
ഇത്തവണത്തെ ഐപിഎല്ലിന് സവിശേഷതകളേറെയാണ്. സൂപ്പര്‍ താരങ്ങളുടെ വെടിക്കെട്ട് പ്രകടനം ഇത്തവണ ഉണ്ടായില്ലെന്നത് ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും യുവതാരങ്ങള്‍ വെടിക്കെട്ട് പ്രകടനവുമായി കൈയടി നേടി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ഭദ്രമായിരിക്കുമെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ ഐപിഎല്ലിലെ ഇന്ത്യന്‍ യുവതാരങ്ങളുടെ പ്രകടനം.
Also Read: ഇന്ത്യന്‍ കോച്ച് ദ്രാവിഡ് തന്നെ, കാലാവധി രണ്ടു വര്‍ഷം- ശമ്പളം ശാസ്ത്രിയേക്കാള്‍ ഡബിള്‍!

റുതുരാജ് ഗെയ്ക് വാദ്,ഹര്‍ഷല്‍ പട്ടേല്‍,ആവേഷ് ഖാന്‍ എന്നിവരെല്ലാം ഇത്തവണ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇത്തവണത്തെ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുകയും എന്നാല്‍ ദേശീയ ടീമില്‍ അരങ്ങേറ്റം ഇതുവരെ നടത്താത്തതുമാണ് ചില താരങ്ങളുണ്ട്. അവരെ പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 പരിശോധിക്കാം.
Also Read: 'ആദ്യമായല്ല, മുമ്പും ഇങ്ങനെ ദേഷ്യപ്പെട്ടിട്ടുണ്ട്', 2014ലെ തൊപ്പിയെറിഞ്ഞ സംഭവത്തെക്കുറിച്ച് ദ്രാവിഡ്

വെങ്കടേഷ് അയ്യര്‍-യശ്വസി ജയ്‌സ്വാള്‍
ഈ സീസണില്‍ കെകെആര്‍ ഫൈനല്‍ കളിക്കാന്‍ കാരണമായ താരങ്ങളിലൊരാള്‍ വെങ്കടേഷ് അയ്യരായിരുന്നു. ആദ്യ പാദത്തില്‍ ഏഴ് മത്സരത്തില്‍ അഞ്ചിലും തോറ്റ അവസ്ഥയിലായിരുന്നു കെകെആര്‍. എന്നാല്‍ രണ്ടാം പാദത്തിലേക്കെത്തിയപ്പോള്‍ വെങ്കടേഷ് അയ്യരെന്ന മധ്യപ്രദേശ് താരം ടീമിലേക്കെത്തി. ഇത് ടീമിന്റെ തലവരയും മാറ്റി. യുവതാരം 10 മത്സരത്തില്‍ നിന്ന് 41.11 ശരാശരിയില്‍ 370 റണ്‍സാണ് നേടിയത്. ഇതില്‍ നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 128.47 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റില്‍ കളിച്ച താരം 37 ഫോറും 14 സിക്‌സുമാണ് നേടിയത്. അധികം വൈകാതെ ഇന്ത്യന്‍ ടീമിലും വെങ്കടേഷ് അരങ്ങേറ്റം കുറിച്ചേക്കും. ഫൈനലില്‍ അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ വെങ്കടേഷിന് സാധിച്ചിരുന്നു.
Also Read: IPL 2021: ഓറഞ്ച് ക്യാപിന് പിന്നാലെ എമേര്‍ജിങ് പ്ലെയറായി റുതുരാജ്! ക്യാച്ചിലെ കിങ് ബിഷ്‌നോയ്

രാജസ്ഥാന്‍ റോയല്‍സിന്റെ യശ്വസി ജയ്‌സ്വാളാണ് മറ്റൊരു താരം. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങി ശ്രദ്ധ പിടിച്ചുപറ്റിയ ജയ്‌സ്വാള്‍ 10 മത്സരത്തില്‍ നിന്ന് 249 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അതിവേഗത്തില്‍ പവര്‍പ്ലേയില്‍ റണ്‍സുയര്‍ത്തി ജയ്‌സ്വാള്‍ ഇത്തവണ മികവ് കാട്ടി.

