
ടൂര്‍ണമെന്റിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ നിരവധി ഫിനിഷര്‍മാരെ കാണാന്‍ സാധിക്കും. വമ്പനടികൊണ്ട് ആരാധക മനസില്‍ ഇടം പിടിച്ച നിരവധി താരങ്ങളുണ്ടെങ്കിലും ഏത് പ്രതിസന്ധിയില്‍ നിന്നും ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങള്‍ കുറവാണെന്ന് തന്നെ പറയാം. ആ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന താരങ്ങളാണ് എംഎസ് ധോണിയും എബി ഡിവില്ലിയേഴ്‌സും. രണ്ട് പേര്‍ക്കും ഫിനിഷര്‍മാരെന്ന നിലയില്‍ ഭേദപ്പെട്ട റെക്കോഡുമുണ്ട്.
Also Read: IPL 2021: നരെയ്‌ന് മുന്നില്‍ ധോണി വീണ്ടും കീഴടങ്ങുമോ? ഈ താരപോരാട്ടങ്ങളെ കരുതിയിരിക്കാം

അവസാന ഓവറില്‍ ജയിക്കാന്‍ 20 റണ്‍സ് വേണമെന്നിരിക്കെ ബാറ്റ് ചെയ്യാന്‍ എംഎസ് ധോണി,എബി ഡിവില്ലിയേഴ്‌സ് എന്നീ താരങ്ങളില്‍ ആരെ തിരഞ്ഞെടുക്കും? ഉത്തരം നല്‍കിയിരിക്കുകയാണ് സിഎസ്‌കെ ഓപ്പണറും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനുമായ ഫഫ് ഡുപ്ലെസിസ്. ദേശീയ ടീം സഹതാരമായ എബി ഡിവില്ലിയേഴ്‌സിനെ തഴഞ്ഞ് എംഎസ് ധോണിയെയാണ് ഡുപ്ലെസിസ് തിരഞ്ഞെടുത്തത്. എംഎസ് ധോണിയെന്ന പേരിനൊപ്പം സിംഹത്തിന്റെ മുഖവും തീപ്പൊരുയുടെ ചിത്രവും ഉള്‍പ്പെടുത്തിയാണ് ട്വിറ്ററില്‍ ആരാധകന്റെ ചോദ്യത്തോട് ഡുപ്ലെസിസ് പ്രതികരിച്ചത്.
Also Read: IPL 2021: കലാശപ്പോരാട്ടം ഇന്ന്, സിഎസ്‌കെ x കെകെആര്‍, കാത്തിരിക്കുന്ന നാല് വമ്പന്‍ റെക്കോഡുകളിതാ

ഫിനിഷറെന്ന നിലയിലെ ധോണിയുടെ മികവിനോട് കിടപിടിക്കാന്‍ സാധിക്കുന്ന മറ്റാരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല. അത്രത്തോളം മികച്ച പ്രകടനങ്ങള്‍ ഇക്കാലയളവില്‍ ധോണി നടത്തിയിട്ടുണ്ട്. ഇത്തവണ സിഎസ്‌കെയുടെ ഫൈനല്‍ പ്രവേശനം പോലും ധോണിയുടെ മികവിലായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഒന്നാം ക്വാളിഫയറില്‍ പോരാട്ടം അവസാന ഓവറിലേക്ക് എത്തിയപ്പോള്‍ 6 പന്തില്‍ 18* റണ്‍സുമായി ടീമിന് ഫൈനലില്‍ ഇടം നേടിക്കൊടുത്തത് ധോണിയാണ്..
Also Read: IPL 2021: 'എല്ലാവര്‍ക്കും ധോണിയാവാന്‍ കഴിയില്ല', റിഷഭ് പന്തിന് അല്‍പ്പം കൂടി സമയം നല്‍കൂ- നെഹ്‌റ

