For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഓറഞ്ച് ക്യാപിന് പിന്നാലെ എമേര്‍ജിങ് പ്ലെയറായി റുതുരാജ്! ക്യാച്ചിലെ കിങ് ബിഷ്‌നോയ്

ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് നേടിയിരുന്നു

ഐപിഎല്ലിന്റെ 14ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനെ സംബന്ധിച്ച് അവിസ്മരണീയമായി മാറിയിരിക്കുകയാണ്. ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് കൈക്കലാക്കിയതിനു പിന്നാലെ സീസണിലെ എമേര്‍ജിങ് പ്ലെയര്‍ക്കുള്ള പുരസ്‌കാരവും റുതുരാജിനെ തേടിയെത്തി. ചെന്നൈയുടെ നാലാം ഐപിഎല്‍ കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ താരത്തിനായിരുന്നു.

 റുതുരാജിന്‍റെ പ്രകടനം

റുതുരാജിന്‍റെ പ്രകടനം

16 മല്‍സരങ്ങളില്‍ നിന്നും 45.35 ശരാശരിയില്‍ 136.26 സ്‌ട്രൈക്ക് റേറ്റോടെ 635 റണ്‍സാണ് റുതുരാജ് വാരിക്കൂട്ടിയത്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. കഴിഞ്ഞ സീസണിലായിരുന്നു താരത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം. രണ്ടാം സീസണില്‍ തന്നെ രണ്ടു വമ്പന്‍ നേട്ടങ്ങളാണ് റുതുരാജ് കൈക്കലാക്കിയത്.
സ്വന്തം ടീമിന്റെ കിരീട വിജയത്തോടൊപ്പം ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരമാണ് റുതുരാജ്. നേരത്തേ 2014ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരമായിരുന്ന റോബിന്‍ ഉത്തപ്പയാണ് ഓറഞ്ച് ക്യാപ്പും ടീമിനൊപ്പം കിരീടവും ഒരേ സീസണില്‍ നേടിയത്. മറ്റൊരു കൗതുകകരമായ കാര്യം ഈ സീസണില്‍ ഉത്തപ്പയും ചെന്നൈ ടീമിനോടൊപ്പം ഉണ്ടെന്നതാണ്.

 പര്‍പ്പിള്‍ ക്യാപ്പ് ഹര്‍ഷലിന്

പര്‍പ്പിള്‍ ക്യാപ്പ് ഹര്‍ഷലിന്

സീസണില്‍ കൂടുതല്‍ വിക്കറ്റെടുത്ത താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേലാണ്. 15 മല്‍സരങ്ങളില്‍ നിന്നും 32 വിക്കറ്റുകളാണ് താരം കൊയ്തത്. ഓരോ അഞ്ചു വിക്കറ്റ്, നാലു വിക്കറ്റ് നേട്ടം ഇതിലുള്‍പ്പെടുന്നു. ടൂര്‍ണമെന്റിലെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും ഇതോടെ ഹര്‍ഷല്‍ എത്തിയിരുന്നു. 27 റണ്‍സിന് അഞ്ചു വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം. ഒരു ഹാട്രിക്കും ഹര്‍ഷല്‍ സീസണില്‍ നേടിയിരുന്നു. 2008ല്‍ ഓസ്‌ട്രേലിയയുടെ ഷോണ്‍ മാര്‍ഷ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ശേഷം ഓറഞ്ച് ക്യാപ്പ്/പര്‍പ്പിള്‍ ക്യാപ്പ് ഇവയിലൊന്നിന് അവകാശിയാലുന്ന ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടില്ലാത്ത ആദ്യ താരം കൂടിയാണ് ഹര്‍ഷല്‍.

 ഫെയര്‍പ്ലേ പുരസ്കാരം റോയല്‍സിന്, ക്യാച്ച് ബിഷ്നോയിയുടേത്

ഫെയര്‍പ്ലേ പുരസ്കാരം റോയല്‍സിന്, ക്യാച്ച് ബിഷ്നോയിയുടേത്

ഈ സീസണില്‍ ഫെയര്‍പ്ലേ അവാര്‍ഡ് സ്വന്തമാക്കിയത് സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സാണ്. റോയല്‍സിനെ സഞ്ജു ആദ്യമായി നയിച്ച സീസണ്‍ കൂടിയായിരുന്നു ഇത്. ഏഴാംസ്ഥാനത്താണ് റോയല്‍സ് ഇത്തവണ ഫിനിഷ് ചെയ്തത്. ഈ സീസണിലെ മികച്ച ക്യാച്ചിനുള്ള പുരസ്‌കാരം പഞ്ചാബ് കിങ്‌സിന്റെ ഇന്ത്യന്‍ യുവ സ്പിന്നര്‍ രവി ബിഷ്‌നോയ്ക്കാണ്. ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം സുനില്‍ നരെയ്‌നെ പുറത്താക്കിയ ക്യാച്ചാണ് ബിഷ്‌നോയിയെ ജേതാവാക്കിയത്. ഡിപ്പ് മിഡ് വിക്കറ്റില്‍ മുന്നിലേക്ക മുഴുനീളെ ഡൈവ് ചെയ്തായിരുന്നു നരെയ്‌നെ അദ്ദേഹം ഒരു കൈ കൊണ്ട് പിടികൂടിയത്.

 ഹെറ്റ്മെയറിനും വെങ്കടേഷിനും പുരസ്കാരം

ഹെറ്റ്മെയറിനും വെങ്കടേഷിനും പുരസ്കാരം

സീസണിലെ സൂപ്പര്‍ സ്‌ട്രൈക്കര്‍ക്കുള്ള അവാര്‍ഡ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഷിംറോണ്‍ ഹെറ്റ്‌മെയറിനും (സ്‌ട്രൈക്ക് റേറ്റ് 168) ഗെയിം ചേഞ്ചര്‍ക്കുള്ള പുരസ്‌കാരം ആര്‍സിബി ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേലിനും പവര്‍പ്ലെയര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡ് കൊല്‍ക്കത്ത െൈനറ്റ്‌റൈഡേഴ്‌സ് ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍ക്കും ലഭിച്ചു. സീസണില്‍ കൂടുതല്‍ സിക്‌സറടിച്ച താരത്തിനുള്ള അവാര്‍ഡ് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലിനാണ്. 13 മല്‍സങ്ങളില്‍ നിന്നും 30 സിക്‌സറുകളാണ് രാഹുല്‍ വാരിക്കൂട്ടിയത്.

ഹര്‍ഷല്‍ പ്ലെയര്‍ ഓഫ് ദി സീരീസ്

ഹര്‍ഷല്‍ പ്ലെയര്‍ ഓഫ് ദി സീരീസ്

ഈ സീസണിലെ ഏറ്റവും മൂല്യമേറിയ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഹര്‍ഷല്‍ പട്ടേലാണ്. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി എന്നിവര്‍ക്കു ശേഷം ഐപിഎല്ലിലെ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ മൂന്നാമത്തെ ഇന്ത്യന്‍ താരമായി ഹര്‍ഷല്‍ പട്ടേല്‍ മാറുകയും ചെയ്തു.

Story first published: Saturday, October 16, 2021, 10:35 [IST]
Other articles published on Oct 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+