T20 World Cup: ഇന്ത്യയുടെ ഒരാള്‍ പോലുമില്ല! ശ്രദ്ധിക്കേണ്ട ആറു പേരെക്കുറിച്ച് ആര്‍ച്ചര്‍

ഐസിസിയുടെ ടി20 ലോകകപ്പില്‍ ശ്രദ്ധിക്കേണ്ട ആറു വിദേശ താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍. തോളിലെ പരിക്കുകാരണം വിശ്രമിക്കുന്ന അദ്ദേഹം ലോകകപ്പില്‍ കളിക്കുന്നില്ല. ഒരു വര്‍ഷത്തോളം ആര്‍ച്ചര്‍ക്കു ക്രിക്കറ്റില്‍ നിന്നും മാറിനില്‍ക്കേണ്ടി വരും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ അദ്ദേഹത്തിനു ഈ സീസണില്‍ ഒരു മല്‍സരം പോലും കളിക്കാനായിരുന്നില്ല.
ഇത്തവവണത്തെ ടി20 ലോകകപ്പില്‍ ആര്‍ച്ചര്‍ തിരഞ്ഞെടുത്ത ആറു വിദേശ താരങ്ങളില്‍ ഇന്ത്യയുടെ ആരും തന്നെയില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ശ്രീലങ്ക, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ആര്‍ച്ചറുടെ ലിസ്റ്റിലുള്ളത്.

റാഷിദ്, റബാഡ
അഫ്ഗാനിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനെയാണ് ആര്‍ച്ചര്‍ ആദ്യം തിരഞ്ഞെടുത്തത്. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ള ഗെയിം ചേഞ്ചറെന്നാണ് റാഷിദിനെ അദ്ദേഹം വിശേഷിപ്പിച്ചത്. വിക്കറ്റെടുക്കാനുള്ളള റാഷിദിന്റെ കഴിവും ഇക്കോണമി റേറ്റും എല്ലാം വിളിച്ചുപറയുന്നു, തനിച്ച് മല്‍സരം ജയിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നും ആര്‍ച്ചര്‍ അഭിപ്രായപ്പെട്ടു.
സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡയാണ് ആര്‍ച്ചര്‍ തിരഞ്ഞെടുത്ത രണ്ടാമത്തെയാള്‍. ഇന്നിങ്‌സിന്റെ തുടക്കത്തിലും മധ്യത്തിലും അവസാനവുമെല്ലാം ഒരുപോലെ നന്നായി ബൗള്‍ ചെയ്യുന്നയാളാണ് റബാഡ. എവിടെ ബൗള്‍ ചെയ്താലും ആശ്രയിക്കാവുന്നയാളാണ് അദ്ദേഹം. വേഗതയോടൊപ്പം ന്യുബോള്‍ കൊണ്ട് വിക്കറ്റെടുക്കാനും റബാഡയ്ക്കറിയാം. ഡെത്ത് ഓവറുകളിലും താരം അപകടകാരിയാണെന്നു ആര്‍ച്ചര്‍ വിലയിരുത്തി.

ഹസരംഗ, ഡികോക്ക്
ആര്‍ച്ചറുടെ ലിസ്റ്റിലെ മൂന്നാമത്തെയാള്‍ സര്‍പ്രൈസ് താരമാണ്. ശ്രീലങ്കയുടെ യുവ സ്പിന്നര്‍ വനിന്ദു ഹസരംഗയെയാണ് അദ്ദേഹം തിരഞ്ഞടുത്തതത്. ഇന്ത്യയുടെ കഴിഞ്ഞ ലങ്കന്‍ പര്യടനത്തില്‍ ടി20 പരമ്പരയിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ഹസരംഗ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ താരവുമായിരുന്നു. പക്ഷെ ഐപിഎല്ലില്‍ ഹസരംഗയ്ക്കു ഇംപാക്ടുണ്ടാക്കാനായില്ല.
തകര്‍പ്പന്‍ വേരിയേഷനുകളുള്ള ലെഗ് സ്പിന്നറാണ് ഹസരംഗ. വേഗം കുറഞ്ഞ, ടേണിങ് പിച്ചുകളില്‍ അദ്ദേഹം അപകടകാരിയായി മാറും. ക്രിക്കറ്റ് ലോകം തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കളിക്കാരില്‍ ഒരാണ് ഹസരംഗയെന്നും ആര്‍ച്ചര്‍ അഭിപ്രായപ്പെട്ടു.
സൗത്താഫ്രിക്കയുടെ ഓപ്പണിങ് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കാണ് ലിസ്റ്റിലെ നാലാമത്തെയാള്‍. ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരം കൂടിയായ ഡികോക്കിന് ബാറ്റിങിനു തിളങ്ങാനായിരുന്നില്ല. തുടര്‍ന്ന് ടീമില്‍സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു. ഗ്രൗണ്ടിന്റെ ഏതു ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കാന്‍ ഡികോക്കിനു കഴിയും. നിങ്ങള്‍ പ്രതീക്ഷിക്കാത്തയിടത്തേക്കു പോലും ചിലപ്പോള്‍ ഷോട്ടുകള്‍ കണ്ടേക്കാം. ഇത്തരം ഷോട്ടുകള്‍ കളിക്കാന്‍ ഭയമില്ലാത്തയാണ് ഡികോക്ക്. ബൗളറുമായി പോരാടുന്നത് ഇഷ്ടപ്പെടുന്നയാള്‍ കൂടിയാണ് അദ്ദേഹമെന്നും ആര്‍ച്ചര്‍ പറഞ്ഞു.

റസ്സല്‍, അഫ്രീഡി
ആര്‍ച്ചറുടെ ലിസ്റ്റിലെ മറ്റു രണ്ടു വിദേശ താരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലും പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ ഷഹീന്‍ ഷാ അഫ്രീഡിയുമാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനൊപ്പമുള്ള റസ്സലിനു പരിക്കു കാരണം യുഎഇയിലെ രണ്ടാംപാദത്തിലെ ഭൂരിഭാഗം മല്‍സരങ്ങളും നഷ്ടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫിറ്റ്‌നെസ് വീണ്ടെടുത്തു കഴിഞ്ഞ അദ്ദേഹം വെള്ളിയാഴ്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയുള്ള ഫൈനലില്‍ കൊല്‍ക്കത്തയുടെ പ്ലെയിങ് ഇലവനില്‍ മടങ്ങിയെത്തുമെന്നാണ് സൂചനകള്‍.
അതേസമയം, പാക് ക്രിക്കറ്റിലെ പുതിയ പേസ് ബൗളിങ് സ്റ്റാറാണ് 21 കാരനായ ഷഹീന്‍. ടെസ്റ്റില്‍ 19 മല്‍സരങ്ങളില്‍ നിന്നും 76ഉം ഏകദിനത്തില്‍ 28 മല്‍സരങ്ങളില്‍ നിന്നും 53ഉം ടി20യില്‍ 30 കളികളില്‍ നിന്നും 32ഉം വിക്കറ്റുകള്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ വീഴ്ത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications