For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: കിരീടഫേവറിറ്റുകളാര്? ഏറ്റവും ആവേശകരവും ഇതുതന്നെയെന്ന് മുരളീധരന്‍

23നാണ് സൂപ്പര്‍ 12നു തുടക്കമാവുന്നത്

ഐസിസിയുടെ ടി20 ലോകകപ്പിനെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകായണ് ശ്രീലങ്കയുടെ മുന്‍ സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരന്‍. ലോകകപ്പിന്റെ ഗോഗ്യതാ റൗണ്ട് പോരാട്ടങ്ങള്‍ക്കു ഞായറാഴ്ച തുടക്കമാവുകയാണ്. മുന്‍ ചാംപ്യന്മാരായ ശ്രീലങ്ക, ബംഗ്ലാദേശ്, അട്ടിമറി വീരന്‍മാരായ അയര്‍ലാന്‍ഡുള്‍പ്പെടെ എട്ടു ടീമുകളാണ് യോഗ്യതാറൗണ്ടില്‍ ഇറങ്ങുന്നത്. ഇവരില്‍ നാലു ടീമുകള്‍ക്കാണ് സൂപ്പര്‍ 12ലേക്കു യോഗ്യത ലഭിക്കുക.

23നാണ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്കു തുടക്കമാവുന്നത്. ആറു ടീമുകള്‍ വീതം രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് സൂപ്പര്‍ 12ല്‍ ഇറങ്ങുക. ഗ്രൂപ്പ് എയാണ് മരണഗ്രൂപ്പ്. നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ട്, കരുത്തരായ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരെല്ലാം ഗ്രൂപ്പ് ഒന്നിലാണ്. യോഗ്യതാ റൗണ്ടില്‍ നിന്നുള്ള രണ്ടു ടീമുകള്‍ കൂടി ഗ്രൂപ്പിലേക്കു വരും. ഇന്ത്യ ഗ്രൂപ്പ് രണ്ടിലാണ്. ചിരവൈരികളായ പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരും യോഗ്യതാ റൗണ്ടിലെ രണ്ടു ടീമുകളും കൂടി ഗ്രൂപ്പിലുണ്ടാവും.

 കിരീട ഫേവറിറ്റുകള്‍ ആരുമില്ല

കിരീട ഫേവറിറ്റുകള്‍ ആരുമില്ല

ഇത്തവണത്തെ ടി20 ലോകകപ്പില്‍ കിരീടഫേവറിറ്റുകളായി ഏതെങ്കിലുമൊരു ടീമിനെ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലെന്നു മുത്തയ്യ മുരളീധരന്‍ വ്യക്തമാക്കി. ഇതാണ് ഇത്തവണത്തെ ടൂര്‍ണമെന്റിനെ കൂടുതല്‍ ആവേശകരമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ ലോകകപ്പില്‍ അസാധാരണ ടീമെന്നു പറയാവുന്ന ആരും തന്നെയില്ല. അതുകൊണ്ടു തന്നെ കിരീടം ആര്‍ക്കും നേടാം. മുന്‍ ടൂര്‍ണമെന്റുകളിലേതു പോലെ ഏതെങ്കിലുമൊരു ടീമിനെ ചൂണ്ടിക്കാണിക്കുക ദുഷ്‌കരമാണെന്നും മുരളി വ്യക്തമാക്കി.

 സ്പിന്നര്‍മാരുടെ പ്രാധാന്യം

സ്പിന്നര്‍മാരുടെ പ്രാധാന്യം

ടി20 ക്രിക്കറ്റില്‍ സ്പിന്‍ ബൗളര്‍മാരുടെ പ്രാധാന്യം മുമ്പത്തേക്കാള്‍ കൂടിയിട്ടുണ്ടെന്നും ഇതു വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണെന്നും മുരളി വ്യക്തമാക്കി. ടി20 വളരെ വേഗതയേറിയ ഗെയിമാണ്, അതുകൊണ്ടു തന്നെ ബാറ്റേഴ്‌സിന്റെ ഗെയിമാവേണ്ടതുമാണ്. എന്നാല്‍ കഴിഞ്ഞ 18 വര്‍ഷത്തിനിടെ ബൗളര്‍മാരും ഈ ഫോര്‍മാറ്റുമായി പൊരുത്തപ്പെട്ടിട്ടുണ്ട്. ഫാസ്റ്റ് ബൗളര്‍മാര്‍ ഇപ്പോള്‍ സ്ലോ ബോളുകളും കട്ടറുകളും വ്യത്യസ്തായ ബോളുകളുമെല്ലാം പരീക്ഷിക്കുന്നുണ്ട്. ഈ കഴിവാണ് ഒരു ബൗളര്‍ വളര്‍ത്തിക്കൊണ്ടു വരേണ്ടതെന്നും മുരളി നിരീക്ഷിച്ചു.

