For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കപ്പുയര്‍ത്തുക മാത്രമല്ല, ചിലപ്പോള്‍ വിജയ റണ്‍സ് നേടുന്നതും ധോണിയായിരിക്കും- ആകാശ് ചോപ്ര

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ആര് കിരീടം നേടുമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം. എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെയും ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന കെകെആറുമാണ് കിരീടത്തിനായി പോരടിക്കുന്നത്. രണ്ട് ടീമും ഇതിനോടകം ഒന്നിലധികം കിരീടം നേടി മികവ് തെളിയിച്ചിട്ടുള്ളവരാണ്. സിഎസ്‌കെ നാലാം കിരീടം ഇത്തവണ ലക്ഷ്യം വെക്കുമ്പോള്‍ കെകെആര്‍ ഉന്നം വെക്കുന്നത് മൂന്നാം കിരീടമാണ്.

1

കളിച്ച രണ്ട് ഫൈനലിലും കപ്പുയര്‍ത്താന്‍ സാധിച്ചുവെന്ന ചരിത്രത്തില്‍ വിശ്വസിച്ചാണ് കെകെആര്‍ ഇറങ്ങുന്നത്. എന്നാല്‍ അന്ന് ഗൗതം ഗംഭീറായിരുന്നു കെകെആര്‍ നായകനെങ്കില്‍ ഇന്നത് ഓയിന്‍ മോര്‍ഗനായിരിക്കും. രണ്ട് ടീമിലും മികച്ച താരനിരയുള്ളതിനാല്‍ ഭാഗ്യം ആരെ തുണക്കുമെന്നാണ് കണ്ടറിയേണ്ടത്. ഇപ്പോഴിതാ സിഎസ്‌കെ കപ്പുയര്‍ത്തുക മാത്രമല്ല വിജയ റണ്‍സ് നേടുന്നത് ധോണിയാവാനും സാധ്യതയുണ്ടെന്ന് വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

Also Read: IPL 2021: കലാശപ്പോരാട്ടം ഇന്ന്, സിഎസ്‌കെ x കെകെആര്‍, കാത്തിരിക്കുന്ന നാല് വമ്പന്‍ റെക്കോഡുകളിതാ

2

'ധോണിയുടെ കരിയര്‍ കിരീടത്തോടെ അവസാനിക്കണമെന്നാവും എഴുതിവെച്ചിരിക്കുന്നത്. ധോണി കപ്പുയര്‍ത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ധോണി വിജയ റണ്‍സ് നേടാനും സാധ്യതയുണ്ട്. ധോണിയും സിഎസ്‌കെയും ഒരു വികാരമാണ്. അവര്‍ തെറ്റുകള്‍ വരുത്താറില്ല. കാര്യങ്ങള്‍ ലളിതമായി ചെയ്യാന്‍ ശ്രമിക്കുന്ന ടീമാണ്. അതാണ് അവരുടെ കരുത്തെന്നുമാണ് കരുതുന്നത്'-ആകാശ് ചോപ്ര പറഞ്ഞു.

Also Read: IPL 2021: 'എല്ലാവര്‍ക്കും ധോണിയാവാന്‍ കഴിയില്ല', റിഷഭ് പന്തിന് അല്‍പ്പം കൂടി സമയം നല്‍കൂ- നെഹ്‌റ

3

നേര്‍ക്കുനേര്‍ കണക്കില്‍ കെകെആറിനെതിരേ വ്യക്തമായ മുന്‍തൂക്കം സിഎസ്‌കെയ്ക്കുണ്ട്. അവസാനമായി ആറ് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ അഞ്ച് തവണയും ജയം സിഎസ്‌കെയ്ക്കായിരുന്നു. ഈ സീസണില്‍ രണ്ട് തവണ സിഎസ്‌കെ കെകെആറിനെ തോല്‍പ്പിച്ചു. രണ്ട് ടീമും ടോപ് ഓഡര്‍ ബാറ്റിങ്ങിനെ അമിതമായി ആശ്രയിക്കുന്നു. സ്പിന്നര്‍മാരുടെ മികവില്‍ കുതിക്കുന്ന കെകെആര്‍ ഫൈനലില്‍ സിഎസ്‌കെയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്.

