മികച്ച ബൗളിങ് കരുത്തുള്ള പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ള നിര തന്നെയാണ്. എന്നാല്‍ എല്ലാത്തവണയും വേട്ടയാടുന്ന നിര്‍ഭാഗ്യം ഇത്തവണയും ടീമിന് തിരിച്ചടിയാവുമോയെന്ന് കാത്തിരുന്ന് കാണാം.

Also Read: IPL 2021: പ്ലേ ഓഫ് സിഎസ്‌കെയ്ക്ക് എളുപ്പമാവില്ല, വെല്ലുവിളികളേറെ, ശക്തമായ പ്ലേയിങ് 11 പരിശോധിക്കാം

6

Also Read: T20 World Cup 2021: 'ഇന്ത്യ ഇത്തവണ കപ്പടിക്കും', വെറുതെ പറയുന്നതല്ല, അഞ്ച് കാരണങ്ങളിതാ

മുന്‍ പാകിസ്താന്‍ പേസര്‍ അസര്‍ മഹ്മൂദും ഇന്ത്യ-പാക് പോരാട്ടത്തിലെ വിജയസാധ്യതകളെക്കുറിച്ച് വിലയിരുത്തിയിരുന്നു. 'പാകിസ്താനെ സംബന്ധിച്ച് പ്രയാസമുള്ള മത്സരമാണിത്. ഞങ്ങളുടെ ടീം ടി20 ഫോര്‍മാറ്റില്‍ തിളങ്ങുന്നവരാണ്. എന്നാല്‍ ഇന്ത്യന്‍ ടീം അതിശക്തരായ താരനിരയാണ്. മികച്ച പ്രകടവമാണ് അവര്‍ കാഴ്ചവെക്കുന്നത്. തീര്‍ച്ചയായും ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്.എന്നാല്‍ ആ ദിവസം ഞങ്ങളുടെ താരങ്ങള്‍ക്ക് ഫോമിലേക്കെത്താനായാല്‍ തീര്‍ച്ചയായും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനാവും'-അസര്‍ മഹ്മൂദ് പറഞ്ഞു.

Story first published: Sunday, October 10, 2021, 16:44 [IST]
Other articles published on Oct 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+