Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: 'ഇന്ത്യയെ തോല്‍പ്പിച്ച് തുടങ്ങാമെന്ന് പ്രതീക്ഷിക്കുന്നു', പാക് നായകന്‍ ബാബര്‍ അസാം

കറാച്ചി: വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ-പാക് പോരാട്ടം. ചിരവൈരികളായ രണ്ട് ടീമും നിലവില്‍ ഐസിസി ടൂര്‍ണമെന്റുകള്‍ മാത്രമാണ് കളിക്കുന്നത്. അതിനാല്‍ത്തന്നെ ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് രണ്ട് ടീമും നേര്‍ക്കുനേര്‍ പോരടിക്കുന്നത്. ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാത്ത ടീമാണ് പാകിസ്താന്‍. ഇത്തവണ ഈ ചരിത്രം തിരുത്താനുറച്ചാവും പാകിസ്താന്‍ ഇറങ്ങുക.

നിലവിലെ ടീം കരുത്തില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. ഐപിഎല്ലിന് പിന്നാലെ ലോകകപ്പിനിറങ്ങുന്നതും ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നു. എന്നാല്‍ യുഎഇയില്‍ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് പരിചയസമ്പത്തുള്ള പാകിസ്താനെയും നിസാരരായി കാണാനാവില്ല. ഈ മാസം 24നാണ് ആവേശ മത്സരം. മത്സരത്തിന് മുമ്പ് തന്നെ വാക് പോരാട്ടം ശക്തമാണ്. ഇപ്പോഴിതാ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിക്കുമെന്ന് അഭിപ്രായപ്പെട്ട് പാക് നായകന്‍ ബാബര്‍ അസാം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

1

'ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ സമ്മര്‍ദ്ദം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. പ്രധാനമായും ഒന്നാമത്തെ മത്സരമാവുമ്പോള്‍. വിജയത്തോടെ തുടങ്ങി ടൂര്‍ണമെന്റില്‍ മുന്നോട്ട് പോകാനാവുമെന്നാണ് കരുതുന്നത്. കഴിഞ്ഞ 3-4 വര്‍ഷമായി യുഎഇയില്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതിനാല്‍ അവിടുത്തെ സാഹചര്യങ്ങള്‍ നന്നായി അറിയാം. പിച്ചിന്റെ സ്വഭാവം എങ്ങനെയായിരിക്കുമെന്നും അതിനെ എങ്ങനെ മറികടക്കാമെന്നും ഞങ്ങള്‍ക്കറിയാം. ആ ദിവസം മികച്ച ക്രിക്കറ്റ് കളിക്കുന്ന ടീമേതോ അവര്‍ ജയിക്കും. ആര് ജയിക്കുമെന്ന് എന്നോട് ചോദിച്ചാല്‍ പാകിസ്താന്‍ എന്നാവും ഞാന്‍ പറയുക'- ബാബര്‍ അസാം പറഞ്ഞു.

സമീപകാലത്തായി പാക് ക്രിക്കറ്റില്‍ സംഭവിച്ച കാര്യങ്ങള്‍ ടീമിന് തിരിച്ചടി നല്‍കുന്നതാണ്. എന്നാല്‍ ടീമിലടക്കം അഴിച്ചുപണി നടത്തിയത് പാകിസ്താന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. ബാബര്‍ അസാം, മുഹമ്മദ് റിസ്വാന്‍, ഷുഹൈബ് മാലിക്ക്, മുഹമ്മദ് ഹഫീസ് തുടങ്ങിയ നിരവധി താരങ്ങള്‍ പാകിസ്താന്‍ നിരയിലുണ്ട്. ഷഹിന്‍ ഷാ അഫ്രീദിയെപ്പോലെയുള്ള മികച്ച ബൗളിങ് നിരയും പാകിസ്താന് പ്രതീക്ഷ നല്‍കുന്നു.

2

ടീം വളരെ പ്രതീക്ഷയിലാണുള്ളതെന്നും ബാബര്‍ പറഞ്ഞു. 'ടീമെന്ന നിലയില്‍ ഞങ്ങളുടെ ആത്മവിശ്വാസം വളരെ വലുതാണ്. കഴിഞ്ഞുപോയതിനെക്കുറിച്ചോ ചരിത്രത്തെക്കുറിച്ചോ ഞങ്ങള്‍ ചിന്തിക്കാറില്ല. ഭാവിയിലാണ് പ്രതീക്ഷ. അതിനായുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍. ഇന്ത്യക്കെതിരേ ശക്തമായ മുന്നൊരുക്കം നടത്തുന്ന ഞങ്ങള്‍ മികച്ച ക്രിക്കറ്റ് തന്നെ കാഴ്ചവെക്കുമെന്ന് എനിക്ക് പൂര്‍ണ്ണ ആത്മവിശ്വാസമുണ്ട്. വളരെ സന്തോഷവാനാണ് ഞാന്‍. നായകനെന്ന നിലയില്‍ ലോകകപ്പിലേക്കെത്തുമ്പോള്‍ അഭിമാനം തോന്നുന്നു'- ബാബര്‍ പറഞ്ഞു.

2019ലെ ഏകദിന ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കായിരുന്നു. അതിന് ശേഷം ഏഷ്യാ കപ്പിലും ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചു. 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയെന്നതാണ് പാകിസ്താനെ സംബന്ധിച്ച് എടുത്തുപറയാവുന്ന നേട്ടം. കേവലം മത്സരം എന്നതിലുപരിയായുള്ള വികാരം ഇന്ത്യ-പാക് പോരാട്ടത്തിനുണ്ടാവുമ്പോള്‍ മത്സരം കടുക്കുമെന്നുറപ്പ്.

3

ഇന്ത്യയെ തോല്‍പ്പിച്ചാല്‍ പാകിസ്താന് വമ്പന്‍ ഓഫറുകളാണുള്ളത്. പിസിബിക്ക് ബ്ലാങ്ക് ചെക്ക് നല്‍കുമെന്ന് ടീമിന്റെ നിക്ഷേപകരിലൊരാള്‍ പറഞ്ഞിട്ടുണ്ട്. ഇത്തവണ യുഎഇയിലാണ് ലോകകപ്പെന്നത് പാകിസ്താനെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. കാരണം യുഎഇയില്‍ കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിച്ച ടീമുകളിലൊന്ന് പാകിസ്താനാണ്. ഈ അനുഭവസമ്പത്ത് ടീമിന് കരുത്തായേക്കും.

രണ്ട് ടീമും മികച്ച നിരയായതിനാല്‍ അന്നത്തെ ഭാഗ്യം ആര്‍ക്കൊപ്പമെന്നത് പ്രധാനമാണ്. ഇന്ത്യ ചാമ്പ്യന്‍ നിരയാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്. ഈ മികവ് ടി20 ലോകകപ്പില്‍ ആവര്‍ത്തിക്കാനാവുമോയെന്നാണ് കണ്ടറിയേണ്ടത്.

Story first published: Thursday, October 14, 2021, 13:39 [IST]
Other articles published on Oct 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+