'ഇനിയൊരു ലോകകപ്പിന് ഉണ്ടായേക്കില്ല', ഖത്തര്‍ ലോകകപ്പോടെ വിരമിക്കല്‍ സൂചന നല്‍കി നെയ്മര്‍

റിയോ ഡി ജനെയ്‌റോ: ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളുടെ പട്ടികയിലെ മുന്‍നിരക്കാരനാണ് ബ്രസീലിന്റെ നെയ്മര്‍. ഫുട്‌ബോള്‍ ഇതിഹാസങ്ങളെ നിരവധി സംഭാവന ചെയ്തിട്ടുള്ള ബ്രസീല്‍ ഫുട്‌ബോളില്‍ നിന്ന് ഈ കാലഘട്ടത്തില്‍ ആരാധക മനസില്‍ കൂടുതല്‍ ഇടം പിടിച്ച താരമാണ് നെയ്മര്‍. 2022ലെ ഖത്തര്‍ ലോകകപ്പിലടക്കം ആരാധകര്‍ വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന താരമാണ് അദ്ദേഹം. ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ബ്രസീല്‍ സൂപ്പര്‍ താരം. വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പോടെ ബൂട്ടഴിച്ചേക്കുമെന്നാണ് അദ്ദേഹം സൂചന നല്‍കിയിരിക്കുന്നത്.

Neymar says WorldCup in Qatar may be his last. How do you think? | Oneindia Malayal

T20 World cup: രോഹിത്തിന്റെ പങ്കാളി രണ്ടിലൊരാള്‍, അശ്വിന്‍ വേണ്ട! ഇതാവുമോ ഇന്ത്യന്‍ ഇലവന്‍ ?T20 World cup: രോഹിത്തിന്റെ പങ്കാളി രണ്ടിലൊരാള്‍, അശ്വിന്‍ വേണ്ട! ഇതാവുമോ ഇന്ത്യന്‍ ഇലവന്‍ ?

നെയ്മര്‍ ആന്റി ദി ലൈഫ് ഓഫ് കിങ്‌സ് എന്ന ഡോക്യുമെന്ററിയിലൂടെ തന്റെ വിരമിക്കലിനെക്കുറിച്ച് നെയ്മര്‍ മനസ് തുറന്നത്. 2026ലെ യുഎസ്എ,കാനഡ,മെക്‌സിക്കോ വേദിയാവുന്ന ലോകകപ്പിലൂടെയാവും നെയ്മര്‍ വിരമിക്കുകയെന്ന് പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഖത്തര്‍ ലോകകപ്പോടെ വിരമിക്കുമെന്ന് അദ്ദേഹം തുറന്ന് പറഞ്ഞത്. ഇനിയൊരു ലോകകപ്പ് കൂടി കളിക്കാനുള്ള മാനസിക കരുത്ത് ഉണ്ടെന്ന് കരുതുന്നില്ലെന്നാണ് നെയ്മര്‍ വെളിപ്പെടുത്തിയത്.

IPL 2021: മുംബൈ ആരെയൊക്കെ നിലനിര്‍ത്തണം? ഹര്‍ദിക്കിനെ വേണ്ട, സെവാഗ് തിരഞ്ഞെടുക്കുന്നു

'ഖത്തറിലേത് എന്റെ അവസാന ലോകകപ്പായിരിക്കുമെന്നാണ് കരുതുന്നത്. അതിന് ശേഷം ഫുട്‌ബോളില്‍ തുടരാനുള്ള മാനസിക കരുത്തുണ്ടെന്ന് കരുതുന്നില്ല. അതിനാല്‍ അവിടെ നന്നായി എത്താന്‍ എന്നെക്കൊണ്ട് സാധ്യമാകുന്നതെല്ലാം ചെയ്യും. എന്റെ രാജ്യത്തോടൊപ്പം കിരീടം നേടാനും സ്വപ്‌നം പിടിച്ചെടുക്കാനും എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കും. കുട്ടിക്കാലം മുതലുള്ള വലിയ സ്വപ്‌നം നേടിയെടുക്കാനാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്'-നെയ്മര്‍ പറഞ്ഞു.

IPL 2021: ധോണിക്ക് മുമ്പ് ജഡേജയും ബ്രാവോയും ഇറങ്ങണോ? അഭിപ്രായം വ്യക്തമാക്കി ആകാശ് ചോപ്ര

മെസ്സിയും റൊണാള്‍ഡോയും പോലും തങ്ങളുടെ വിരമിക്കലിനെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചന നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നെയ്മര്‍ ഇത്തരമൊരു വിരമിക്കല്‍ സൂചന നല്‍കിയിരിക്കുന്നത്. 2013ലെ കോണ്‍ഫെഡറേഷന്‍ കപ്പില്‍ കിരീടം നേടിയ ബ്രസീല്‍ നിരയില്‍ നെയ്മറുണ്ടായിരുന്നു. 2016ലെ ഒളിംപിക്‌സ് ഗെയിംസിലും ടീമിനെ സ്വര്‍ണ്ണത്തിലെത്തിക്കാന്‍ നെയ്മറിനായി. എന്നാല്‍ ലോകകപ്പ് കിരീടമെന്ന സ്വപ്‌നം നെയ്മര്‍ക്ക് ഇനിയും ബാക്കിയാണ്. ഖത്തറില്‍ തന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് കിരീടത്തോടെ വിടപറയാമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

