Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഫേവറിറ്റുകള്‍ക്ക് നോക്കൗട്ട് പേടി..... ഈ പിച്ച് വന്നാല്‍ പാളും, കാരണം ഇതാണ്

തീപാറുമോ ഇംഗ്ലണ്ട്-ഓസീസ് പോരാട്ടം ഇംഗ്ലണ്ട് പതറുമോ? | Oneindia Malayalam

ലണ്ടന്‍: ഇംഗ്ലണ്ട് അവസാന രണ്ട് മത്സരത്തില്‍ ഗംഭീര ജയം നേടി സെമി ഫൈനല്‍ ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഫേവറിറ്റകള്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് ഇതുവരെയുള്ള അവരുടെ പോരാട്ടം സൂചിപ്പിക്കുന്നത്. ഏറ്റവും മികച്ച ഫോമിലുള്ള ടീമിനെയാണ് അവര്‍ സെമിയില്‍ നേരിടുന്നത്. അവിടെ ജയിച്ചാലും ഇന്ത്യയെ ഫൈനലില്‍ എതിരാളിയായി ലഭിക്കാന്‍ സാധ്യതയുണ്ട്. ഇംഗ്ലണ്ട് ഇതുവരെ കളിച്ച പിച്ചകളല്ല ഇനി കളിക്കാനുള്ളത്.

മികച്ച ബൗളിംഗ് പിച്ചുകളില്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ഇതുവരെ നല്ല പ്രകടനം പുറത്തെടുത്തിട്ടില്ല. അതിലുപരി എല്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്കും ഒന്നിലധികം ദൗര്‍ബല്യങ്ങളുണ്ട്. ലോകകപ്പിന് മുമ്പ് നടന്ന ഏകദിന പരമ്പരയില്‍ വെസ്റ്റിന്‍ഡീസ് ഇത്തരത്തില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചതാണ്. അന്ന് പരമ്പര നേടാനും ഇംഗ്ലണ്ടിന് സാധിച്ചിരുന്നില്ല. ഇതൊക്കെ ഇംഗ്ലണ്ടിന്റെ വീഴ്ച്ചയ്ക്കുള്ള സൂചനയായിരുന്നു. പക്ഷേ ഫേവറിറ്റുകള്‍ക്ക് ദൗര്‍ബല്യമുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടില്ല.

ഇംഗ്ലണ്ട് പതറും

ഇംഗ്ലണ്ട് പതറും

എഡ്ജ്ബാസ്റ്റണിലാണ് ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍ മത്സരം നടക്കുന്നത്. ഇവിടെ ടോസ് നിര്‍ണായകമാണ്. തുടക്കത്തില്‍ തന്നെ അടിച്ചുതകര്‍ക്കാനും ഇവിടെ സാധിക്കില്ല. പക്ഷേ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ഈ പിച്ച് അത്ര നല്ല അനുഭവമല്ല നല്‍കുക. വേഗം കുറഞ്ഞ പിച്ചുകളില്‍ ഇംഗ്ലണ്ടിന് വലിയ സ്‌കോര്‍ കണ്ടെത്തുക എക്കാലത്തും പ്രയാസമാണ്. ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും ജേസന്‍ റോയിയും സ്പിന്‍ കളിക്കുന്നതില്‍ ദൗര്‍ബല്യമുള്ളവരാണ്. ആദം സാമ്പയെ പോലുള്ള ലെഗ് സ്പിന്നര്‍ വന്നാല്‍ ഇവര്‍ എളുപ്പത്തില്‍ പുറത്താകും. അത് ഇംഗ്ലണ്ടിന്റെ തകര്‍ച്ചയിലേക്ക് നയിക്കും.

