വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനിയൊരു 'ചാന്‍സിന്' ചാന്‍സില്ല; വീണ്ടും പരാജയപ്പെട്ട സഞ്ജു ഇനി ഇന്ത്യന്‍ ടീമിലുണ്ടാകില്ലെന്ന് സോഷ്യല്‍ മീഡിയ

By Abin MP

ഒരേസമയം മൂന്ന് മലയാളികള്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കുന്നുവെന്ന അസുലഭ നിമിഷം ഏതൊരു മലയാളിയ്ക്കും സന്തോഷം നല്‍കുന്ന വസ്തുതയാണ്. എന്നാല്‍ ആ സന്തോഷത്തിന്റെ പോലും നിറം കെടുത്തുന്നതായി മാറിയിരിക്കുകയാണ് സഞ്ജു സാംസണിന്റെ പ്രകടനം. കഴിഞ്ഞ മത്സരത്തിലെ മോശം പ്രകടനത്തിന്റെ പഴികള്‍ കേട്ട് തീരും മുമ്പ് തന്നെ വീണ്ടും അമ്പേ പരാജയമായി മാറിയിരിക്കുകയാണ് സഞ്ജു. അവസരങ്ങള്‍ കളഞ്ഞു കുളിക്കുന്ന പതിവ് സഞ്ജു ഇന്നും ആവര്‍ത്തിക്കുകയായിരുന്നു.

IND vs SL-ഇനിയും അവസരം ലഭിച്ചില്ല എന്നുമാത്രം പറയരുത് | Sanju Samson

കഴിഞ്ഞ മത്സരത്തിലെ ക്ഷീണം തീര്‍ക്കാനുള്ള അവസരം കൂടി സഞ്ജുവിന് ഇന്നുണ്ടായിരുന്നു. എന്നാല്‍ അക്കൗണ്ട് തുറക്കാന്‍ പോലും കാത്തു നില്‍ക്കാതെ സഞ്ജു ഇന്ന് പുറത്തായി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ ഇന്ത്യയുടെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചു കൊണ്ട് ശ്രീലങ്കന്‍ ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു മേല്‍ കയറി നിരങ്ങുകയായിരുന്നു ഇന്ന്. തുടക്കത്തില്‍ തന്നെ ശിഖര്‍ ധവാന്‍ ഗോള്‍ഡന്‍ ഡക്ക് ആയതോടെ ഇന്ത്യ കടുത്ത പരുങ്ങലിലേക്കാണ് ചെന്നു വീണത്.

ചീത്തപ്പേര് മാറ്റാന്‍


മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും പുറത്താകലിന് പിന്നാലെ ഋതുരാജിനൊപ്പം ചേര്‍ന്ന സഞ്ജുവിന് മുന്നിലുണ്ടായിരുന്നത് സ്വന്തം ചീത്തപ്പേര് മാറ്റാനും ടീമിനെ കരകയറ്റാനുമുള്ള അവസരമായിരുന്നു. പക്ഷെ ഇത്തവണയും തന്നിലുണ്ടായിരുന്ന പ്രതീക്ഷകള്‍ക്കൊപ്പം ഉയരാനും സഞ്ജുവിന് സാധിച്ചില്ല. ഇന്നും പരാജയപ്പെട്ടതോടെ സഞ്ജുവിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇനിയും അവസരം ലഭിച്ചില്ലെന്ന് പറയരുതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

മുതലെടുക്കാന്‍ സാധിച്ചില്ല

തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചിട്ടും സഞ്ജുവിന് അത് മുതലെടുക്കാന്‍ സാധിച്ചില്ല. ഇനിയൊരു തിരിച്ചുവരവ് എന്നത് ഒരു സ്വപ്‌നം മാത്രമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. പലരും സഞ്ജുവിന്റെ രാജ്യാന്തര കരിയര്‍ തന്നെ സംശയത്തിന്റെ നിഴലിലായെന്ന് അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം സഞ്ജുവിനെ അനുകൂലിച്ചും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് എത്തുന്നുണ്ട്. ഒരുനാള്‍ സഞ്ജു തിരിച്ചുവന്ന് എല്ലാവര്‍ക്കും മറുപടി നല്‍കുമെന്ന് അവര്‍ പറയുന്നുണ്ട്.

കഴിവുണ്ടായിരുന്നിട്ടും

വേണ്ടത്ര കഴിവുണ്ടായിരുന്നിട്ടും സഞ്ജുവിന് പിഴക്കുന്നത് പന്തുകള്‍ ജഡ്ജ് ചെയ്യുന്നതിലേയും ഷോട്ടുകള്‍ തിരഞ്ഞെടുക്കുന്നതിലേയും ബ്രില്യന്‍സിലാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ക്രിക്കറ്റ് പണ്ഡിതരുടെ അഭിപ്രായം. എന്നാല്‍ സഞ്ജു മാത്രമല്ല ഇന്ത്യയുടെ ബാറ്റിംഗ് യൂണിറ്റാകെ പരാജയപ്പെട്ട മത്സരത്തില്‍ 81 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. നായകന്‍ ശിഖര്‍ ധവാന്‍ അടക്കം മൂന്ന് പേര്‍ സംപൂജ്യരായാണ് മടങ്ങിയത്. ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത് തന്റെ പിറന്നാള്‍ ആഘോഷിച്ച വനിന്ദു ഹസരംഗയാണ് ഇന്ത്യയുടെ അന്തകനായത്.

ഇന്ത്യന്‍ ടീമില്‍ രണ്ടക്കം കടന്നവര്‍ മൂന്ന് പേര്‍ മാത്രമാണ്. 23 റണ്‍സെടുത്ത കുല്‍ദീപ് യാദവാണ് ടോപ് സ്‌കോറര്‍. ഭുവനേശ്വര്‍ കുമാര്‍ 16 റണ്‍സും ഗെയ്ഗ്വാദ് 14 റണ്‍സും നേടി. ദേവ്ദത്ത് പടിക്കലിന് ഒമ്പത് റണ്‍സ് മാത്രമാണ് ഇന്ന് നേടാനായത്. അതേസമയം മലയാളി താരം സന്ദീപ് വാര്യരുടെ അരങ്ങേറ്റത്തിനും ഇന്ന് സാക്ഷ്യം വഹിച്ചു.

Story first published: Thursday, July 29, 2021, 22:30 [IST]
Other articles published on Jul 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X