For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ആദ്യമായല്ല, മുമ്പും ഇങ്ങനെ ദേഷ്യപ്പെട്ടിട്ടുണ്ട്', 2014ലെ തൊപ്പിയെറിഞ്ഞ സംഭവത്തെക്കുറിച്ച് ദ്രാവിഡ്

മുംബൈ: ഏറ്റവും ശാന്തനായ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ ആരാധകര്‍ ഇടം നല്‍കിയിരിക്കുന്ന താരങ്ങളിലൊരാളാണ് മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായ രാഹുല്‍ ദ്രാവിഡ്. ഏത് പ്രകോപനത്തിലും ശാന്തത കൈവിടാത്ത താരമാണ് ദ്രാവിഡ്. ടെസ്റ്റിലെ അദ്ദേഹത്തിന്റെ ഓരോ ഇന്നിങ്‌സും ക്ഷമ എന്താണെന്ന് മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുക്കുന്നതായിരുന്നു. ദ്രാവിഡിന് നിയന്ത്രണം നഷ്ടപ്പെട്ട സംഭവങ്ങള്‍ വളരെ ചുരുക്കമാണെന്ന് പറയാം.

ഐപിഎല്ലില്‍ കളിക്കുമ്പോഴും പരിശീലകനായി ഇരിക്കുമ്പോഴുമാണ് ദ്രാവിഡ് ശാന്തത കൈവിട്ട സംഭവങ്ങള്‍ പ്രധാനമായും ആരാധകര്‍ കണ്ടത്. 2014 സീസണിലായിരുന്നു ഇത്. രാജസ്ഥാന്‍ റോയല്‍സ് ഉപദേഷ്ടാവായി ദ്രാവിഡായിരുന്നു ഒപ്പമുണ്ടായിരുന്നത്. നിര്‍ണ്ണായകമായ പ്ലേ ഓഫ് മത്സരം. മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫില്‍ കടക്കാന്‍ 14.3 ഓവറില്‍ 190 റണ്‍സ് വേണമായിരുന്നു. നിര്‍ണ്ണായകമായ പന്തില്‍ സിക്‌സര്‍ പറത്തി ആദിത്യ താരെ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് സമ്മാനിച്ചപ്പോള്‍ ദ്രാവിഡിന് നിരാശ മറച്ചുവെക്കാനായില്ല.

Also Read : ജയിച്ചെന്നു മനസ്സില്‍ കരുതി, പിന്നാലെ സിക്‌സര്‍!- പിഴച്ചത് എവിടെയെന്നു അശ്വിന്‍ പറയുന്നു

1

തലയിരുന്ന തൊപ്പി വലിച്ചെറിഞ്ഞ് ക്ഷുഭിതനായി ഡ്‌സിങ് റൂമിലേക്ക് പോയ ദ്രാവിഡിന്റെ മുഖം ഇന്നും ആരാധകര്‍ക്ക് മറക്കാനാവാത്തതാണ്. പതിവ് ശാന്തത കൈവിട്ട് കട്ടക്കലിപ്പിലായിരുന്നു ദ്രാവിഡ്. ജെയിംസ് ഫോക്‌നറുടെ ആ ഒരു പന്ത് രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകളെയെല്ലാം അവസാനിപ്പിക്കുന്നതായിരുന്നു. മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയ ശേഷമാണ് ഇത്തരമൊരു തകര്‍ച്ച നേരിട്ടതെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇതാണ് ദ്രാവിഡിനെ പ്രകോപിപ്പിച്ചും. ഇപ്പോഴിതാ 2014ലെ തൊപ്പിയെറിയാനിടയായതിനെക്കുറിച്ച് ദ്രാവിഡ് തന്നെ ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

