For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ടൂര്‍ണമെന്റിലെ ഇന്ത്യയുടെ വേഗ രാജാക്കന്‍മാര്‍ ആരൊക്കെ? 2012 മുതലുള്ള കണക്കുകളിതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരവ് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് അനുഗ്രഹമാണെന്ന് പറയാം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് ഇപ്പോള്‍ ഐപിഎല്ലിനുണ്ട്. യുവതാരങ്ങളെ കണ്ടെത്തുന്നതിനടക്കം ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സൃഷ്ടിച്ചിരിക്കുന്ന സ്വാധീനം ചെറുതല്ല. ഓരോ സീസണിന് ശേഷവും പല യുവ പ്രതിഭകളും ഇന്ത്യന്‍ ടീമിലേക്ക് വളരുകയാണ്.

ഇത്തവണ വേങ്കടേഷ് അയ്യര്‍,റുതുരാജ് ഗെയ്ക് വാദ്,ഉമ്രാന്‍ മാലിക്,ആവേഷ് ഖാന്‍ എന്നിവരൊക്കെയാണ് താരങ്ങള്‍. നിലവിലെ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഐപിഎല്ലിലൂടെ വളര്‍ന്നുവന്നവരാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുള്‍പ്പെട്ട എല്ലാ താരങ്ങളും ഐപിഎല്ലില്‍ സജീവമായി കളിക്കുന്നവാണ്.

നിലവിലെ ഏറ്റവും മികച്ച പേസ് നിരയുള്ള ടീമായി ഇന്ത്യയെ വളര്‍ത്തിയതിന് പിന്നാലും ഐപിഎല്ലിന് നിര്‍ണ്ണായക പങ്കുണ്ട്. ജസ്പ്രീത് ബുംറയെപ്പോലൊരു ബൗളറെ വളര്‍ത്തിക്കൊണ്ടുവന്നത് മുംബൈ ഇന്ത്യന്‍സാണ്. ഇത്തരത്തില്‍ നിരവധി പേസര്‍മാര്‍ ഐപിഎല്ലിലൂടെ വളര്‍ന്നുവന്നിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ പേസറാരാണ്?2012 മുതലുള്ള കണക്കുകള്‍ പരിശോധിച്ച് ഇന്ത്യയുടെ വേഗ രാജാക്കന്മാരായ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഉമ്രാന്‍ മാലിക്ക്

ഉമ്രാന്‍ മാലിക്ക്

ഇത്തവണത്തെ ഐപിഎല്ലിലൂടെ കൈയടി നേടിയ താരമാണ് ഉമ്രാന്‍ മാലിക്ക്. സണ്‍റൈസേഴ്‌സ് താരമായ ഉമ്രാന്‍ അതിവേഗ പന്തുകള്‍ക്കൊണ്ടാണ് ആരാധകരെ ഞെട്ടിച്ചത്. തുടര്‍ച്ചയായി അതിവേഗത്തില്‍ പന്തെറിയാന്‍ കെല്‍പ്പുള്ള അദ്ദേഹം ആര്‍സിബിക്കെതിരായ മത്സരത്തില്‍ മണിക്കൂറില്‍ 152.95 വേഗതയില്‍ പന്തെറിഞ്ഞാണ് ഞെട്ടിച്ചത്. തന്റെ രണ്ടാമത്തെ ഓവറിലെ നാലാം പന്തിലാണ് ഈ വേഗം ഉമ്രാന്‍ കണ്ടെത്തിയത്. പന്ത് ഫുള്‍ട്ടോസായിരുന്നെങ്കിലും മികച്ച വേഗം പന്തിനുണ്ടായിരുന്നു. തുടര്‍ച്ചയായി 150ന് മുകളില്‍ വേഗതയില്‍ പന്തെറിയാന്‍ കെല്‍പ്പുള്ള താരത്തെ ടി20 ലോകകപ്പില്‍ നെറ്റ്‌സില്‍ ഇന്ത്യയെ സഹായിക്കാനുള്ള താരങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നവദീപ് സൈനി

നവദീപ് സൈനി

ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കി കടന്നുവരികയും പിന്നീട് പരിക്കിനെത്തുടര്‍ന്ന് വലിയ തിരിച്ചടി നേരിടുകയും ചെയ്ത ബൗളറാണ് നവദീപ് സൈനി. ആര്‍സിബി താരമായ സൈനിയുടെ പ്രധാന കരുത്ത് വേഗമാണ്. 145ന് മുകളില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ മികവുള്ള സൈനി മണിക്കൂറില്‍ 152.85 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിട്ടുണ്ട്. 2019 സീസണിലായിരുന്നു ഇത്. ഈ സീസണിലും പരിക്ക് വേട്ടയാടിയതിനാല്‍ വലിയ അവസരങ്ങള്‍ സൈനിക്ക് ലഭിച്ചിരുന്നില്ല.

മണിക്കൂറില്‍ 152.83 കിലോമീറ്റര്‍ വേഗതയിലും അദ്ദേഹം പന്തെറിഞ്ഞിട്ടുണ്ട്. 2019 സീസണില്‍ത്തന്നെയായിരുന്നു ഇത്. സീസണില്‍ 13 വിക്കറ്റാണ് സൈനി നേടിയത്. ഇതേ സീസണില്‍ 150.48 വേഗം കുറിച്ചും അദ്ദേഹം കരുത്ത് കാട്ടിയിരുന്നു. നിലവിലെ ഫിറ്റ്‌നസ് റിപ്പോര്‍ട്ട് പ്രകാരം ആര്‍സിബി താരത്തെ ഒഴിവാക്കിയേക്കും. ഇന്ത്യന്‍ ടീമിലേക്ക് സൈനിയുടെ മടങ്ങിവരവും എളുപ്പമാവില്ല.

ഉമേഷ് യാദവ്

ഉമേഷ് യാദവ്

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉമേഷ് യാദവാണ് മികച്ച വേഗം തെളിയിച്ച മറ്റൊരു ഇന്ത്യന്‍ പേസര്‍. 151.56 ആണ് അദ്ദേഹത്തിന്റെ മികച്ച വേഗം. 2012 സീസണിലാണ് അദ്ദേഹം ഈ വേഗം കണ്ടെത്തിയത്. 2018ല്‍ 151.44 വേഗവും കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. കെകെആര്‍, ആര്‍സിബി ടീമുകളുടെ ഭാഗമായ ഉമേഷ് ഇപ്പോഴും ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ സജീവ താരമാണ്. അവസാന ഇംഗ്ലണ്ട് പര്യടനത്തിലും അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. ഇത്തവണ ഐപിഎല്ലില്‍ താരത്തിന് അവസരം ലഭിച്ചില്ല. അതിവേഗത്തില്‍ പന്തെറിയാന്‍ മികവുണ്ടെങ്കിലും ബൗളിങ്ങില്‍ നിയന്ത്രണക്കുറവുള്ള ബൗളറാണ് ഉമേഷ്.

Story first published: Thursday, October 14, 2021, 15:00 [IST]
Other articles published on Oct 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+