Also Read: IPL 2021: കലാശക്കളിക്ക് റെയ്‌നയും റസ്സലുമുണ്ടാവുമോ? പിച്ച്, ശരാശരി സ്‌കോര്‍ എല്ലാമറിയാം

4

2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിക്ക് സീസണില്‍ ബാറ്റിങ്ങില്‍ തിളങ്ങാനായിരുന്നില്ല. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ നിര്‍ണ്ണായകമായ ഒന്നാം ക്വാളിഫയറില്‍ 6 പന്തില്‍ 18* റണ്‍സുമായി ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ ധോണിക്കായി. ഇത് ടീമിന്റെ ആത്മവിശ്വാസവും ഉയര്‍ത്തി. ധോണി നിര്‍ണ്ണായകമായ സംഭാവനകള്‍ ഇതിനോടകം നല്‍കിയിട്ടുണ്ടെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

Also Read: T20 World Cup 2021: കോലി ഓപ്പണറാവേണ്ട, മൂന്നാം നമ്പര്‍ മതി, ആരെങ്കിലും അവനോട് പറയണം- സെവാഗ്

5

'വലിയൊരു ടൂര്‍ണമെന്റില്‍ നായകന്റെ സംഭാവനകളില്ലാതെ ഒരു ടീമിന് കിരീടം നേടാനാവുമെന്നത് വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ധോണി ഇതിനോടകം സംഭാവന ചെയ്തിട്ടുണ്ട്. അവസാന മത്സരത്തില്‍ ടീമിനെ ജയിപ്പിച്ചത് ധോണിയാണ്. എന്നാല്‍ മോര്‍ഗന് ഇതുവരെ ഒരു ജയം പോലും നേടിയെടുക്കാനായിട്ടില്ല. ഇന്ന് കെകെആര്‍ ജയിക്കണമെങ്കില്‍ മോര്‍ഗന്‍ മാച്ച് വിന്നിങ് പ്രകടനം നടത്തണമെന്നാണ് കരുതുന്നത്. അവനത് നടത്താനായില്ലെങ്കില്‍ കെകെആര്‍ കിരീടം നേടില്ല. മോര്‍ഗന്റെ പിന്തുണയില്ലാതെ കെകെആര്‍ കിരീടം നേടുമെന്ന് കരുതുന്നേയില്ല'-ആകാശ് കൂട്ടിച്ചേര്‍ത്തു.

Also Read: IPL 2021: ആര് ഉയര്‍ത്തും കപ്പ്? സിഎസ്‌കെ x കെകെആര്‍, കിരീടത്തോടെ ധോണിക്ക് പടിയിറങ്ങാനാവുമോ?

 6

സിഎസ്‌കെയുടെ മധ്യനിര ഫോമിലേക്കെത്തേണ്ടത് ടീമിന്റെ കിരീടത്തില്‍ നിര്‍ണ്ണായകമാവും. റോബിന്‍ ഉത്തപ്പ,മോയിന്‍ അലി,അമ്പാട്ടി റായിഡു എന്നിവര്‍ക്ക് മധ്യനിരയില്‍ തിളങ്ങാനായില്ലെങ്കില്‍ ടീമിന്റെ പ്രകടനത്തെ അത് കാര്യമായി ബാധിച്ചേക്കും. ദീപക് ചഹാറിന്റെ മോശം ഫോമും ടീമിന് തിരിച്ചടിയാണ്. ധോണി ഏത് ബാറ്റിങ് പൊസിഷനിലിറങ്ങുമെന്നതും ആരാധകര്‍ അറിയാന്‍ കാത്തിരിക്കുന്ന കാര്യമാണ്.

Also Read: IPL 2022: കോലിയുഗം കഴിഞ്ഞു, ആര്‍സിബിയുടെ അടുത്ത ക്യാപ്റ്റന്‍? ഇവരിലൊരാള്‍ വന്നേക്കും

7

Also Read: IPL 2021: കിരീടമില്ലാതെ കൂടുതല്‍ മത്സരം കളിച്ച നായകനാര്? ടോപ് ഫൈവ് ഇതാ, എല്ലാം ഇതിഹാസങ്ങള്‍

കെകെആറിനും ഇതേ പ്രശ്‌നമാണുള്ളത്.വെങ്കടേഷ് അയ്യര്‍,ശുഭ്മാന്‍ ഗില്‍,രാഹുല്‍ ത്രിപാഠി എന്നിവരെ ആശ്രയിച്ചാണ് ടീമിന്റെ കുതിപ്പ്. നിധീഷ് റാണ,ദിനേഷ് കാര്‍ത്തിക്,ഓയിന്‍ മോര്‍ഗന്‍ എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നു. കലാശപ്പോരാട്ടത്തില്‍ ഷക്കീബ് അല്‍ ഹസന് പകരം ആന്‍ഡ്രേ റസല്‍ തിരിച്ചെത്തിയാല്‍ ടീമിന്റെ മധ്യനിരക്കത് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയേക്കും.

Story first published: Friday, October 15, 2021, 16:43 [IST]
Other articles published on Oct 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+