Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: 'ഇന്ത്യയെ പാകിസ്താന്‍ ഉറപ്പായും തോല്‍പ്പിക്കും', കാരണം ചൂണ്ടിക്കാട്ടി ബാബര്‍ അസാം

കറാച്ചി: ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരത്തിന് വേദി ഒരുങ്ങുകയാണ്. ടി20 ലോകകപ്പിലൂടെയാണ് ഇരു ടീമും വീണ്ടും നേര്‍ക്കുനേര്‍ എത്തുന്നത്. ഒക്ടോബര്‍ 24നാണ് ആരാധകര്‍ കാത്തിരിക്കുന്ന മത്സരം. ഇരു രാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ യാതൊരുവിധ കായിക മത്സരങ്ങളും ഇരു ടീമും കളിക്കുന്നില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തുന്നത്. അതിനാല്‍ത്തന്നെ മത്സരത്തിന് പോരാട്ടവീര്യം കൂടും.

ഇതുവരെ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. എന്നാല്‍ ബാബര്‍ അസാമിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന യുവ പാകിസ്താന്‍ നിരക്ക് ഇന്ത്യയെ വെല്ലുവിളിക്കാനുള്ള കരുത്തുണ്ട്. അതിനാല്‍ത്തന്നെ വിരാട് കോലിക്കും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാവില്ല. ഇപ്പോഴിതാ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിക്കുമെന്നും അതിന്റെ കാരണമെന്താണെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പാകിസ്താന്‍ നായകന്‍ ബാബര്‍ അസാം.

1

'തയ്യാറാക്കുന്ന പദ്ധതികളെ മികച്ച രീതിയില്‍ നടപ്പിലാക്കാനുള്ള മികവ് ഈ ടീമിനുണ്ട്. 24ാം തീയ്യതി ഇന്ത്യക്കെതിരേ ആത്മവിശ്വാസത്തോടെയാവും പാകിസ്താന്‍ ഇറങ്ങുക. ഇംഗ്ലണ്ടിനോടും ന്യൂസീലന്‍ഡിനോടും ടി20 മത്സരം കളിച്ച് ഇറങ്ങുന്നത് പാകിസ്താന് വലിയ നേട്ടമാവും. ഈ പരമ്പരയില്‍ പരമാവധി മത്സരം ജയിച്ച് ആത്മവിശ്വാസം ഉയര്‍ത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. യുഎഇ ഞങ്ങള്‍ക്ക് രണ്ടാമത്തെ വീടാണ്. യുഎഇയില്‍ നിരവധി ടി20 മത്സരം കളിച്ചാണ് ഞങ്ങള്‍ ഒന്നാം നമ്പര്‍ ടി20 ടീമായത്. ഈ അനുഭവസമ്പത്താണ് ഇന്ത്യക്കെതിരേ ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. യുഎഇയില്‍ മറ്റാരെക്കാളും പാകിസ്താന് മത്സര പരിചയമുള്ളത് താരങ്ങളുടെ മനോവീര്യം ഇരട്ടിപ്പിക്കും'- ബാബര്‍ പറഞ്ഞു.

2

ടി20 ലോകകപ്പിന് വേദിയാവുന്നത് യുഎഇയാണ്. പാകിസ്താനില്‍ പരമ്പരക്കെത്തിയ ശ്രീലങ്കന്‍ ടീമിനെതിരേ ഭീകരാക്രമണം ഉണ്ടായിരുന്നു. അതിന് ശേഷം അന്താരാഷ്ട്ര ടീമുകള്‍ പാകിസ്താനില്‍ പരമ്പരക്ക് പോകാത്ത സാഹചര്യം ഉണ്ടായതോടെ യുഎഇ ഹോം ഗ്രൗണ്ടാക്കിയാണ് പാകിസ്താന്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിരുന്നത്. അതിനാല്‍ത്തന്നെ മറ്റെല്ലാം ടീമുകളെക്കാളും ഇവിടെ അന്താരാഷ്ട്ര മത്സരം കളിച്ച് പരിചയം പാകിസ്താനുണ്ട്. പാകിസ്താന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്കും യുഎഇ വേദിയായിട്ടുണ്ട്. എന്നാല്‍ യുഎഇയില്‍ അടുത്തൊന്നും മത്സരം കളിക്കാന്‍ പാക് നിരക്കായിട്ടില്ല.

3

ഇന്ത്യ ഐപിഎല്‍2021ന്റെ രണ്ടാം പാദം യുഎഇയില്‍ കളിച്ചാണ് ടി20 ലോകകപ്പിനിറങ്ങുന്നത്. 2020 ലെ ഐപിഎല്ലിനും യുഎഇ ആയിരുന്നു വേദി. അതിനാല്‍ത്തന്നെ ഇന്ത്യന്‍ താരങ്ങളും ഐപിഎല്ലില്‍ പങ്കെടുക്കുന്ന ഒട്ടുമിക്ക വിദേശ താരങ്ങള്‍ക്കും യുഎഇയില്‍ പരിചയസമ്പത്തിന്റെ കുറവുണ്ടാകാന്‍ സാധ്യതയില്ല. രണ്ടാം പാദം അവസാനിച്ച് രണ്ട് ദിവസത്തിന് ശേഷം ടി20 ലോകകപ്പ് തുടങ്ങുമെന്നതിനാല്‍ ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങള്‍ക്ക് വേഗത്തില്‍ സാഹചര്യത്തോട് പൊരുത്തപ്പെടാനാവും. ഇത് ഇന്ത്യക്കും ഗുണം ചെയ്യുമെന്നുറപ്പാണ്.

'ടി20 ലോകകപ്പിന് മുമ്പായുള്ള ഞങ്ങളുടെ മുന്നൊരുക്കം വളരെ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. ഇംഗ്ലണ്ടിനോടും ന്യൂസീലന്‍ഡിനോടും കളിക്കുന്ന പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. ഇത് മുന്നൊരുക്കം മികച്ചതാക്കാന്‍ സഹായിക്കും. ഇന്ത്യയെപ്പോലൊരു ടീമിനെ തോല്‍പ്പിച്ച് തുടങ്ങിയാല്‍ അത് വലിയ ആത്മവിശ്വാസം താരങ്ങളില്‍ നിറക്കും'- ബാബര്‍ കൂട്ടിച്ചേര്‍ത്തു.

4

ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് വരാനിരിക്കുന്ന ടി20 ലോകകപ്പ് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഇതുവരെ ഐസിസി കിരീടം നേടാന്‍ നായകനെന്ന നിലയില്‍ കോലിക്കായിട്ടില്ല. അതിനാല്‍ത്തന്നെ യുഎഇ ടി20 ലോകകപ്പില്‍ കിരീടം നേടിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെത്തന്നെയത് പ്രതികൂലമായി ബാധിച്ചേക്കും. രോഹിത് ശര്‍മ ടി20 നായകനാവാന്‍ യോഗ്യനായി പുറത്തുള്ളതിനാല്‍ ലോകകപ്പ് നേട്ടം കോലിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ടി20 ലോകകപ്പിന് ശേഷം പരിശീലകനായി രവി ശാസ്ത്രിയും തുടരില്ല. ഈ സാഹചര്യത്തില്‍ ലോകകപ്പോടെ രവിക്ക് യാത്രയയപ്പ് നല്‍കാമെന്ന പ്രതീക്ഷയിലാവും ആരാധകര്‍.

Story first published: Monday, September 6, 2021, 14:37 [IST]
Other articles published on Sep 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+