For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ധോണി ഇനി ക്യാപ്റ്റന്‍മാരുടെ 'ക്യാപ്റ്റന്‍'! വമ്പന്‍ റെക്കോര്‍ഡ്, ടി20യില്‍ ഇതാദ്യം

300 ടി20കളില്‍ ക്യാപ്റ്റനായ താരമായി ധോണി മാറി

ഐപിഎല്ലിന്റെ 14ാം സീസണിന്റെ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചതോടെ ചരിത്രം കുറിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണി. ടി20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ 300ാമത്തെ മല്‍സരമായിരുന്നു ഇത്. ഈ നാഴികക്കല്ല് കുറിച്ച ലോക ക്രിക്കറ്റിലെ ആദ്യ ക്യാപ്റ്റന്‍ കൂടിയായി ധോണി മാറി.

 2008 മുതല്‍ സിഎസ്കെയില്‍

2008 മുതല്‍ സിഎസ്കെയില്‍

2008ലെ പ്രഥമ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനത്തു ധോണിയുണ്ട്. രണ്ടു സീസണുകളില്‍ സിഎസ്‌കെ ഐപിഎല്ലില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ മാത്രമായിരുന്നു അദ്ദേഹത്തെ മറ്റൊരു ടീമിനൊപ്പം കണ്ടത്. 2016, 17 സീസണുകളിലായിരുന്നു ഇത്. അന്നു റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനൊപ്പമായിരുന്നു ധോണി. 2018ല്‍ സിഎസ്‌കെ ഐപിഎല്ലിലേക്കു മടങ്ങിവന്നപ്പോള്‍ ധോണി നായകസ്ഥാനത്തേക്കു മടങ്ങിയെത്തുകുയം ചെയ്തു. സിഎസ്‌കെയെ മൂന്നു തവണ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനാണ് അദ്ദേഹം. മാത്രമല്ല കൂടുതല്‍ തവണ ഐപിഎല്‍ ഫൈനലില്‍ കളിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡും ധോണിക്കു അവകാശപ്പെട്ടതാണ്. കെകെആറിനെതിരേയുള്ള ഇന്നത്തേത് അദ്ദേഹത്തിന്റെ ഒമ്പതാമത്തേതാണ്.

200ന് മുകളില്‍ രണ്ടു പേര്‍ മാത്രം

200ന് മുകളില്‍ രണ്ടു പേര്‍ മാത്രം

ടി20 ക്രിക്കറ്റില്‍ 200ന് മുകളില്‍ മല്‍സരങ്ങളില്‍ ടീമിനെ നയിച്ച ക്യാപ്റ്റന്‍മാരില്‍ നേരത്തേ ധോണിക്കൊപ്പം ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് മുന്‍ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കൂടിയായ ഡാരന്‍ സമിയായിരുന്നു. 208 മല്‍സരങ്ങളിലാണ് അദ്ദേഹം ക്യാപ്റ്റനായിട്ടുള്ളത്. റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരിന്റെയും ഇന്ത്യയുടെയും നായകനായ വിരാട് കോലി (185), മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (153), പാകിസ്താന്റെ മുന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദ് (142), ഇംഗ്ലണ്ടിന്റെയും കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സിന്റെയും നായകനായ ഒയ്ന്‍ മോര്‍ഗന്‍ (137) എന്നിവരാണ് ഈ ലിസ്റ്റിലെ മറ്റുള്ളവര്‍.

 ഐപിഎല്ലില്‍ 213 മല്‍സരങ്ങള്‍

ഐപിഎല്ലില്‍ 213 മല്‍സരങ്ങള്‍

ഐപിഎല്ലില്‍ 213 മല്‍സരങ്ങളിലാണ് ധോണി സിഎസ്‌കെ, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് എന്നീ രണ്ടു ടീമുകളെ ധോണി നയിച്ചിട്ടുള്ളത്. ഇതില്‍ 130 മല്‍സരങ്ങളില്‍ ടീമിനു വിജയം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഇവ രണ്ടും റെക്കോര്‍ഡുകള്‍ കൂടിയാണ്. ഐപിഎല്ലില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ ജയിച്ച ക്യാപ്റ്റന്‍മാരില്‍ ധോണിക്കു അരികില്‍പ്പോലും ആരുമില്ല. രണ്ടാംസ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അക്കൗണ്ടില്‍ 75 വിജയങ്ങളാണുള്ളത്. ധോണി കഴിഞ്ഞാല്‍ ഐപിഎല്ലില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ ടീമിനെ നയിച്ച ക്യാപ്റ്റന്‍ ആര്‍സിബിയുടെ വിരാട് കോലിയാണ് (140 മല്‍സരം).

 ചെന്നൈയ്ക്കു ബാറ്റിങ്

ചെന്നൈയ്ക്കു ബാറ്റിങ്

ഫൈനലില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ ചെന്നൈയ്ക്കാണ് ആദ്യം ബാറ്റിങ്. ടോസിനു ശേഷം കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ കലാശക്കളിയില്‍ സിഎസ്‌കെയും കെകെആറും നിലനിര്‍ത്തുകയായിരുന്നു. നാലാം ഐപിഎല്‍ കിരീടം തേടിയാണ് സിഎസ്‌കെ ഇറങ്ങിയതെങ്കില്‍ കൊല്‍ക്കത്ത ലക്ഷ്യമിടുന്നത് മൂന്നാമത്തെ ട്രോഫിയാണ്.

പ്ലെയിങ് ഇലവന്‍
ചെന്നൈ സൂപ്പര്‍ കിങ്സ്- ഫഫ് ഡുപ്ലെസി, റുതുരാജ് ഗെയ്ക്വാദ്, റോബിന്‍ ഉത്തപ്പ, മോയിന്‍ അലി, അമ്പാട്ടി റായുഡു, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, ജോഷ് ഹേസല്‍വുഡ്.

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്- ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ഷാക്വിബുല്‍ ഹസന്‍, ലോക്കി ഫെര്‍ഗൂസന്‍, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.

Story first published: Saturday, October 16, 2021, 10:02 [IST]
Other articles published on Oct 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+