Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'ഈ മത്സരം ഇന്ത്യ തോല്‍ക്കാന്‍ ഒരു സാധ്യതയും ഇല്ല'- ഇന്‍സമാം ഉല്‍ ഹഖ്

ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക് കടക്കുകയാണ്. ഇന്ത്യ മുന്നോട്ടുവെച്ച 368 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം അവസാനിച്ചപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 77 റണ്‍സെന്ന മികച്ച നിലയിലാണ്. അഞ്ചാം ദിനം മുന്നില്‍നില്‍ക്കെ 10 വിക്കറ്റ് ശേഷിക്കെ 291 റണ്‍സാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത്. റോറി ബേണ്‍സ് (31),ഹസീബ് ഹമീദ് (43) എന്നിവരാണ് ക്രീസില്‍.

മത്സരം അവസാനദിനത്തിലേക്ക് പുരോഗമിക്കവെ പിച്ച് പേസിനെ തീരെ തുണക്കുന്നില്ല. ഫ്‌ളാറ്റ് പിച്ചായിരിക്കുന്നതിനാല്‍ത്തന്നെ പ്രതീക്ഷക്കൊത്ത വേഗമോ സ്വിങ്ങോ നിലവില്‍ ലഭിക്കുന്നില്ല. ഇത് അഞ്ചാം ദിനം ഇന്ത്യക്ക് വലിയ തലവേദനയാവും. സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനായേക്കുമെന്നതിനാല്‍ രവീന്ദ്ര ജഡേജയുടെ പ്രകടനത്തെ വളരെ പ്രതീക്ഷയോടെ ഇന്ത്യ നോക്കിക്കാണുന്നത്. ഇക്കാര്യം ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോറടക്കം തുറന്ന് പറഞ്ഞുകഴിഞ്ഞു.

1

നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും മുന്‍തൂക്കം അവകാശപ്പെടാനാവില്ല. ഒറ്റ ദിനംകൊണ്ട് 291 റണ്‍സ് മറികടക്കുക ഇംഗ്ലണ്ടിനെ സംബന്ധിച്ച് പ്രയാസം തന്നെയാണ്. എന്നാല്‍ ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ഒല്ലി പോപ്പ്, ക്രിസ് വോക്‌സ്, മോയിന്‍ അലി എന്നിവരെല്ലാം ഇറങ്ങാനുള്ളതിനാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിയര്‍ക്കും. ഇപ്പോഴിതാ ഓവലില്‍ ഇന്ത്യ തോല്‍ക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ ഇന്‍സമാം ഉല്‍ഹഖ്.

2

'മത്സരം ആവേശകരമായ രീതിയിലേക്കാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഈ മത്സരം ഇന്ത്യ തോല്‍ക്കാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. ഇംഗ്ലണ്ടിന് മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ലഭിച്ചതിനാല്‍ അവര്‍ ജയിക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് ഒറ്റവിക്കറ്റില്‍ മാറിമറിയുമെന്നാണ് എന്റെ അഭിപ്രായം. പിച്ചില്‍ ടേണുണ്ട്. ജഡേജക്ക് മികവ് കാട്ടാനായാല്‍ പുതിയതായി എത്തുന്ന ബാറ്റ്‌സ്മാന്‍മാര്‍ വിയര്‍ക്കും. മികച്ച പോരാട്ടം നടത്തിയതിന് ഇംഗ്ലണ്ട് അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ഈ വിജയലക്ഷ്യം മറികടക്കാനാവുമെന്ന് കരുതുന്നില്ല. കൂടുതല്‍ ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ പിച്ച് വരണ്ട്കീറും. പുതിയ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ പ്രയാസമായിരിക്കും'- ഇന്‍സമാം പറഞ്ഞു.

3

എന്നാല്‍ ആദ്യ മൂന്ന് മത്സരത്തിലും ജേഡജക്ക് മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. ആര്‍ അശ്വിനെ ഒഴിവാക്കിയാണ് രവീന്ദ്ര ജഡേജക്ക് ഇന്ത്യ അവസരം നല്‍കിയത്. അതിനാല്‍ത്തന്നെ ജഡേജക്ക് തിളങ്ങാനാവാതെ വന്നാല്‍ വിരാട് കോലിക്കെതിരേ വലിയ വിമര്‍ശനം ഉയരുമെന്ന കാര്യം ഉറപ്പാണ്. അഞ്ചാം ദിനത്തില്‍ ജഡേജയുടെ സ്പിന്നില്‍ ഇന്ത്യ അത്രമേല്‍ പ്രതീക്ഷവെക്കുന്നു. പാര്‍ട് ടൈം സ്പിന്നറായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു താരം പോലും ഇന്ത്യന്‍ നിരയിലില്ലെന്നത് തിരിച്ചടിയായേക്കും. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടടക്കം രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നേടിയിരുന്നു.

4

ഇംഗ്ലണ്ടിന് മുകളില്‍ ഇന്ത്യ സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് ഇന്‍സമാം ഉല്‍ ഹഖ് പറഞ്ഞു. '290 റണ്‍സ് പിന്തുടരാന്‍ ഇംഗ്ലണ്ട് വലിയ പദ്ധതികള്‍ തയ്യാറാക്കിയേക്കില്ല. പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍ വിക്കറ്റ് നഷ്ടമാവാന്‍ സാധ്യത കൂടുതലാണ്. ഇംഗ്ലണ്ടിന് മുന്നില്‍ ഒരു സാധ്യതയാണുള്ളത്. ഇന്ത്യക്ക് അവസരം നല്‍കാതെ റണ്‍സ് നേടി സമ്മര്‍ദ്ദം സൃഷ്ടിച്ചുകൊണ്ടേയിരിക്കുക. അത് വിരാട് കോലിയെക്കൊണ്ട് ബൗളര്‍മാരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ സഹായിക്കും.ഇംഗ്ലണ്ട് റണ്‍സിനായി ശ്രമിക്കുന്നില്ലെങ്കില്‍ 5-6 ഫീല്‍ഡര്‍മാര്‍ ബാറ്റ്‌സ്മാന് ചുറ്റുമായി പ്രതീക്ഷിക്കാം'-ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.

5

ഇന്ത്യന്‍ പേസ് നിരയില്‍ ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് സിറാദ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരാണുള്ളത്. ഇതില്‍ ബുംറയൊഴികെ മറ്റെല്ലാവരും റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടാത്തവരാണ്. അതിനാല്‍ത്തന്നെ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ല. അഞ്ചാം ദിനത്തിന്റെ ആദ്യ സെക്ഷനില്‍ത്തന്നെ ഇന്ത്യക്ക് വിക്കറ്റ് വീഴ്ത്താന്‍ സാധിക്കണം. കൂട്ടുകെട്ടിന് അവസരം ലഭിക്കാതെ വിക്കറ്റ് വീഴ്ത്താനായാല്‍ മാത്രമെ ഇന്ത്യക്ക് വിജയം പ്രതീക്ഷിക്കേണ്ടതുള്ളു.

Story first published: Monday, September 6, 2021, 13:40 [IST]
Other articles published on Sep 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+