ഫൈനലിനിറങ്ങുമ്പോഴും സിഎസ്‌കെയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നത് ധോണിയുടെ സാന്നിധ്യം തന്നെയാണ്. സ്റ്റംപിന് പിന്നിലെ മികവും ബൗളിങ്ങില്‍ വരുത്തുന്ന വ്യത്യാസങ്ങളുമെല്ലാം ആരും ചിന്തിക്കാത്ത ഫീല്‍ഡ് വിന്യാസവുമെല്ലാം ധോണിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു.2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിക്ക് ഈ സീസണിലെ ഐപിഎല്ലില്‍ വലിയ മികവ് കാട്ടാന്‍ സാധിച്ചില്ലെങ്കിലും നിര്‍ണ്ണായക മത്സരത്തില്‍ ധോണി ബാറ്റുകൊണ്ട് തിളങ്ങുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ.
Also Read: IPL 2021: കലാശക്കളിക്ക് റെയ്‌നയും റസ്സലുമുണ്ടാവുമോ? പിച്ച്, ശരാശരി സ്‌കോര്‍ എല്ലാമറിയാം

ഈ സീസണോടെ ധോണി ഐപിഎല്ലില്‍ നിന്നും വിരമിച്ചേക്കും. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായി ധോണി പ്രവര്‍ത്തിക്കും. ഈ സീസണോടെ താരമെന്ന നിലയില്‍ കളി അവസാനിപ്പിച്ച് അടുത്ത സീസണ്‍ മുതല്‍ സിഎസ്‌കെയുടെ ഉപദേഷ്ടാവായി ധോണി പ്രവര്‍ത്തിക്കാനാണ് സാധ്യത കൂടുതല്‍. അതിനാല്‍ത്തന്നെ ഇത്തവണത്തെ കിരീടത്തോടെ കരിയറിന് വിരാമമിടാമെന്ന പ്രതീക്ഷയിലാണ് ധോണിയുള്ളത്..
Also Read: T20 World Cup 2021: കോലി ഓപ്പണറാവേണ്ട, മൂന്നാം നമ്പര്‍ മതി, ആരെങ്കിലും അവനോട് പറയണം- സെവാഗ്

എബി ഡിവില്ലിയേഴ്‌സ് ആര്‍സിബിക്കൊപ്പം ഇത്തവണ നിരാശപ്പെടുത്തി. ഇന്ത്യന്‍ പാദത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച അദ്ദേഹം യുഎഇയിലേക്കെത്തിയപ്പോള്‍ കളി മറന്നു. ഇത്തവണ എലിമിനേറ്ററില്‍ തോറ്റാണ് ആര്‍സിബി പുറത്തായത്. എബിഡിയുടെ മോശം ഫോം ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് കളി മതിയാക്കിയിട്ടും ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം അദ്ദേഹം തുടര്‍ന്നു.
Also Read: IPL 2021: ആര് ഉയര്‍ത്തും കപ്പ്? സിഎസ്‌കെ x കെകെആര്‍, കിരീടത്തോടെ ധോണിക്ക് പടിയിറങ്ങാനാവുമോ?

Also Read: IPL 2022: കോലിയുഗം കഴിഞ്ഞു, ആര്‍സിബിയുടെ അടുത്ത ക്യാപ്റ്റന്‍? ഇവരിലൊരാള്‍ വന്നേക്കും
വരുന്ന സീസണില്‍ ആര്‍സിബി എബിഡിയെ നിലനിര്‍ത്തുമോ ഇല്ലെയോ എന്നത് കണ്ടറിയണം. ഈ സീസണോടെ അദ്ദേഹവും കളി മതിയാക്കാന്‍ സാധ്യതയുണ്ട്. നിലയുറപ്പിച്ചാല്‍ ഏറ്റവും അപകടകാരിയായി മാറുന്ന ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ഡിവില്ലിയേഴ്‌സ്. മൈതാനത്തിന്റെ ഏത് വശത്തേക്കും ഷോട്ട് കളിക്കാന്‍ മികവുള്ള എബിഡിക്ക് മൂന്ന് സെഞ്ച്വറിയടക്കം മികച്ച ബാറ്റിങ് റെക്കോഡാണ് ഐപിഎല്ലിലുള്ളത്.


Click it and Unblock the Notifications











