സ്റ്റോക്‌സടിച്ചിട്ടും വിജയം വന്നില്ല, ഫേവറിറ്റുകളെ അടപടലം നാണംകെടുത്തി ലങ്കന്‍ പട

ഫേവറിറ്റുകളെ നാണംകെടുത്തി ലങ്കന്‍ പട | Oneindia Malayalam

1
43670

ലണ്ടന്‍: ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് ശ്രീലങ്ക. 20 റണ്‍സിനാണ് ടൂര്‍ണമെന്റിലെ ഫേവറിറ്റുകളെ ലങ്ക തകര്‍ത്തത്. ദുര്‍ബലരായ ലങ്കയെ എളുപ്പത്തില്‍ തകര്‍ക്കാമെന്ന കണക്കുകൂട്ടലില്‍ കളത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെ നിലത്ത് നിര്‍ത്താതെയാണ് ശ്രീലങ്ക തകര്‍ത്ത് വിട്ടത്. ശ്രീലങ്കയുടെ ബൗളര്‍മാരാണ് ഈ വിജയം ടീമിന് നല്‍കിയത്. ലസിത് മലിംഗയുടെ മാരക സ്‌പെല്ലുകളാണ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ ശരിക്കും തകര്‍ത്തത്. കളിയില്‍ താരമായതും മലിംഗ തന്നെ. 233 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് 212 റണ്‍സിനാണ് പുറത്തായത്.

 
1

നേരത്തെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ കശാപ്പ് ചെയ്ത ലങ്കന്‍ ബാറ്റിംഗിനെ മാന്യമായ സ്‌കോറിലേക്ക് എത്തിച്ചത് എയ്ഞ്ചലോ മാത്യൂസാണ്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങള്‍ ലങ്ക നിരയിലുണ്ടായിരുന്നു. ലഹിരു തിരിമന്നെയും മിലിന്ദയും ടീമില്‍ ഇടംപിടിച്ചിട്ടില്ല. പകരം അവിഷ്‌ക ഫെര്‍ണാണ്ടോയും ജീവന്‍ മെന്‍ഡിസും ഇടംപിടിച്ചു. എന്നാല്‍ വളരെ മോശമായിരുന്നു ലങ്കയുടെ തുടക്കം. ഒരു റണ്ണിന് കരുണരത്‌നയെയും രണ്ട് റണ്ണിന് കുശാല്‍ പെരേരയെയും ലങ്കയ്ക്ക് നഷ്ടമായി. പിന്നീട് ഒത്തുച്ചേര്‍ന്ന വിശ്വ ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് എന്നിവര്‍ ചേര്‍ന്നാണ് മത്സരത്തില്‍ ലങ്കയെ തിരിച്ച് കൊണ്ടുവന്നത്.

39 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറും അടക്കം 49 റണ്‍സെടുത്ത ഫെര്‍ണാണ്ടോ വെടിക്കെട്ടാണ് നടത്തിയത് നിര്‍ഭാഗ്യവശാലാണ് താരം പുറത്തായത്. മെന്‍ഡിസ് 46 റണ്‍സെടുത്തു. പിന്നീടെത്തിയ മാത്യൂസ് ഒരറ്റത്ത് നിന്ന് ടീമിനെ മുന്നോട്ട് നയിട്ടത്. 115 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 85 റണ്‍സുമായി മാത്യൂസ് പുറത്താകാതെ നിന്നു. ധനഞ്ജയ ഡിസില്‍വ 29 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം നടത്തി. ഇംഗ്ലണ്ട് നിരയില്‍ മാര്‍ക് വുഡും ജോഫ്ര ആര്‍ച്ചറും മൂന്ന് വിക്കറ്റെടുത്തു. ആദില്‍ റഷീദിനും രണ്ട് വിക്കറ്റ് ലഭിച്ചു.മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് അനായാസം ലക്ഷ്യം പിന്തുടരുമെന്നാണ് കരുതിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ജോണി ബെയര്‍സ്‌റ്റോ പുറത്തായി. ഇതിലൂടെ മലിംഗ ഇംഗ്ലണ്ടിന് ശക്തമായ സന്ദേശം നല്‍കിയിരുന്നു.

