വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പോയവര്‍ഷം തിളങ്ങി, ബിസിസിഐ അവാര്‍ഡ് ജേതാക്കള്‍ ഇവര്‍

മുംബൈ: ബിസിസിഐ വാര്‍ഷിക അവാര്‍ഡ് ജേതാക്കളുടെ പൂര്‍ണ പട്ടിക പുറത്ത്. ഞായറാഴ്ച്ച നടന്ന പ്രത്യേക ചടങ്ങിലാണ് പോയവര്‍ഷം ക്രിക്കറ്റില്‍ തിളങ്ങിയ ഇന്ത്യന്‍ കായിക താരങ്ങളെയും മാച്ച് ഓഫീഷ്യലുകളെയും സംസ്ഥാന അസോസിയേഷനുകളെയും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അവാര്‍ഡ് നല്‍കി ആദരിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമായി വിദര്‍ഭയെ ബിസിസിഐ തിരഞ്ഞെടുത്തു.

ബിസിസിഐ അവാർഡുകൾ

കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി, അണ്ടര്‍ 23 ഏകദിന കിരീടം (പുരുഷ ടീം), വിനൂ മങ്കദ് ട്രോഫി, ഇറാനി ട്രോഫി എന്നിവ വിദര്‍ഭ സ്വന്തം ഷെല്‍ഫില്‍ എത്തിച്ചിരുന്നു. കൂച്ച് ബിഹാര്‍ ട്രോഫിയിലും രണ്ടാം സ്ഥാനക്കാരാണ് വിദര്‍ഭ. മാച്ച് ഓഫീഷ്യലിന്റെ കാര്യമെടുത്താല്‍ സീസണിലെ ഏറ്റവും മികച്ച കളി നിയന്ത്രണത്തിന് വീരേന്ദര്‍ ശര്‍മ്മ പുരസ്‌കാരത്തിന് അര്‍ഹനായി.

അരങ്ങേറ്റം

രാജ്യാന്തര ക്രിക്കറ്റില്‍ കുറിച്ച മികച്ച അരങ്ങേറ്റത്തിനാണ് ടെസ്റ്റ് ഓപ്പണര്‍ മായങ്ക് അഗര്‍വാളും 15 -കാരി ഷഫാലി വെര്‍മയും പുരസ്‌കാരപ്പട്ടികയില്‍ ഇടംപിടിച്ചത്. 67.07 ബാറ്റിങ് ശരാശരിയില്‍ 872 റണ്‍സ് മായങ്ക് അഗര്‍വാള്‍ ടെസ്റ്റ് അരങ്ങേറ്റത്തില്‍ കുറിച്ചിരുന്നു. മൂന്നു ശതകങ്ങളും മൂന്നു അര്‍ധ ശതകങ്ങളും ഇതില്‍പ്പെടും.

സമഗ്ര സംഭാവന

ട്വന്റി-20 ക്രിക്കറ്റിലെ പ്രകടനമാണ് ഷഫാലി വെര്‍മയ്ക്ക് തുണയായത്. കഴിഞ്ഞവര്‍ഷം ഒന്‍പതു മത്സരങ്ങളില്‍ നിന്നും 222 റണ്‍സ് താരം നേടുകയുണ്ടായി. ബാറ്റിങ് ശരാശരി 27.75 റണ്‍സ്. അഞ്ചു ലക്ഷം രൂപയുടെ ചെക്കും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം.ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ ക്രിസ് ശ്രീകാന്താണ് കേണല്‍ സികെ നായുഡു സമഗ്ര സംഭാവനകള്‍ക്കുള്ള ആജീവനാന്ത പുരസ്‌കാരം നേടിയത്.

വനിതാ ക്രിക്കറ്റർ

ഇന്ത്യയ്ക്കായി 43 ടെസ്റ്റുകളും 146 ഏകദിനങ്ങളും ശ്രീകാന്ത് കളിച്ചിട്ടുണ്ട്. 2,062 റണ്‍സാണ് ടെസ്റ്റില്‍ താരത്തിന്റെ സമ്പാദ്യം; ഏകദിനത്തില്‍ ഇദ്ദേഹം കുറിച്ചത് 4,091 റണ്‍സും. 25 ലക്ഷം രൂപ ചെക്കും ട്രോഫിയും അടങ്ങുന്നതാണ് സികെ നായുഡു പുരസ്‌കാരം. വിരമിച്ച വനിതാ ക്രിക്കറ്റ് താരങ്ങളില്‍ അഞ്ജും ചോപ്രയാണ് സമഗ്ര സംഭാവനകള്‍ക്കുള്ള ആജീവനാന്ത പുരസ്‌കാരം കയ്യടക്കിയത്.

Most Read: നാലാം നമ്പര്‍ തലവേദന മാറി... ഇനിയത് ഓപ്പണിങില്‍, രോഹിത്തിന്റെ പങ്കാളിയാര്?

