
ഓള്‍ഡ് ട്രഫോര്‍ഡില്‍ ജയിച്ച് പരമ്പര അലമാരയിലെത്തിക്കാന്‍ ഇന്ത്യക്കാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയതിന് പിന്നാലെ ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര നേടുന്നത് കോലിക്ക് നായകനെന്ന നിലയില്‍ അഭിമാന നേട്ടമായി മാറുമെന്നുറപ്പാണ്. നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. കോലിയുടെ കീഴില്‍ ഇന്ത്യ ചരിത്ര കുതിപ്പാണ് നടത്തുന്നത്. ഇപ്പോഴിതാ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് നിലവിലെ ഇന്ത്യയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ കെവിന്‍ പീറ്റേഴ്‌സന്‍.
Also Read: T20 World Cup: 'ഇന്ത്യയെ പാകിസ്താന്‍ ഉറപ്പായും തോല്‍പ്പിക്കും', കാരണം ചൂണ്ടിക്കാട്ടി ബാബര്‍ അസാം

'നിലവിലെ ഇന്ത്യന്‍ ടീം ടെസ്റ്റ് ക്രിക്കറ്റില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. ഓള്‍ഡ് ട്രഫോര്‍ഡിലും ജയിക്കാനായാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയേയും അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കാന്‍ സാധിക്കുന്ന ഏക ടീമായി ഇന്ത്യ മാറും. ചരിത്ര നേട്ടം തന്നെയാവും അത്. ഇംഗ്ലണ്ടിനെക്കാളും എന്തുകൊണ്ടും മികച്ച ടീം ഇന്ത്യ തന്നെയാണെന്ന് ഉറപ്പാണ്.
Also Read: IND vs ENG: 'ഈ മത്സരം ഇന്ത്യ തോല്‍ക്കാന്‍ ഒരു സാധ്യതയും ഇല്ല'- ഇന്‍സമാം ഉല്‍ ഹഖ്

എങ്ങനെ നോക്കിയാലും ഇന്ത്യ കരുത്തുറ്റ നിരയാണ്. ഇന്ത്യക്കൊപ്പം പ്രതിഭാശാലികളായ വലിയ താരനിരയുണ്ട്. അതോടൊപ്പം നന്നായി കഠിനാധ്വാനം ചെയ്യുന്നവരും ജയിക്കാനായി ആക്രമണോത്സുകതയോടെ കളിക്കുന്നവരുമാണ്. അവര്‍ അവരുടെ മികച്ച പ്രകടനം നടത്തുമ്പോള്‍ തടഞ്ഞ് നിര്‍ത്തുക എളുപ്പമല്ല. കോലിക്ക് കീഴില്‍ കളിക്കുമ്പോള്‍ അവരെല്ലാം വലിയ മത്സരങ്ങളില്‍ ഗംഭീര പ്രകടനം നടത്തുന്നു. സാഹചര്യത്തിനനുസരിച്ച് ഉയര്‍ന്ന് എതിരാളികളില്‍ നിന്ന് മത്സരം പിടിച്ചെടുക്കുന്നു. അത്തരമൊരു സംസ്‌കാരമാണ് കോലി വളര്‍ത്തിയെടുത്തത്'-കെവിന്‍ പീറ്റേഴ്‌സന്‍.
Also Read: INDvENG: കോലിയാണ് ശരി, അശ്വിനെ ഒഴിവാക്കിയതില്‍ തെറ്റില്ല!- കാരണങ്ങളറിയാം

ടെസ്റ്റില്‍ യുവതാരങ്ങളടക്കം അവസരത്തിനൊത്ത് ഉയരുന്നു. ശര്‍ദുല്‍ ഠാക്കൂറിന്റെ ഓള്‍റൗണ്ട് പ്രകടനം എടുത്തുപറയേണ്ട കാര്യമാണ്. പേസ് നിരയില്‍ ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ്,മുഹമ്മദ് ഷമി,ഉമേഷ് യാദവ് തുടങ്ങിയവരെല്ലാം ലഭിച്ച അവസരങ്ങളെയെല്ലാം നന്നായി മുതലാക്കി. ആര്‍ അശ്വിനെ കളിപ്പിക്കാത്തതിനെതിരേ കോലിക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഓവലില്‍ ജയിച്ചതോടെ ആരാധകരുടെയെല്ലാം വായടപ്പിക്കാന്‍ കോലിക്ക് സാധിച്ചു.
Also Read: IND vs ENG: 'അവന്റെ കൈയിലാണ് എല്ലാം', ഇന്ത്യയുടെ നിര്‍ണ്ണായക താരത്തെ തിരഞ്ഞെടുത്ത് ആകാശ്

ഇംഗ്ലണ്ട് ടീമിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്നും പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. 'ഇംഗ്ലണ്ടിന്റെ പ്രശ്‌നം എന്തെന്ന് പറയുക പ്രയാസമാണ്. ബാറ്റിങ്ങിലാണ് പ്രശ്‌നമെന്ന് പറയാം. എക്കാലത്തെയും മോശം പ്രകടനമാണ് കാണുന്നത്.കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ തുടര്‍ച്ചയായി നാട്ടില്‍ രണ്ട് പരമ്പരകള്‍ ഇംഗ്ലണ്ടിന് നേടാനാവാതെ പോവുന്നത് ഇത് ആദ്യമായാണ്. ഇത് ഒറ്റ രാത്രികൊണ്ട് സംഭവിക്കുന്ന കാര്യമല്ല. ഈ താരങ്ങളില്‍ നിന്ന് ഇത്തരമൊരു പ്രകടനമല്ല പ്രതീക്ഷിക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ നികത്താന്‍ നീണ്ട സമയം തന്നെ വേണ്ടിവരും'-പീറ്റേഴ്‌സന്‍ പറഞ്ഞു.
Also Read: IND vs ENG: അജിന്‍ക്യ രഹാനെക്ക് വിശ്രമം നല്‍കണം, ഫസ്റ്റ് ക്ലാസ് കളിച്ച് തിരിച്ചുവരട്ടെ- സഹീര്‍ ഖാന്‍

Also Read: IND vs ENG: പുറത്തായതില്‍ നിരാശ, ഡ്രസിങ് റൂമിലേക്ക് മടങ്ങവെ കോലിയുടെ രോഷപ്രകടനം വൈറല്‍
ജോ റൂട്ടിന്റെ ക്യാപ്റ്റന്‍സിയെത്തന്നെ ബാധിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. റൂട്ട് ബാറ്റിങ്ങില്‍ തിളങ്ങുന്നുണ്ടെങ്കിലും മികച്ച പിന്തുണ ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ന്യൂസീലന്‍ഡിനോട് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ടെസ്റ്റ് പരമ്പര തോറ്റിറങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യക്കെതിരായ പരമ്പര നേട്ടം അഭിമാന പ്രശ്‌നമായിരുന്നു. എന്നാല്‍ അതും കൈവിട്ട് പോയിരിക്കുന്നു. ഓള്‍ഡ് ട്രഫോര്‍ഡില്‍ ജയിച്ച് പരമ്പര സമനിലയാക്കാനുള്ള തീവ്രശ്രമത്തിലാവും ഇനി ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങുക.


Click it and Unblock the Notifications