 ഡിഫന്‍സീവ് മനോഭാവത്തോടെ കളിക്കണം

ഡിഫന്‍സീവ് മനോഭാവത്തോടെ കളിക്കണം

കളിക്കാരനെന്ന നിലയിലും ഉപദേശകനെന്നും താന്‍ മനസിലാക്കിയ കാര്യം ടി20യെന്നത് ഡിഫന്‍സീവ് മനോഭാവത്തോടെ കളിക്കേണ്ട ഗെയിമാണെന്നാണ് മുരളി വെളിപ്പെടുത്തി.
എന്റെ അനുഭവത്തില്‍ നിന്നാണ് ഞാന്‍ ഇതു പറയുന്നത്. ടി20 ഫോര്‍മാറ്റില്‍ കളിക്കുകയും ഉപദേശകനായി പ്രവര്‍ത്തിക്കുകയും ചെയ്തു കഴിഞ്ഞു. നിങ്ങള്‍ പ്രതിരോധ മനോഭാവത്തോടെയാണ് ഈ ഫോര്‍മാറ്റില്‍ കളിക്കേണ്ടതെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. എന്നാല്‍ ഏകദിനം, ടെസ്റ്റ് എന്നിവയില്‍ വിക്കറ്റെടുക്കുകയെന്നതാണ് ലക്ഷ്യം. ടി20യില്‍ അറ്റാക്കിങെന്നു വച്ചാല്‍ ഡിഫന്‍ജഡിങാണ്. ആറോ, 6.5 റണ്‍സ് മാത്രം ഒരോവറില്‍ വിട്ടു കൊടുക്കുകയെന്നതായിരിക്കണം ടി20യില്‍ ഒരു ബൗളറുടെ ലക്ഷ്യം, ഇതിനു സാധിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കു കുറച്ചു വിക്കറ്റുകളും ലഭിക്കുമെന്നും മുരളീധരന്‍ വിലയിരുത്തി.

 സ്പിന്നര്‍മാര്‍ക്കു വലിയ റോള്‍

സ്പിന്നര്‍മാര്‍ക്കു വലിയ റോള്‍

ഐപിഎല്ലിന്റെ ഭാഗമായി ഞാന്‍ യുഎഇയില്‍ തന്നെയുണ്ട്. ഇവിടെയുള്ള വിക്കറ്റുകള്‍ നോക്കുമ്പോള്‍ ലോകകപ്പില്‍ സ്പിന്നര്‍മാര്‍ക്കു വലിയ റോള്‍ തന്നെയുണ്ടാവുമെന്ന് വ്യക്തമാണ്. ക്യുറേറ്റര്‍മാര്‍ തയ്യാറാക്കുന്ന വിക്കറ്റിനെക്കൂടി ആശ്രയിച്ചായിരിക്കും ഇത്. പക്ഷെ ഓരോ ടീമിന്റെും വിധി നിര്‍ണയിക്കുന്നതില്‍ ബാറ്റര്‍മാരേക്കാള്‍ പങ്കുവഹിക്കുക സ്പിന്നര്‍മാരായിരിക്കും. ബാറ്റര്‍മാര്‍ക്കു പ്രതീക്ഷിച്ചതു പോലെ ബോളുകള്‍ കണക്ട് ചെയ്യാനും കഴിയില്ല. മിക്ക മല്‍സരങ്ങളിലും ചെറിയ സ്‌കോര്‍ പിറക്കാനാണ് സാധ്യതയെന്നും മുരളീധരന്‍ പറഞ്ഞു.

 ശ്രീലങ്കയ്ക്കു പഴയ കരുത്തില്ല

ശ്രീലങ്കയ്ക്കു പഴയ കരുത്തില്ല

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ശക്തി ക്ഷയിച്ചിരിക്കുകയാണെന്നും പഴയ കരുത്ത് ഇപ്പോഴത്തെ ടീമിന് ഇല്ലെന്നും ഈ കാരണത്താലാണ് ടി20 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ ആദ്യമായി കളിക്കേണ്ടി വന്നിരിക്കുന്നതെന്നും മുരളി വ്യക്തമാക്കി. കഴിഞ്ഞ അഞ്ചോ, ആറോ വര്‍ഷമായി ലങ്കന്‍ ക്രിക്കറ്റിന്റെ ഗ്രാഫ് താഴേക്കാണ്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഞങ്ങള്‍ക്കു യോഗ്യതാ റൗണ്ട് കളിക്കേണ്ടി വന്നിരിക്കുന്നത്. സത്യസന്ധമായി പറഞ്ഞാല്‍, ഞങ്ങള്‍ക്കു ഇപ്പോള്‍ പഴയ ശക്തിയില്ല. നല്ല ക്രിക്കറ്റും കളിക്കുന്നില്ല, അതുകൊണ്ടാണ് ഇപ്പോള്‍ ഈ പൊസിഷനിലെത്തിയിരിക്കുന്നത്. എങ്കിലും ഈ ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്കു യോഗ്യത നേടാന്‍ ലങ്കയ്ക്കു കഴിയും. അതിനു സാധിക്കുന്ന താരങ്ങള്‍ ടീമിലുണ്ട്. പക്ഷെ യോഗ്യത നേടുകയെന്നതാണ് ആദ്യം പ്രധാനമെന്നും മുരളി കൂട്ടിച്ചേര്‍ത്തു.

Story first published: Friday, October 15, 2021, 16:07 [IST]
Other articles published on Oct 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+