പൂനം യാദവ്

12 ടെസ്റ്റുകളിലും 127 ഏകദിനങ്ങളിലും 18 ട്വന്റി-20 മത്സരങ്ങളിലും അഞ്ജും ചോപ്ര ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 548 റണ്‍സും ഏകദിനത്തില്‍ 2,856 റണ്‍സുമാണ് ഇവര്‍ നേടിയത്. വിരമിക്കും മുന്‍പ് ട്വന്‌റി-20 കരിയറില്‍ 241 റണ്‍സും അഞ്ജും ചോപ്ര അടിച്ചെടുത്തു. പോയവര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വനിതാ താരം ലെഗ് സ്പിന്നറായ പൂനം യാദവാണ്.

ബൂംറയ്ക്ക് ഇരട്ട പുരസ്കാരം

വിക്കറ്റുവേട്ടക്കാരില്‍ ജുലം ഗോസ്വാമിയും (ആറ് കളിയില്‍ നിന്നും 11 വിക്കറ്റുകള്‍) റണ്‍വേട്ടക്കാരില്‍ സ്മൃതി മന്ദാനയും (ആറ് കളിയില്‍ നിന്നും 349 റണ്‍സ്) പുരസ്‌കാരത്തിന് അര്‍ഹരായി.പുരുഷ വിഭാഗത്തില്‍ ചേതേശ്വര്‍ പൂജാര ബിസിസിഐയുടെ ദിലീപ് സര്‍ദേശായി അവാര്‍ഡ് സ്വന്തമാക്കി. പോയവര്‍ഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കുറിച്ചതിനെ തുടര്‍ന്നാണിത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതിന് ജസ്പ്രീത് ബൂംറയും ഈ പുരസ്‌കാരത്തിന് അര്‍ഹനായി. ഇതിന് പുറമെ മൂന്നു ഫോര്‍മാറ്റിലും കാഴ്ച്ചവെച്ച തകര്‍പ്പന്‍ പ്രകടനം മുന്‍നിര്‍ത്തി പോളി ഉമ്രിഗര്‍ അവാര്‍ഡും ബൂംറെ നേടിയിട്ടുണ്ട്.

ബിസിസിഐ അവാര്‍ഡ് പട്ടിക

ബിസിസിഐ അവാര്‍ഡ് പട്ടിക

കേണല്‍ സികെ നായുഡു പുരസ്‌കാരം — ക്രിസ് ശ്രീകാന്ത്

സമഗ്ര സംഭാവനകള്‍ക്കുള്ള ബിസിസിഐയുടെ ആജീവനാന്ത പുരസ്‌കാരം — അഞ്ജും ചോപ്ര

ബിസിസിഐ പ്രത്യേക പുരസ്‌കാരം — ദിലീപ് ദോഷി

ദിലീപ് സര്‍ദേശായി പുരസ്‌കാരം (ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ്) — ചേതേശ്വര്‍ പൂജാര

ദിലീപ് സര്‍ദേശായി പുരസ്‌കാരം (ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ്) — ജസ്പ്രീത് ബൂംറ

മറ്റു പുരസ്കാരങ്ങൾ

ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് (വനിതാ വിഭാഗം) — സ്മൃതി മന്ദാന

ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റ് (വനിതാ വിഭാഗം) — ജുലന്‍ ഗോസ്വാമി

പോളി ഉമ്രിഗര്‍ പുരസ്‌കാരം (പുരുഷ വിഭാഗം) — ജസ്പ്രീത് ബൂംറ

മികച്ച വനിതാ ക്രിക്കറ്റര്‍ — പൂനം യാദവ്

മികച്ച രാജ്യാന്തര അരങ്ങേറ്റം (പുരുഷ വിഭാഗം) — മായങ്ക് അഗര്‍വാള്‍

മികച്ച രാജ്യാന്തര അരങ്ങേറ്റം (വനിതാ വിഭാഗം) — ഷെഫാലി വെര്‍മ

മികച്ച ടീം

മികച്ച ഓള്‍റൗണ്ടറിനുള്ള ലാല അമര്‍നാഥ് പുരസ്‌കാരം (പരിമിത ഓവര്‍ ക്രിക്കറ്റ്) — ശിവം ദൂബെ (മുംബൈ)

മികച്ച ഓള്‍റൗണ്ടറിനുള്ള ലാല അമര്‍നാഥ് പുരസ്‌കാരം (ടെസ്റ്റ് ക്രിക്കറ്റ്) — നിതീഷ് റാണ (ദില്ലി)

മാധവറാവു സിന്ധ്യ പുരസ്‌കാരം (രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്) — മിലിന്ദ് കുമാര്‍ (സിക്കിം)

എംഎ ചിദംബരം ട്രോഫി (അണ്ടര്‍ 23 കൂടുതല്‍ റണ്‍സ്) — മനന്‍ ഹിങ്ക്രാജിയ (ഗുജറാത്ത്)

എംഎ ചിദംബരം ട്രോഫി (അണ്ടര്‍ 23 കൂടുതല്‍ വിക്കറ്റ്) — സിഡക് സിങ് (പുതുച്ചേരി)

മികച്ച അംപയര്‍ — വീരേന്ദര്‍ ശര്‍മ്മ

മികച്ച ടീം — വിദര്‍ഭ

Story first published: Monday, January 13, 2020, 16:11 [IST]
Other articles published on Jan 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X