അധികം വൈകാതെ തന്നെ 14 റണ്‍സെടുത്ത വിന്‍സിയെയും മലിംഗ മടക്കി. മോര്‍ഗനും ജോ റൂട്ടും ചേര്‍ന്നാണ് പിന്നീട് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. റൂട്ട് 57 റണ്‍സെടുത്തു. മോര്‍ഗന്‍ 21 റണ്‍സില്‍ പുറത്തായി. മോര്‍ഗന്‍ പുറത്തായ ശേഷം വലിയ തകര്‍ച്ചയാണ് ടീം നേരിട്ടത്. പിന്നാലെ റൂട്ടം പുറത്തായി. അധികം വൈകാതെ ജോസ് ബട്‌ലറും പുറത്തായി. ബെന്‍ സ്റ്റോക്‌സ് ഒരറ്റത്ത് നിന്ന് അടിച്ചെടുത്ത റണ്‍സാണ് അവസാന വരെ പൊരുതാന്‍ ഇംഗ്ലണ്ടിന് അവസരം നല്‍കിയത്. സ്റ്റോക്‌സ് 89 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്നു. വാലറ്റത്ത് ആര്‍ക്കും നന്നായി പൊരുതാന്‍ സാധിച്ചില്ല. മലിംഗയുടെ നാല് വിക്കറ്റുകളാണ് കളി മാറ്റിയത്. ധനഞ്ജയ ഡിസില്‍വ മൂന്നും ഉഡാന രണ്ടും വിക്കറ്റെടുത്തു.

10:45 PM

ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് 20 റണ്‍സ് ജയം.സ്‌കോര്‍: ശ്രീലങ്ക 232, ഇംഗ്ലണ്ട് 47 ഓവറില്‍ 212

10:22 PM

ഇംഗ്ലണ്ടിന് ഒമ്പതാം വിക്കറ്റ് നഷ്ടം. സ്‌കോര്‍ 186. വിജയിക്കാന്‍ 47 റണ്‍സ്‌

10:03 PM

ഇംഗ്ലണ്ടിന് എട്ടാം വിക്കറ്റും നഷ്ടമായി ആദില്‍ റഷീദാണ് പുറത്തായത്‌

10:00 PM

ഇംഗ്ലണ്ടിന് ഏഴാം വിക്കറ്റ് നഷ്ടം. ക്രിസ് വോക്‌സാണ് പുറത്തായത്‌

09:53 PM

ഇംഗ്ലണ്ടിന് ആറാം വിക്കറ്റ് നഷ്ടം. 16 റണ്‍സെടുത്ത മോയിന്‍ അലിയാണ് പുറത്തായത്. ഇംഗ്ലണ്ടിന് വിജയിക്കാന്‍ 63 റണ്‍സ്‌

09:36 PM

ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റ് നഷ്ടം. ബട്‌ലറാണ് പുറത്തായത്. സ്‌കോര്‍ 149. വിജയിക്കാന്‍ 4 റണ്‍സ്‌

08:23 PM

ഇംഗ്ലണ്ടിന് മൂന്നാം വിക്കറ്റ് നഷ്ടം. മോര്‍ഗന്‍ 21 റണ്‍സിന് പുറത്ത്‌

07:33 PM

ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റ് നഷ്ടം. വിന്‍സി 14 റണ്‍സിന് പുറത്ത്. സ്‌കോര്‍: 26

07:17 PM

ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം. ബെയര്‍സ്‌റ്റോ പുറത്ത്. സ്‌കോര്‍ 10

06:32 PM

ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 233 റണ്‍സ് വിജയലക്ഷ്യം. സ്‌കോര്‍: ശ്രീലങ്ക 50 ഓവറില്‍ ഒമ്പതിന് 232

06:12 PM

ശ്രീലങ്കയ്ക്ക് എട്ടാം വിക്കറ്റ് നഷ്ടം. ഉദാനയാണ് പുറത്തായത്. സ്‌കോര്‍ 209

06:06 PM

ശ്രീലങ്കയ്ക്ക് ഏഴാം വിക്കറ്റ് നഷ്ടം. സ്‌കോര്‍ 200

06:04 PM

ശ്രീലങ്കയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായി. ആര്‍ച്ചര്‍ക്കാണ് വിക്കറ്റ്.

05:52 PM

ശ്രീലങ്ക പതറുന്നു. 43 ഓവറില്‍ അഞ്ചിന് 188 റണ്‍സെന്ന നിലയില്‍. എയ്ഞ്ചലോ മാത്യൂസിന് അര്‍ധ സെഞ്ച്വറി

05:11 PM

ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. സ്‌കോര്‍ 137

04:00 PM

ശ്രീലങ്കയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടം. 49 റണ്‍സെടുത്ത ഫെര്‍ണാണ്ടോയാണ് പുറത്തായത്. സ്‌കോര്‍ 62

03:14 PM

ശ്രീലങ്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. കരുണരത്‌നയും കുശാല്‍ പെരേരയുമാണ് പുറത്തായത്. സ്‌കോര്‍ മൂന്ന് റണ്‍സ്‌

02:34 PM

ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

Story first published: Friday, June 21, 2019, 14:00 [IST]
Other articles published on Jun 21, 2019

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X