കെട്ടുറപ്പില്ലാത്ത ബാറ്റിംഗ് നിര

കെട്ടുറപ്പില്ലാത്ത ബാറ്റിംഗ് നിര

ഓപ്പണിംഗാണ് ഇംഗ്ലണ്ടിനെ താങ്ങി നിര്‍ത്തുന്നത്. ജോ റൂട്ട് മികച്ച ബാറ്റ്‌സ്മാനാണ്. പക്ഷേ വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുന്നുണ്ട്. ബെന്‍ സ്‌റ്റോക്‌സ് തുടര്‍ച്ചയായി പന്തുകള്‍ പാഴാക്കിയാല്‍ പ്രതിരോധത്തിലാവുന്ന താരമാണ്. ന്യൂസിലന്റിനെതിരെയുള്ള മത്സരത്തില്‍ സ്‌റ്റോക്‌സ് 27 പന്തുകള്‍ കളിച്ചെങ്കിലും പരാജയപ്പെട്ടു. പിച്ചിന് വേഗം കുറഞ്ഞതാണ് സ്റ്റോക്‌സിനെയും കുരുക്കിയത്. ഓയിന്‍ മോര്‍ഗന്‍, ക്രിസ് വോക്‌സ്, എന്നിവര്‍ക്കും കാര്യമായ ദൗര്‍ബല്യങ്ങള്‍ ഉണ്ട്.

പിന്തുടരുന്നത് ദൗര്‍ബല്യം

പിന്തുടരുന്നത് ദൗര്‍ബല്യം

ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ തോറ്റ മത്സരങ്ങളെല്ലാം ചേസ് ചെയ്യുന്നതിലാണ് പരാജയപ്പെട്ടത്. പാകിസ്താനെതിരെയായിരുന്നു തുടക്കം. പിന്നീട് ഓസ്‌ട്രേലിയയോടും ശ്രീലങ്കയോടും ചേസ് ചെയ്ത് പരാജയപ്പെട്ടു. ഈ പിച്ചുകളെല്ലാം ബൗളിംഗ് പിച്ചുകളാണ്. ഇത്തരം പിച്ചുകളില്‍ ചെറിയ സ്‌കോര്‍ പോലും പിന്തുടരാന്‍ ഇംഗ്ലണ്ടിന് സാധിക്കില്ല. അതേസമയം സെമി ഫൈനലില്‍ ഓസീസ് എന്ത് വിജയലക്ഷ്യം ഉയര്‍ത്തിയാലും അത് മറികടക്കുമെന്ന് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയ്‌ലിസ് പറയുന്നു. പക്ഷേ അത് കണ്ടറിയേണ്ടി വരും.

സമ്മര്‍ദങ്ങള്‍ അതിജീവിക്കണം

സമ്മര്‍ദങ്ങള്‍ അതിജീവിക്കണം

സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ഇംഗ്ലണ്ട് കരുത്തില്ല എന്ന പ്രധാന പ്രശ്‌നം. ലോകകപ്പിലെ ഫേവറിറ്റുകളായത് കൊണ്ട് നഷ്ടപ്പെടാന്‍ ഇംഗ്ലണ്ടിനാണ് ഉള്ളതെന്ന് ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണും പറഞ്ഞ് കഴിഞ്ഞു. ഷോര്‍ട്ട് പിച്ച് പന്തുകള്‍ കളിക്കുന്നതില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനുള്ള ദൗര്‍ബല്യവും ഓസീസ് ചൂഷണം ചെയ്യും. ഇന്ത്യ ഫൈനലില്‍ രവീന്ദ്ര ജഡേജയെ ഇംഗ്ലണ്ടിനെതിരെ കളിപ്പിച്ചാല്‍ അത് ടീമിന് വലിയ തലവേദനയാവും. ബൗളിംഗ് പിച്ചുകളില്‍ ഇംഗ്ലണ്ടിനുള്ള ദൗര്‍ബല്യം ഒരിക്കല്‍ കൂടി അവര്‍ക്ക് തിരിച്ചടിയാവാതിരിക്കാന്‍ ബൗളര്‍മാര്‍ നന്നായി എറിയേണ്ടി വരും.

Story first published: Sunday, July 7, 2019, 22:26 [IST]
Other articles published on Jul 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+