വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്ത് അന്ന് തകര്‍ന്ന് പോയി.... പിന്നീട് നടന്നത് ഇങ്ങനെ, കോച്ച് പറയുന്ന കാരണം ഇതാണ്

By Vaisakhan MK
ഒരിക്കൽ കളി കൈവിട്ട് തകർന്നു പോയ രോഹിത്

ലണ്ടന്‍: ലോകകപ്പില്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനത്തിന് പ്രധാനമായും ഒരു കാരണമാണെന്ന് കുട്ടിക്കാലത്തെ കോച്ച് ദിനേഷ് ലാഡ്. രോഹിത് ടീമിലേക്ക് വന്നതിന് ശേഷം നന്നായി കളിച്ചിരുന്നു. എന്നാല്‍ 2011ലെ ലോകകപ്പിനുള്ള ടീമില്‍ അവന്റെ പേരുണ്ടായിരുന്നില്ല. അത് രോഹിത്തിനെ തകര്‍ത്ത് കളഞ്ഞു. ചെറുപ്പം മുതല്‍ രോഹിത്തിന്റെ ബാറ്റിംഗ് ഞാന്‍ കാണുന്നുണ്ട്. അതില്‍ കാര്യമായ ഒരു മാറ്റവമില്ല. പക്ഷേ രോഹിത് ഒരു പക്വമായിട്ടാണ് ഇടപെടുന്നതെന്നും, അതിന് പരിചയസമ്പത്ത് സഹായിച്ചിട്ടുണ്ടെന്നും ദിനേഷ് ലാഡ് പറഞ്ഞു.

1

2007 മുതല്‍ 2009 വരെയുള്ള കാലയളവില്‍ രോഹിത് നന്നായി കളിച്ചിരുന്നു. അത് കരിയറിന്റെ തുടക്കമായിരുന്നു. സിംബാബ്‌വെക്കെതിരെ രണ്ട് സെഞ്ച്വറിയൊക്കെ അക്കാലയളവില്‍ നേടിയിരുന്നു. എന്നാല്‍ പിന്നീടുള്ള രണ്ട് വര്‍ഷം രോഹിത്തിന്റെ കരിയറില്‍ ഒരുപാട് മാറ്റങ്ങളുണ്ടായിരന്നു. അയാളുടെ ശ്രദ്ധ പലകാര്യങ്ങളിലേക്കും മാറി. പ്രശസ്തിയും പണവും വന്നതാണ് ഇതിന് കാരണം. രോഹിത് അവന്റെ കളിയില്‍ ശ്രദ്ധിക്കുന്നില്ലായിരുന്നുവെന്നും കോച്ച് പറഞ്ഞു.

ഇത്തരം പ്രശ്‌നങ്ങളൊക്കെ രോഹിത്തിനെ കരിയറില്‍ ബാധിക്കാന്‍ തുടങ്ങി. 2011ലെ ലോകകപ്പ് ടീമില്‍ നിന്ന് രോഹിത് പുറത്താവുകയും ചെയ്തു. പ്രകടനം മോശമായത് കൊണ്ടായിരുന്നു ഇത്. ടീമില്‍ നിന്ന് ഒഴിവാക്കിയത് വളരെ ഞെട്ടിപ്പിക്കുന്ന കാര്യമായിരുന്നു രോഹിത്തിന്. ഞാന്‍ രോഹിത്തിനെ ആ സമയം എന്റെ വീട്ടിലേക്ക് വിളിപ്പിച്ചു. അവന്‍ ടീമിലെത്തിയത് നന്നായി ക്രിക്കറ്റ് കളിക്കുന്നത് കൊണ്ടാണ്. പണവും പ്രശസ്തിയും വന്നത് ക്രിക്കറ്റ് കൊണ്ടാണ്. എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ ക്രിക്കറ്റിനെ ശ്രദ്ധിക്കുന്നില്ല. ദയവായി പരിശീലനം തുടങ്ങാനാണ് അന്ന് നിര്‍ദേശിച്ചതെന്നും ലാഡ് പറയുന്നു.

വിരാട് കോലി രോഹിത്തിന് ശേഷം ടീമില്‍ വന്നതാണ്. അയാള്‍ ടീമിലെത്തി. അതില്‍ നിന്ന് തന്നെ നിങ്ങള്‍ ഇപ്പോള്‍ കളിക്കുന്ന ക്രിക്കറ്റിന്റെ നിലവാരം മനസ്സിലാക്കാമെന്ന് അന്ന് ഞാന്‍ പറഞ്ഞു. അതിന് ശേഷം രോഹിത് തന്റെ കരിയറില്‍ നന്നായി ശ്രദ്ധിക്കാന്‍ തുടങ്ങി. വളരെയധികം വ്യത്യസ്തനായ ബാറ്റ്‌സ്മാനാണ് രോഹിത്തെന്നും ലാഡ് പറഞ്ഞു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ പരിശീലനം നടത്താന്‍ രോഹിത്തിന് സാധിച്ചു. മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായതും രോഹിത്തിന് ഗുണം ചെയ്തു. സച്ചിനൊപ്പം കളിക്കാന്‍ സാധിച്ചതിലൂടെ അച്ചടക്കം എന്താണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞെന്നും ലാഡ് പറഞ്ഞു.

Story first published: Thursday, June 20, 2019, 18:47 [IST]
Other articles published on Jun 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X