
പാകിസ്താന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായതിന് ശേഷമാണ് പാകിസ്താനില്‍ ഒരു ടീമും പരമ്പരക്ക് പോകാതെയായത്. ഇപ്പോള്‍ പാകിസ്താന്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ഇത്തവണത്തെ ടി20 ലോകകപ്പിലടക്കം കിരീടം ചൂടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്നവരില്‍ ഒരു ടീമായി പാകിസ്താന്‍ മാറിക്കഴിഞ്ഞു.
Also Read: ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ആരൊക്കെ? ദ്രാവിഡിന്റെ മനസ്സില്‍ രണ്ടു പേരുണ്ട്

ഇതോടെ ഇന്ത്യ-പാക് പരമ്പരകള്‍ നടത്തണമെന്ന ആവിശ്യം പല കോണില്‍ നിന്നും ഉയര്‍ന്നുവരികയൊണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം നടത്തണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ ബൗളര്‍ വഖാര്‍ യൂനിസ്. ഈ പരമ്പരയില്ലാതെ ടൂര്‍ണമെന്റ് പൂര്‍ണ്ണമാവില്ലെന്നാണ് വഖാറിന്റെ അഭിപ്രായം. 'ഇന്ത്യ-പാക് മത്സരമില്ലാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എങ്ങനെ പൂര്‍ണ്ണതയിലെത്തും. ടൂര്‍ണമെന്റിന് ഒരു അടിസ്ഥാനവും ഇല്ലാതെയാവും. ഇക്കാര്യത്തില്‍ ഐസിസിയുടെ ഇടപെടല്‍ വേണം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് വളരെ പ്രധാനപ്പെട്ടതാണ്. കാരണം രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളര്‍ന്നത് ക്രിക്കറ്റിലൂടെയാണ്'-വഖാര്‍ യൂനിസ് പറഞ്ഞു.
Also Read: T20 World Cup 2021: 'ശക്തരായ ബൗളര്‍മാരെ ആക്രമിക്കുന്നവനാണ് രോഹിത്', പ്രശംസിച്ച് ഇന്‍സമാം ഉല്‍ ഹഖ്

പാകിസ്താന്റെ പല മുന്‍ താരങ്ങളും ഇതേ നിലപാട് സ്വീകരിച്ചവരാണ്. എന്നാല്‍ വിട്ടുവീഴ്ചക്ക് ബിസിസി ഐ തയ്യാറല്ല. മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ വഷളായത്. ഐപിഎല്ലിലടക്കം പാക് താരങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു.എന്നാല്‍ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇവരെയെല്ലാം നാട്ടിലേക്ക് മടക്കി അയച്ചു. പിന്നീട് വിലക്കുകയും ചെയ്തു.
Also Read: T20 World Cup: ഇന്ത്യയെ തോല്‍പ്പിക്കാന്‍ എന്തും ചെയ്യും! സ്‌കോട്ടിഷ് ക്യാപ്റ്റന്റെ മുന്നറിയിപ്പ്

അതിര്‍ത്തി തര്‍ക്കങ്ങള്‍ രൂക്ഷമാവുന്ന സാഹചര്യത്തില്‍ പരമ്പരക്കുള്ള സാധ്യത വളരെ കുറവാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുമ്പോള്‍ രണ്ട് രാജ്യങ്ങളിലും കളിക്കേണ്ടതായി വരും. പാകിസ്താന്‍ ഇന്ത്യയില്‍ കളിക്കാന്‍ തയ്യാറാണെങ്കിലും പാകിസ്താനിലേക്ക് ഇന്ത്യ പരമ്പരക്ക് പോകില്ല. ഇതിനാലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് ടീമും തമ്മിലുള്ള പരമ്പര ഒഴിവാക്കിയത്. ശരിയായി വിലയിരുത്തുമ്പോള്‍ പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പരമ്പരയില്ലാതെ ടൂര്‍ണമെന്റ് പൂര്‍ത്തിയാവില്ലെന്ന് തന്നെ പറയാം.
Also Read: 'അവന് കഴിവ് തെളിയിക്കാനുള്ള അവസരം നല്‍കൂ', ഇന്ത്യയുടെ പുതിയ ക്യാപ്റ്റനെ നിര്‍ദേശിച്ച് കാര്‍ത്തിക്

ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ഓസ്‌ട്രേലിയ വേദിയാകുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.രണ്ട് ബോര്‍ഡുകളില്‍ നിന്നും അനുകൂല നിലപാടുണ്ടായാല്‍ ഓസ്‌ട്രേലിയ വേദിയാവാന്‍ തയ്യാറാണെന്ന നിലപാടിലാണുള്ളത്. ഓസീസ് താരം ഉസ്മാന്‍ ഖവാജ ഇതിനെക്കുറിച്ച് പ്രതികരിച്ചതിങ്ങനെയാണ്. 'നിങ്ങള്‍ ആരായാലും ഓസ്‌ട്രേലിയയിലെത്തുമ്പോള്‍ വേണ്ട പരിഗണന ലഭിക്കും. ഭിന്നിച്ച് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അത് വലിയൊരു സംഭവമായി ഞങ്ങള്‍ കാണുന്നില്ല. ഇന്ത്യ-പാക് ടെസ്റ്റ് മത്സരങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നു.
Also Read: T20 World Cup: അഫ്ഗാനെ 'തീര്‍ത്തു', ഇനി സ്‌കോട്ട്‌ലാന്‍ഡ്- പുത്തനുണര്‍വോടെ ഇന്ത്യ, സാധ്യതാ ടീം

പാകിസ്താന്‍ സ്പിന്നര്‍മാരും ഇന്ത്യന്‍ സ്പിന്നര്‍മാരും നേര്‍ക്കുനേര്‍ പോരടിക്കുന്നത് കാണണം. ഒരുമിച്ച് പ്രവര്‍ത്തിച്ച് പഴയ സന്തോഷം വീണ്ടെടുക്കാവുന്നതാണ്.ദുബായിലോ ഓസ്‌ട്രേലിയയിലോ പരമ്പര നടത്താം. വളരെ വൈകാരികമായ മത്സരമാണിത്. ക്രിക്കറ്റ് പരിശോധിക്കുമ്പോള്‍ രണ്ട് സൂപ്പര്‍ പവറുകളാണ് രണ്ട് ടീമുകളും. ഇവരിലാരാണ് കൂടുതല്‍ കരുത്തരെന്ന് ലോക ക്രിക്കറ്റിന് അറിയേണ്ടതായുണ്ട്-ഉസ്മാന്‍ ഖവാജ പറഞ്ഞു.
Also Read: ഇന്ത്യ-ന്യൂസീലന്‍ഡ് പരമ്പര: ആരൊക്കെ പുറത്തിരിക്കും? ഈ അഞ്ച് താരങ്ങളും ടീമിലുണ്ടായേക്കില്ല

ഇന്ത്യ-പാക് മത്സരത്തിന് വലിയ ആരാധകരുണ്ടെന്നതിനാല്‍ ആതിഥേയത്വം വഹിക്കാന്‍ എല്ലാവരും തയ്യാറായേക്കും. ചാനലുകളും ഈ പരമ്പര ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ നിലവിലെ രണ്ട് രാജ്യങ്ങളിലെയും സാഹചര്യം വിലയിരുത്തുമ്പോള്‍ അടുത്തെങ്ങും ഇന്ത്യ-പാക് പരമ്പരക്ക് സാധ്യതയില്ലെന്ന് വേണം വിലയിരുത്താന്‍.


Click it and Unblock the Notifications