Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മുംബൈ ഇന്ത്യന്‍സ് ആരെയൊക്കെ നിലനിര്‍ത്തും? മൂന്ന് പേരെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ ആവേശം പ്ലേ ഓഫിലേക്ക് കടന്നിരിക്കുകയാണ്.കെകെആര്‍,ആര്‍സിബി,സിഎസ്‌കെ,ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ പ്ലേ ഓഫില്‍ പ്രവേശിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ്,പഞ്ചാബ് കിങ്‌സ്,രാജസ്ഥാന്‍ റോയല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. ഹാട്രിക് കിരീടം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സ് അവസാന രണ്ട് മത്സരങ്ങളിലും പൊരുതി നോക്കിയെങ്കിലും പ്ലേ ഓഫില്‍ ഇടം പിടിക്കാനാവാതെ പോയി.

1

അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാനിരിക്കെ മുംബൈ നിരയില്‍ അടിമുടി മാറ്റങ്ങളുറപ്പാണ്. കരുത്തരായ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ആരെയൊക്കെ നിലനിര്‍ത്തുമെന്നറിയാന്‍ ആരാധകരും കാത്തിരിക്കുകയാണ്. അഞ്ച് തവണ കിരീടം ചൂടിയ രോഹിത് ശര്‍മയും സംഘവും അടുത്ത മൊഗ ലേലത്തിന് മുമ്പ് ആരെയൊക്കെ നിലനിര്‍ത്തുമെന്നത് സംബന്ധിച്ച് തന്റെ പ്രവചനം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

Also Read: T20 World Cup 2021: കോലി, രോഹിത്, ഷക്കീബ്, ചരിത്ര റെക്കോഡ് നേടാന്‍ അവസരം, എത്തിപ്പിടിക്കുമോ?

2

അടുത്ത സീസണില്‍ പുതിയ രണ്ട് ടീമുകള്‍ക്കൂടി വരാനുള്ളതിനാല്‍ നിലനിര്‍ത്താന്‍ കഴിയുന്ന താരങ്ങളുടെ എണ്ണം എങ്ങനെയായിരിക്കുമെന്നത് അറിയേണ്ടതായുണ്ട്. മൂന്ന് താരങ്ങളെ നിലനിര്‍ത്താനാവും അനുമതി ലഭിക്കുകയെന്നാണ് ആകാശ് വിലയിരുത്തിയത്. 'മൂന്ന് താരങ്ങളില്‍ കൂടുതല്‍ താരങ്ങളെ നിലനിര്‍ത്താന്‍ അനുവദിക്കുമെന്ന് കരുതുന്നില്ല. എന്റെ അഭിപ്രായത്തില്‍ മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ,ജസ്പ്രീത് ബുംറ,ഹര്‍ദിക് പാണ്ഡ്യ എന്നിവരെ നിലനിര്‍ത്തണം'-ആകാശ് ചോപ്ര പറഞ്ഞു.

Also Read: IPL 2021: 'മോര്‍ഗന്‍ മോശം, വിരാട് സൂപ്പര്‍', പ്ലേ ഓഫ് ക്യാപ്റ്റന്‍മാര്‍ക്ക് റേറ്റിങ് നല്‍കി ഗൗതം ഗംഭീര്‍

3

എന്നാല്‍ കീറോണ്‍ പൊള്ളാര്‍ഡിനെ ഒഴിവാക്കാന്‍ മുംബൈ തയ്യാറാവുമോയെന്നത് സംശയമാണ്. പൊള്ളാര്‍ഡിന് മുംബൈയുടെ ടീമില്‍ നിര്‍ണ്ണായക റോളാണുള്ളത്. തോല്‍ക്കുമെന്നുറപ്പിച്ച പല നിര്‍ണ്ണായക മത്സരത്തിലും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ പൊള്ളാര്‍ഡിനായിട്ടുണ്ട്. പന്തുകൊണ്ടും ഗെയിം ചെയിഞ്ചറായ പൊള്ളാര്‍ഡിനെ നിലനിര്‍ത്താതിരിക്കാനുള്ള സാധ്യത കുറവാണ്.