കെ എസ് ഭരത്,രാഹുല്‍ ത്രിപാഠി,അഭിഷേക് ശര്‍മ
ആര്‍സിബിയുടെ മൂന്നാം നമ്പര്‍ താരമായി തിളങ്ങാന്‍ കെ എസ് ഭരതിന് സാധിച്ചു. എബി ഡിവില്ലിയേഴ്‌സിന് കീപ്പറാവാന്‍ കഴിയാതെ വന്നതോടെയാണ് ഭരതിന് അവസരം ലഭിച്ചത്. എട്ട് മത്സരത്തില്‍ നിന്ന് 38.20 ശരാശരിയില്‍ 191 റണ്‍സ് അദ്ദേഹം കൈയടി നേടി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ സിക്‌സര്‍ നേടി ടീമിനെ വിജയത്തിലേക്കെത്തിക്കാനും ഭരതിന് സാധിച്ചിരുന്നു. 2022 സീസണില്‍ ഏതെങ്കിലും ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള താരമാണ് ഭരത്.
Also Read: IPL 2021: ധോണി ഇനി ക്യാപ്റ്റന്‍മാരുടെ 'ക്യാപ്റ്റന്‍'! വമ്പന്‍ റെക്കോര്‍ഡ്, ടി20യില്‍ ഇതാദ്യം

രാഹുല്‍ ത്രിപാഠിയാണ് നാലാം നമ്പറില്‍. കെകെആറിന്റെ ഫൈനലിലേക്കുള്ള കുതിപ്പില്‍ രാഹുല്‍ ത്രിപാഠിയുടെ പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ ഫൈനലില്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റത് ത്രിപാഠിക്ക് തിരിച്ചടിയായി. 17 മത്സരത്തില്‍ നിന്ന് 397 റണ്‍സാണ് ത്രിപാഠി നേടിയത്. രണ്ടാം ക്വാളിഫയഫില്‍ രാഹുലിന്റെ ബാറ്റിങ് മികവിലാണ് കെകെആര്‍ വിജയം നേടിയത്. രണ്ട് അര്‍ധ സെഞ്ച്വറിയും ഇത്തവണ അദ്ദേഹം നേടി.
Also Read: 'അറിഞ്ഞിരിക്കണം', 2016ലെ ടി20 ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ സംഭവിച്ച അഞ്ച് പ്രധാന കാര്യങ്ങളിതാ

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവതാരമാണ് അഭിഷേക് ശര്‍മ.അണ്ടര്‍ 19 ക്രിക്കറ്റിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ യുവതാരം എട്ട് മത്സരത്തില്‍ നിന്ന് 98 റണ്‍സാണ് ഇത്തവണ നേടിയത്. 139.30 ആണ് സ്‌ട്രൈക്കറേറ്റ്. എന്നാല്‍ വേണ്ടത്ര അവസരം ടീമിനൊപ്പം ലഭിച്ചിട്ടില്ല. വരുന്ന സീസണില്‍ പുതിയൊരു തട്ടകത്തിലേക്ക് അഭിഷേക് എത്താനും സാധ്യതകളേറെ.
Also Read: ജയിച്ചെന്നു മനസ്സില്‍ കരുതി, പിന്നാലെ സിക്‌സര്‍!- പിഴച്ചത് എവിടെയെന്നു അശ്വിന്‍ പറയുന്നു

രാഹുല്‍ തെവാത്തിയ,ഷഹബാസ് അഹ്മദ്,ഹര്‍ഷല്‍ പട്ടേല്‍
രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്‍ ഓള്‍റൗണ്ടറാണ് രാഹുല്‍ തെവാത്തിയ. 2020 സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തെവാത്തിയക്ക് ഇത്തവണ മികവിനൊത്ത് ഉയരാനായില്ല. 14 മത്സരത്തില്‍ നിന്ന് 155 റണ്‍സാണ് നേടാനായത്. നിലയുറപ്പിച്ചാല്‍ അനായാസമായി സിക്‌സുകള്‍ നേടാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനും മികവുള്ള താരമാണ് അദ്ദേഹം. ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയപ്പോള്‍ ഫിറ്റ്‌നസ് പ്രശ്‌നത്തെത്തുടര്‍ന്ന് കളിക്കാനായില്ല.
Also Read: IPL 2021: അവസാന ഓവറില്‍ ജയിക്കാന്‍ 20 റണ്‍സ്, ധോണിയോ-എബിഡിയോ? തിരഞ്ഞെടുത്ത് ഡുപ്ലസിസ്