2

ക്രഡിന്റെ യൂട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് ദ്രാവിഡ് 2014ലെ സംഭവത്തെക്കുറിച്ച് മനസ് തുറന്നത്. 'എന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന ആദ്യത്തെ സംഭവമല്ലത്. എന്നാല്‍ എന്റെ ദേഷ്യത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വരും. നിരവധി കണ്ണുകള്‍ നിങ്ങളുടെ മേലുണ്ടാവും. നിങ്ങളുടെ ഓരോ നീക്കവും നിരീക്ഷിക്കപ്പെടുകയും ചെയ്യും. 2014ല്‍ തൊപ്പിയെറിഞ്ഞ തരത്തിലുള്ള ദേഷ്യം വരുന്നത് ആദ്യമായല്ല. അത് പല തവണ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായി പൊതുയിടത്തില്‍ അങ്ങനെ സംഭവിച്ചു. മറ്റ് സംഭവങ്ങളെല്ലാം സ്വകാര്യ സമയത്തോ ഡ്രസിങ് റൂമിലോ ആയിരുന്നു'- ദ്രാവിഡ് പറഞ്ഞു.

3

ആര്‍സിബിക്കുവേണ്ടി അദ്ദേഹം കളിച്ചുകൊണ്ടിരുന്നപ്പോള്‍ മിച്ചല്‍ ജോണ്‍സണുമായി കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റുകളില്‍ നിന്നെല്ലാം അദ്ദേഹം വിട്ടുനില്‍ക്കുകയാണ്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനെന്ന ചുമതലയാണ് ദ്രാവിഡിനുള്ളത്. ഇന്ത്യയുടെ ഭാവി താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് അദ്ദേഹം വഹിക്കുന്നത്.

കളത്തില്‍ ശാന്ത സ്വഭാവക്കാരനാണെങ്കിലും പരിശീലക വേഷത്തിലേക്കെത്തുമ്പോള്‍ അദ്ദേഹം കര്‍ക്കശക്കാരനാണെന്നാണ് താരങ്ങളില്‍ പലരും പറഞ്ഞിട്ടുള്ളത്. യാതൊരു വിധ വിട്ടുവീഴ്ചക്കും തയ്യാറാകാത്ത പരിശീലകനായ ദ്രാവിഡിനെ താരങ്ങള്‍ക്കെല്ലാം വലിയ ബഹുമാനവുമാണ്. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിക്കാന്‍ ദ്രാവിഡെന്ന പരിശീലകന് സാധിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഫോണടക്കം ഉപയോഗിക്കുന്നതില്‍ ദ്രാവിഡ് വിലക്കേര്‍പ്പെടുത്തിയിരുന്നുവെന്ന് അന്ന് ടീമിനെ നയിച്ച പൃഥ്വി ഷാ പിന്നീട് തുറന്ന് പറഞ്ഞിരുന്നു.

4

മികച്ച താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ മാത്രമല്ല മികച്ച പെരുമാറ്റമുള്ള താരങ്ങളെ സൃഷ്ടിക്കാന്‍ ദ്രാവിഡിന് സാധിക്കുന്നുവെന്നതിലാണ് വലിയ കാര്യം. ദ്രാവിഡിന്റെ കീഴില്‍ പരിശീലിച്ച താരങ്ങളുടെയെല്ലാം വ്യക്തിത്വവും എപ്പോഴും എടുത്തുപറയാവുന്നതാണ്. രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനം ഒഴിയുമ്പോള്‍ പകരം ദ്രാവിഡിനോട് പരിശീലകനാവണമെന്ന് ബിസിസി ഐ ആവിശ്യപ്പെട്ടെങ്കിലും ദ്രാവിഡ് അത് നിരസിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ടി20 ലോകകപ്പിന് പിന്നാലെ നടക്കുന്ന ന്യൂസീലന്‍ഡ് പര്യടനത്തില്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായേക്കും. നേരത്തെ ശ്രീലങ്കന്‍ പര്യടനത്തിലും ഇന്ത്യയുടെ പരിശീലകനായി ഉണ്ടായിരുന്നത് ദ്രാവിഡായിരുന്നു.

Story first published: Saturday, October 16, 2021, 11:46 [IST]
Other articles published on Oct 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+