Also Read: IPL 2021: അഗ്നിപരീക്ഷക്കൊരുങ്ങി ആര്‍സിബിയും കെകെആറും, തോറ്റാല്‍ പുറത്ത്, കണക്കുകളറിയാം

4

മോശം ഫോമിലുള്ള ഹര്‍ദിക് പാണ്ഡ്യയെ നിലനിര്‍ത്തുമോയെന്നത് കണ്ടറിയണം. കാരണം പരിക്കിന്റെ പിടിയിലായ ഹര്‍ദിക്കിന് ഇപ്പോള്‍ പന്തെറിയാനാവുന്നില്ല. ശസ്ത്രക്രിയക്ക് ശേഷവും പുറം വേദന തുടരുന്ന സാഹചര്യത്തില്‍ ഹര്‍ദിക്കിന്റെ ദേശീയ ടീം സ്ഥാനം പോലും ചോദ്യചിഹ്നമായിരിക്കുകയാണ്. ഇത്തരമൊരു അവസ്ഥയില്‍ ഹര്‍ദിക്കിനെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തുമോയെന്നത് കണ്ടറിയണം.

Also Read: T20 World Cup 2021: 'എങ്ങനെ മറക്കും ഇവരെ', 2007ല്‍ ഇന്ത്യയെ കിരീടം ചൂടിച്ച താരങ്ങള്‍ ഇപ്പോള്‍ എവിടെ?

5

സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍ എന്നിവര്‍ മുംബൈ ഇന്ത്യന്‍സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഈ സീസണിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ രണ്ട് പേര്‍ക്കുമായി. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലും ഇരുവരും അംഗമാണ്. ഇരുവരെയും ഒഴിവാക്കി ലേലത്തില്‍ പിടിക്കുകയെന്നത് എളുപ്പമാവില്ല. രണ്ട് താരങ്ങള്‍ക്കുമായി വാശിയേറിയ പോരാട്ടം നടക്കുമെന്നതിനാല്‍ കോടികള്‍ തന്നെ നല്‍കേണ്ടി വന്നേക്കാം. എന്നാല്‍ ഇക്കാര്യത്തിലെല്ലാം നിര്‍ണ്ണായക തീരുമാനം എടുക്കുക ബിസിസി ഐയുടെ പുതിയ നിയമങ്ങളെ അടിസ്ഥാനമാക്കിയാവും.

Also Read: IPL 2021: സിഎസ്‌കെ X ഡല്‍ഹി, ഫൈനല്‍ സീറ്റ് ആര് ഉറപ്പിക്കും? ധോണിപ്പടക്ക് കാര്യങ്ങള്‍ എളുപ്പമല്ല

6

ജസ്പ്രീത് ബുംറയും രോഹിത് ശര്‍മയും ടീമില്‍ തുടരുമെന്ന് ഉറപ്പാണെങ്കിലും മൂന്നാമന്‍ ആരാണെന്നത് മുംബൈയെ സംബന്ധിച്ച് വലിയ തലവേദന ഉയര്‍ത്തുന്ന ചോദ്യമാണ്. എല്ലാ സീസണിലും മികച്ച താരനിരയെ ഒപ്പം കൂട്ടുന്ന മുംബൈ വരുന്ന സീസണിലും പതിവ് തെറ്റിക്കില്ലെന്ന് ഉറപ്പാണ്. എല്ലാ ടീമുകളിലും അഴിച്ചുപണികള്‍ നടക്കുമെന്നതിനാല്‍ വലിയ മാറ്റങ്ങള്‍ തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Also Read: IPL 2021: 'ഇവര്‍ കൂടുതല്‍ മത്സരം അര്‍ഹിച്ചിരുന്നു', ലീഗ് ഘട്ടത്തില്‍ വേണ്ടത്ര അവസരം ലഭിക്കാത്ത താരങ്ങള്‍

7

Also Read: IPL 2021: പ്ലേ ഓഫ് സിഎസ്‌കെയ്ക്ക് എളുപ്പമാവില്ല, വെല്ലുവിളികളേറെ, ശക്തമായ പ്ലേയിങ് 11 പരിശോധിക്കാം

ഈ സീസണില്‍ മുംബൈയുടെ ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തിയതാണ് ടീമിന് തിരിച്ചടിയായത്. രോഹിത് ശര്‍മക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ഹര്‍ദിക് പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ്,ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെ മോശം ഫോമും ടീമിനെ ഇത്തവണ പ്രതികൂലമായി ബാധിച്ചു. 2020ല്‍ യുഎഇയില്‍ നടത്തിയ ബാറ്റിങ് മികവ് ഇത്തവണ മുംബൈക്ക് ആവര്‍ത്തിക്കാനായില്ല.ഹാട്രിക് കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇത്തവണ മുംബൈ ഇന്ത്യന്‍സ് നഷ്ടപ്പെടുത്തിയത്.

Story first published: Sunday, October 10, 2021, 18:33 [IST]
Other articles published on Oct 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+