വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയയില്‍ ചരിത്രം പിറക്കും... ടെസ്റ്റ് പരമ്പര ടീം ഇന്ത്യക്കു തന്നെ!! നേടാന്‍ കാരണങ്ങളേറെ

നാലു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇരുടീമും ഏറ്റുമുട്ടുന്നത്

By Manu

സിഡ്‌നി: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ട്വന്റി20 പരമ്പരയോടെ തുടക്കമായിക്കഴിഞ്ഞു. ടി20, കൂടാതെ ടെസ്റ്റിലും ഏകദിനത്തിലും കൂടി ഇന്ത്യ കംഗാരുക്കളുമായി കൊമ്പുകോര്‍ക്കുന്നുണ്ട്. ഏകദിനം, ടി20 എന്നിവയേക്കാള്‍ ഇന്ത്യക്കു അഗ്നിപരീക്ഷണം നേരിടേണ്ടിവരിക നാലു ടെസ്റ്റുകളുടെ പരമ്പരയിലായിരിക്കും. ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാമെന്ന ദൃഡനിശ്ചയത്തിലാണ് വിരാട് കോലിയും സംഘവും ഇത്തവണ വിമാനമിറങ്ങിയത്.

ഓര്‍മയുണ്ടോ ഈ മുഖം? പാണ്ഡ്യ ഇവിടെയുണ്ട്... കംഗാരുക്കളെ വേട്ടയാടാന്‍ താരമെത്തും, മടങ്ങിവരവ് ഉടന്‍ഓര്‍മയുണ്ടോ ഈ മുഖം? പാണ്ഡ്യ ഇവിടെയുണ്ട്... കംഗാരുക്കളെ വേട്ടയാടാന്‍ താരമെത്തും, മടങ്ങിവരവ് ഉടന്‍

രഞ്ജി ട്രോഫി: വീണ്ടും രക്ഷകനായി സക്‌സേന... ബംഗാളിനെതിരേ കേരളത്തിന് ലീഡ്രഞ്ജി ട്രോഫി: വീണ്ടും രക്ഷകനായി സക്‌സേന... ബംഗാളിനെതിരേ കേരളത്തിന് ലീഡ്

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണാവസരം കൂടിയാണിത്. ഇത്തവണ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര കൈക്കലാക്കി ചരിത്രം കുറിക്കാന്‍ സാധ്യതയേറെയാണ്. ഇവയാണ് അതിനുള്ള കാരണങ്ങള്‍.

സ്മിത്തിന്റെയും വാര്‍ണറുടെയും അഭാവം

സ്മിത്തിന്റെയും വാര്‍ണറുടെയും അഭാവം


ഓസ്‌ട്രേലിയന്‍ ടീമിന്റെ നട്ടെല്ലുകളാണ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും. ഇരുവരും നിരവധി മല്‍സരങ്ങളിലാണ് തങ്ങളുടെ ബാറ്റിങ് മികവ് കൊണ്ട് കംഗാരുക്കളെ വിജയിപ്പിച്ചിട്ടുള്ളത്. ഇത്തവണ സ്മിത്തും വാര്‍ണറും ഓസീസ് നിരയില്‍ ഇല്ലെന്നത് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. ഓസീസിന്റെ ഈ വീക്ക്‌നെസ്് കോലിയും സംഘവും മുതലെടുത്തേ തീരൂ.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ പന്ത് ചുരണ്ടല്‍ സംഭവത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുകയാണ് ഇരുതാരങ്ങളും. ഒരു വര്‍ഷത്തേക്കാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ രണ്ടു പേരെയും വിലക്കിയിരിക്കുന്നത്.

ശക്തമായ ബാറ്റിങ് ലൈനപ്പ്

ശക്തമായ ബാറ്റിങ് ലൈനപ്പ്

മുന്നില്‍ നിന്നും പട നയിക്കുന്ന കോലിയടങ്ങിയ ശക്തമായ ബാറ്റിങ് ലൈനപ്പാണ് ടെസ്റ്റില്‍ ഇന്ത്യക്കുള്ളത്. ഓസ്‌ട്രേലിയയുടെ പേസാക്രമണത്തെ നേരിടാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്.
പുതിയ കണ്ടെത്തലുകളായ പൃഥ്വി ഷാ, റിഷഭ് പന്ത് എന്നിവരുടെ കൂടി വരവോടെ ഇന്ത്യന്‍ ബാറ്റിങിന്റെ ആക്രമണോത്സുകത വര്‍ധിച്ചിട്ടുണ്ട്. ഹനുമാ വിഹാരിയാണ് ഇന്ത്യന്‍ ടെസ്റ്റ് സംഘത്തിലെ മറ്റൊരു പുതിയ താരോദയം.

 മൂര്‍ച്ചയേറിയ പേസ് ബൗളിങ് നിര

മൂര്‍ച്ചയേറിയ പേസ് ബൗളിങ് നിര

ബാറ്റിങ് മാത്രമല്ല ഇന്ത്യയുടെ പേസ് ബൗളിങ് നിരയും മികച്ചതാണ്. കഴിഞ്ഞ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്കന്‍ പര്യടനങ്ങളിലെല്ലാം ഉജ്ജ്വലമായാണ് പേസര്‍മാര്‍ പന്തെറിഞ്ഞത്. ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടി തിളങ്ങിയിരുന്നെങ്കില്‍ പരമ്പരയുമായി
ഇന്ത്യക്കു നാട്ടിലേക്കു മടങ്ങാമായിരുന്നു.
ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവര്‍ കൂടി ചേരുന്നതോടെ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്കു കാര്യങ്ങള്‍ ബുദ്ധിമുട്ടാവും. പേസര്‍മാര്‍ മാത്രമല്ല സ്പിന്‍ സെന്‍സേഷന്‍ കുല്‍ദീപ് യാദവും ഓസീസിനെ വെള്ളം കുടിപ്പിക്കാന്‍ ശേഷിയുള്ള ബൗളറാണ്.

Story first published: Wednesday, November 21, 2018, 16:19 [IST]
Other articles published on Nov 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X