IPL 2022: അടുത്ത സീസണില്‍ ഇവര്‍ വീട്ടിലിരിക്കും! മെഗാ ലേലത്തില്‍ ആരും വാങ്ങാനിടയില്ലാത്തവര്‍

ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് ബ്രസീല്‍ കാഴ്ചവെക്കുന്നത്. യോഗ്യതാ റൗണ്ട് പോയിന്റ് പട്ടികയില്‍ ബ്രസീല്‍ തലപ്പത്താണ്. മികച്ച ടീം കരുത്തുള്ള ബ്രസീല്‍ ഇത്തവണ സജീവ കിരീട പ്രതീക്ഷയിലുമാണ്. നെയ്മറിന് കിരീടത്തോടെ ബൂട്ടഴിക്കാന്‍ സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. മെസ്സിയും റൊണാള്‍ഡോയും ഖത്തര്‍ ലോകകപ്പോടെ വിരമിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇതോടൊപ്പം നെയ്മറും പടിയിറങ്ങിയാല്‍ ആധുനിക ഫുട്‌ബോളിലെ മൂന്ന് ഇതിഹാസങ്ങളുടെ പടിയിറക്കമെന്ന അപൂര്‍വ്വ കാഴ്ചക്കാവും ഖത്തര്‍ ലോകകപ്പ് സാക്ഷ്യം വഹിക്കുക.

IPL 2021: 'ഈ സീസണിലുടെനീളം ഞങ്ങള്‍ക്കൊപ്പം ഭാഗ്യമുണ്ട്', ഡല്‍ഹി കോച്ച് റിക്കി പോണ്ടിങ്

വെനസ്വേലക്കെതിരേ കഴിഞ്ഞ യോഗ്യതാ റൗണ്ട് മത്സരത്തിലും ബ്രസീല്‍ ജയിച്ചിരുന്നു. എന്നാല്‍ സസ്‌പെഷന്‍ കാരണം ടീമില്‍ നെയ്മര്‍ ഉണ്ടായിരുന്നില്ല. ഞായറാഴ്ച നടക്കുന്ന കൊളംബിയക്കെതിരായ മത്സരത്തില്‍ നെയ്മര്‍ ടീമിലുണ്ടാകും. എന്നാല്‍ തനിക്ക് ലഭിക്കുന്ന അംഗീകാരങ്ങളും പരിഗണനയും കുറവാണെന്നും നെയ്മര്‍ തുറന്ന് പറഞ്ഞു. 'ആളുകളുടെ ബഹുമാനം നേടാന്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്ന്' നെയ്മര്‍ പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും നെയ്മറിന്റെ ഫിറ്റ്‌നസിനെതിരേ പ്രാദേശിക മാധ്യമങ്ങളടക്കം ചോദ്യം ഉയര്‍ത്തിയിരുന്നു. ഇതെല്ലാം അദ്ദേഹത്തിന് മാനസിക വിഷമമുണ്ടാക്കിയെന്നാണ് നെയ്മര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

T20 World cup: 'ജമ്മു എക്‌സ്പ്രസ്' ടീം ഇന്ത്യയിലേക്ക്! ഉമ്രാന്‍ മാലിക്ക് ഇനി ദേശീയ ടീമിനൊപ്പം

T20 World Cup 2021: കോലി, രോഹിത്, ഷക്കീബ്, ചരിത്ര റെക്കോഡ് നേടാന്‍ അവസരം, എത്തിപ്പിടിക്കുമോ?

ഇതുവരെ ബാലന്‍ദ്യോര്‍ നേടാന്‍ നെയ്മറിന് സാധിച്ചിട്ടില്ല. 2014,2018 ലോകകപ്പില്‍ നെയ്മര്‍ കളിച്ചെങ്കിലും കിരീടമെന്ന സ്വപ്‌നത്തിലേക്കെത്താനായില്ല. ബ്രസീലിനുവേണ്ടി 69 ഗോളുകള്‍ ഇതിനോടകം നേടിക്കഴിഞ്ഞ നെയ്മറിന് എട്ട് ഗോളുകള്‍ കൂടി നേടിയാല്‍ ബ്രസീല്‍ ജഴ്‌സിയിലെ ഗോള്‍വേട്ടക്കാരില്‍ പെലെയെ മറികടക്കാനുള്ള അവസരം നെയ്മറിനുണ്ട്.വിരമിക്കലിന് മുമ്പ് നെയ്മര്‍ ഈ നേട്ടത്തിലേക്കെത്തുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതും നെയ്മറിനെ പ്രതീക്ഷിച്ചതിലും നേരത്തെ ബൂട്ടഴിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് തന്നെ വേണം വിലയിരുത്താന്‍.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 15 - October 24 2021, 03:30 PM
ശ്രീലങ്ക
ബംഗ്ലാദേശ്
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, October 11, 2021, 9:22 [IST]
Other articles published on Oct 11, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X