Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: നരെയ്‌ന് മുന്നില്‍ ധോണി വീണ്ടും കീഴടങ്ങുമോ? ഈ താരപോരാട്ടങ്ങളെ കരുതിയിരിക്കാം

ദുബായ്: ഇന്ത്യന്‍പ്രീമിയര്‍ ലീഗിന്റെ ആവേശ ഫൈനലിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് യുഎഇയില്‍ നടക്കുന്ന മത്സരത്തില്‍ സിഎസ്‌കെ-കെകെആറിനെ നേരിടും. സിഎസ്‌കെ ജയിക്കാന്‍ നാലാം കിരീടം അലമാരയിലെത്തുമ്പോള്‍ കെകെആര്‍ ലക്ഷ്യം വെക്കുന്നത് മൂന്നാം കിരീടമാണ്. ഡല്‍ഹിയെ ഒന്നാം ക്വാളിഫയറില്‍ തോല്‍പ്പിച്ച് സിഎസ്‌കെ ആദ്യം ഫൈനല്‍ ഉറപ്പിച്ചപ്പോള്‍ ഒന്നാം എലിമിനേറ്ററില്‍ ആര്‍സിബിയേയും രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനേയും തോല്‍പ്പിച്ചാണ് കെകെആറിന്റെ ഫൈനല്‍ പ്രവേശനം.

1

രണ്ട് ടീമിനും ഒന്നിനൊന്ന് മികച്ച താരനിരയുള്ളതിനാല്‍ ഭാഗ്യം തുണക്കുന്ന ടീമിനാവും ജയം. കെകെആറിന്റെ കരുത്ത് സ്പിന്‍ നിരയാണ്. മികച്ച ഫോമിലുള്ള കെകെആര്‍ സ്പിന്നര്‍മാര്‍ സിഎസ്‌കെയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്. തന്ത്രശാലിയായ ധോണി ഫൈനലിനായി മെനഞ്ഞിരിക്കുന്ന പദ്ധതിയെന്തെന്ന് കണ്ടറിയണം. ആവേശ ഫൈനലില്‍ ആരാധകര്‍ കാത്തിരുന്ന് കാണേണ്ട താരപോരാട്ടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

Also Read: T20 World Cup: ഇന്ത്യയുടെ ഒരാള്‍ പോലുമില്ല! ശ്രദ്ധിക്കേണ്ട ആറു പേരെക്കുറിച്ച് ആര്‍ച്ചര്‍

എംഎസ് ധോണി-സുനില്‍ നരെയ്ന്‍

എംഎസ് ധോണി-സുനില്‍ നരെയ്ന്‍

ഡല്‍ഹിക്കെതിരായ മത്സരത്തിലെ മിന്നും പ്രകടനത്തോടെ ധോണി ഫോമിലേക്കെത്തിയിരിക്കുകയാണ്. അതിനാല്‍ത്തന്നെ ധോണിയെപ്പൂട്ടാന്‍ കൃത്യമായ തന്ത്രത്തോടെയാവും കെകെആര്‍ ഇറങ്ങുക. ധോണിക്കെതിരേ സുനില്‍ നരെയ്‌നെ ഇറക്കാനാണ് സാധ്യത കൂടുതല്‍. 63 പന്തുകള്‍ ധോണിക്കെതിരേ സുനില്‍ നരെയ്ന്‍ എറിഞ്ഞപ്പോള്‍ 30 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്. 47.62 മാത്രമാണ് ധോണിയുടെ നരെയ്‌നെതിരായ സ്‌ട്രൈക്കറേറ്റ്. ഫൈനലില്‍ നരെയ്ന്‍ ധോണിയെ വീഴ്ത്തുമോയെന്നത് കണ്ടറിയം.

Also Read: IPL 2021: ടൂര്‍ണമെന്റിലെ ഇന്ത്യയുടെ വേഗ രാജാക്കന്‍മാര്‍ ആരൊക്കെ? 2012 മുതലുള്ള കണക്കുകളിതാ

ആന്‍ഡ്രേ റസല്‍-രവീന്ദ്ര ജഡേജ

ആന്‍ഡ്രേ റസല്‍-രവീന്ദ്ര ജഡേജ

ലഭിക്കുന്ന വിവരം അനുസരിച്ച് ഫൈനലില്‍ ആന്‍ഡ്രേ റസല്‍ കെകെആര്‍ നിരയിലേക്കെത്തിയേക്കും. വമ്പനടിക്കാരനായ ആന്‍ഡ്രേ റസല്‍ ഫൈനലില്‍ നിര്‍ണ്ണായകമാവാന്‍ സാധ്യതയുള്ള താരമാണ്. ഈ സീസണില്‍ വലിയ ഫോമിലല്ലായിരുന്നുവെങ്കിലും ഏത് സമയത്തും മിന്നും പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമാണ് റസല്‍. പന്തുകൊണ്ടും മാച്ച് വിന്നറാവാന്‍ റസലിന് കിഴിവുണ്ട്. 10 മത്സരത്തില്‍ നിന്ന് 183 റണ്‍സും 11 വിക്കറ്റും റസല്‍ നേടിയിട്ടുണ്ട്.