ആര്‍സിബി താരം ഷഹബാസ് അഹ്മദാണ് ഏഴാം നമ്പറില്‍. 2018-19 സീസണില്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ വരവറിയിച്ച താരം 2020ലാണ് ആര്‍സിബിയിലെത്തിയത്. രണ്ട് മത്സരത്തില്‍ നിന്ന് രണ്ട് വിക്കറ്റും വീഴ്ത്തി. ഇത്തവണ 11 മത്സരം കളിച്ച് ഏഴ് വിക്കറ്റാണ് താരം നേടിയത്. വിക്കറ്റുകള്‍ വീഴ്ത്താന്‍ മിടുക്കുള്ള താരമാണ് ഷഹബാസ്. ഭേദപ്പെട്ട ബാറ്റിങ് നടത്താനും കഴിവുണ്ട്.
എട്ടാമന്‍ ആര്‍സിബി പേസര്‍ ഹര്‍ഷല്‍ പട്ടേലാണ്. ഇത്തവണ 32 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ്പ് നേടിയത് ഹര്‍ഷലാണ്. ഇന്ത്യയിലും യുഎഇയിലും ഒരുപോലെ തിളങ്ങാന്‍ ഹര്‍ഷലിനായി. ഒരു ഇന്ത്യക്കാരന്റെ ഐപിഎല്ലിലെ ഏറ്റവും മികച്ച വിക്കറ്റ് നേട്ടമാണിത്.
Also Read: IPL 2022: വാര്‍ണര്‍ സിഎസ്‌കെയിലേക്ക്! വൈറലായി പുതിയ ഫോട്ടോ, ത്രില്ലടിച്ച് ആരാധകരും

ആവേഷ് ഖാന്‍,
ഒമ്പതാമനായി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആവേഷ് ഖാനാണ് ഇടം. 16 മത്സരത്തില്‍ നിന്ന് 24 വിക്കറ്റുമായി താരം തിളങ്ങി. ന്യൂബോളിലും ഡെത്ത് ഓവറിലും മികവ് കാട്ടാന്‍ ആവേഷ് ഖാനായി. ഡല്‍ഹിയുടെ ബൗളര്‍മാരില്‍ ഇത്തവണ ഏറ്റവും മികവ് കാട്ടിയത് ആവേഷാണ്. പിച്ചിന്റെ സാഹചര്യത്തിനനുസരിച്ച് പന്തെറിയാന്‍ മിടുക്കനാണ് ആവേഷ് ഖാന്‍.
Also Read: IPL 2021: കപ്പുയര്‍ത്തുക മാത്രമല്ല, ചിലപ്പോള്‍ വിജയ റണ്‍സ് നേടുന്നതും ധോണിയായിരിക്കും- ആകാശ് ചോപ്ര

പഞ്ചാബ് കിങ്‌സ് പേസര്‍ അര്‍ഷദീപ് സിങ്ങാണ് 10ാമന്‍. 12 മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഡെത്ത് ഓവറിലടക്കം റണ്ണൊഴുക്ക് തടയാന്‍ അര്‍ഷദീപിന് സാധിക്കുന്നുണ്ട്. അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരമാണ് അര്‍ഷദീപ്.
Also Read: T20 World Cup: കിരീടഫേവറിറ്റുകളാര്? ഏറ്റവും ആവേശകരവും ഇതുതന്നെയെന്ന് മുരളീധരന്‍
സ്പിന്നറായ പഞ്ചാബ് കിങ്‌സിന്റെ രവി ബിഷ്‌നോയ് തന്നെ. അനില്‍ കുംബ്ലെയുടെ പരിശീലനത്തില്‍ മികച്ച സ്പിന്‍ പ്രകടനം കാഴ്ചവെക്കാന്‍ രവി ബിഷ്‌നോയ്ക്കായി. 12 വിക്കറ്റാണ് ഈ സീസണില്‍ താരം നേടിയത്. അതും 6.34 എന്ന മികച്ച ഇക്കോണമിയില്‍. ഇന്ത്യയുടെ ഭാവി സ്പിന്നര്‍ തന്നെയാണ് രവി ബിഷ്‌നോയ്.


Click it and Unblock the Notifications