റസലിന്റെ മികവിന് സിഎസ്‌കെയുടെ മറുപടി രവീന്ദ്ര ജഡേജയിലൂടെയാവും. മികച്ച ഫോമിലുള്ള ജഡേജയുടെ ഡെത്ത് ഓവറിലെ ബാറ്റിങ് വെടിക്കെട്ടും സ്പിന്‍ മികവും കെകെആറിനെതിരേ ടീമിന് നിര്‍ണ്ണായകമാവും. 227 റണ്‍സും 11 വിക്കറ്റും ഇതിനോടകം ജഡേജ നേടിയിട്ടുണ്ട്.

Also Read: T20 World Cup 2021: 'ഇന്ത്യയെ തോല്‍പ്പിച്ച് തുടങ്ങാമെന്ന് പ്രതീക്ഷിക്കുന്നു', പാക് നായകന്‍ ബാബര്‍ അസാം

വെങ്കടേഷ് അയ്യര്‍-ജോഷ് ഹെയ്‌സല്‍വുഡ്

വെങ്കടേഷ് അയ്യര്‍-ജോഷ് ഹെയ്‌സല്‍വുഡ്

കെകെആറിന്റെ രണ്ടാം പാദത്തിലെ കുതിപ്പിന് നിര്‍ണ്ണായകമാവുന്നത് വെങ്കടേഷ് അയ്യരുടെ ബാറ്റിങ് മികവാണ്. ഓപ്പണിങ്ങില്‍ ഗംഭീര പ്രകടനം നടത്തുന്ന വെങ്കടേഷിനെ പൂട്ടിയില്ലെങ്കില്‍ സിഎസ്‌കെയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. അതിനാല്‍ പവര്‍പ്ലേക്കുള്ളില്‍ വെങ്കടേഷിനെ മടക്കാന്‍ ജോഷ് ഹെയ്‌സല്‍വുഡിനെയാവും സിഎസ്‌കെ നിയോഗിക്കുക. ഇരുവരുടെയും നേര്‍ക്കുനേര്‍ പോരാട്ടം കാത്തിരുന്ന് കാണേണ്ടതാണ്. ആരാവും ആധിപത്യം നേടുകയെന്നത് കണ്ടറിയണം. 9 മത്സരത്തില്‍ നിന്ന് 320 റണ്‍സ് വെങ്കടേഷ് നേടിയപ്പോള്‍ ഹെയ്‌സല്‍വുഡ് 8 മത്സരത്തില്‍ നിന്ന് 9 വിക്കറ്റുകളാണ് നേടിയത്.

Also Read: IPL 2021: അശ്വിനെ ഞാനൊരിക്കലും ടീമിലെടുക്കില്ല! പകരം അവരെ കളിപ്പിക്കും- മഞ്ജരേക്കര്‍ പറയുന്നു

റുതുരാജ് ഗെയ്ക്‌വാദ്-ലോക്കി ഫെര്‍ഗൂസന്‍

റുതുരാജ് ഗെയ്ക്‌വാദ്-ലോക്കി ഫെര്‍ഗൂസന്‍

സിഎസ്‌കെയുടെ ഓപ്പണിങ്ങിലെ വിശ്വസ്തനാണ് റുതുരാജ് ഗെയ്ക് വാദ്. റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുള്ള ഗെയ്ക് വാദിനെ പൂട്ടാന്‍ ലോക്കി ഫെര്‍ഗൂസനെയാവും കെകെആര്‍ ഇറക്കുക. 15 മത്സരത്തില്‍ നിന്ന് 603 റണ്‍സാണ് ഗെയ്ക് വാദിന്റെ പേരിലുള്ളത്. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. ഏഴ് മത്സരത്തില്‍ നിന്ന് 13 വിക്കറ്റുമായി ഫെര്‍ഗൂസനും ഫോമിലാണ്. ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം ഫൈനലില്‍ നിര്‍ണ്ണായകമാവും. 26 റണ്‍സുകൂടി നേടിയാല്‍ കെ എല്‍ രാഹുലിനെ മറികടന്ന് ഓറഞ്ച് ക്യാപ് തലയില്‍ ചൂടാന്‍ ഗെയ്ക് വാദിനാവും.

Story first published: Friday, October 15, 2021, 11:33 [IST]
Other articles published on Oct 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+