Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-ന്യൂസീലന്‍ഡ് പരമ്പര: ആരൊക്കെ പുറത്തിരിക്കും? ഈ അഞ്ച് താരങ്ങളും ടീമിലുണ്ടായേക്കില്ല

മുംബൈ: ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് ന്യൂസീലന്‍ഡിനെതിരായ പരമ്പരയാണ്. മൂന്ന് ടി20യും രണ്ട് ടെസ്റ്റും ഉള്‍പ്പെട്ട പരമ്പരക്ക് വേദിയാവുന്നത് ഇന്ത്യ തന്നെയാണ്. വിരാട് കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള ആദ്യ പരമ്പര, രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലകനൊപ്പമുള്ള പരമ്പര എന്ന നിലയിലൊക്കെ ഇതിനോടകം വലിയ ശ്രദ്ധ പിടിച്ചുപറ്റിയ പരമ്പരയായി ന്യൂസീലന്‍ഡ് പരമ്പര മാറിക്കഴിഞ്ഞു.

ഈ മാസം 17നാണ് ടി20 പരമ്പര ആരംഭിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തോളമായി ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും വിശ്രമമില്ലാതെ കളിക്കുന്നു. ബയോബബിള്‍ സുരക്ഷയും താരങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ജസ്പ്രീത് ബുംറയടക്കം തുറന്ന് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ പല പ്രമുഖ താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചേക്കും. ചിലരെ ടീമില്‍ നിന്ന് തഴയാനും സാധ്യതയുണ്ട്. അത്തരത്തില്‍ കിവീസ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് തീര്‍ച്ചയായും വിശ്രമം അനുവദിക്കും. മൂന്ന് ഫോര്‍മാറ്റിലെയും സ്ഥിര സാന്നിധ്യമായ കോലി ഏറെ നാളുകളായി തുടര്‍ച്ചയായി പരമ്പര കളിക്കുകയാണ്. ശാരീരികമായ വിശ്രമം കോലി ആവിശ്യപ്പെടുന്നുണ്ട്. ടി20 നായകസ്ഥാനവും ഒഴിഞ്ഞതിനാല്‍ കോലിക്ക് വിശ്രമം അനുവദിക്കുന്നതില്‍ മറ്റ് തടസങ്ങളില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍,ഇംഗ്ലണ്ട് പരമ്പര,ഐപിഎല്‍,ടി20 ലോകകപ്പ് എന്നിവയെല്ലാം കളിച്ച് കോലി നിലവില്‍ തളര്‍ന്നിട്ടുണ്ട്. പഴയ ഫോമിലേക്ക് മടങ്ങിയെത്താന്‍ കോലിക്ക് വിശ്രമം അനിവാര്യം.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

മൂന്ന് ഫോര്‍മാറ്റിലെയും ഇന്ത്യയുടെ മുഖ്യ പേസറാണ് ജസ്പ്രീത് ബുംറ. ഇന്ത്യയുടെ സമീപകാലത്തെ എല്ലാ പരമ്പരയിലും ബുംറയുണ്ടായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ബുംറ ഇപ്പോള്‍ ടി20 ലോകകപ്പും കളിക്കുന്നു. വിവാഹത്തിന് ശേഷം ആവിശ്യത്തിന് ഇടവേള ലഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ ടീമിനൊപ്പം അദ്ദേഹത്തിന് ചേരേണ്ടി വന്നു. തന്റെ ശാരീരിക-മാനസിക പ്രയാസം ബുംറ തുറന്നുപറഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തിന് വിശ്രമം നല്‍കുമെന്നുറപ്പ്.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

പരിക്കിന്റെ പ്രശ്‌നങ്ങള്‍ ഇപ്പോഴും ഹര്‍ദിക് പാണ്ഡ്യയെ വേട്ടയാടുന്നുണ്ട്. ടി20 ലോകകപ്പിലെ കഴിഞ്ഞ രണ്ട് മത്സരത്തിലും പന്തെറിഞ്ഞ അദ്ദേഹം അഫ്ഗാനിസ്ഥാനെതിരേ വെടിക്കെട്ട് ബാറ്റിങ് പ്രകടനവും കാഴ്ചവെച്ചിരുന്നു. എന്നാല്‍ ശാരീരികമായ പ്രയാസം അദ്ദേഹം നേരിടുന്നുണ്ട്. അതിനാല്‍ ലോകകപ്പിന് ശേഷം ഹര്‍ദിക് പാണ്ഡ്യക്ക് വിശ്രമം നല്‍കുമെന്നാണ് വിവരം. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്ക് അദ്ദേഹത്തെ എത്തിക്കാന്‍ വിശ്രമം അനിവാര്യമാണ്.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

നിരവധി യുവതാരങ്ങള്‍ പേസ് നിരയില്‍ അവസരം കാത്ത് പുറത്തുള്ളതിനാല്‍ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് സ്ഥാനം നഷ്ടമായേക്കും. ഒരു കാലത്ത് സ്വിങ് ബൗളിങ്ങുകൊണ്ട് ഇന്ത്യക്ക് കരുത്ത് പകര്‍ന്ന ഭുവിക്ക് ഇപ്പോള്‍ പഴയ മികവ് കാട്ടാനാവുന്നില്ല. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം നിരാശപ്പെടുത്തിയ ഭുവിയെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ കളിപ്പിച്ചെങ്കിലും മോശം ഫോമിനെത്തുടര്‍ന്ന് ടീമിലെ സ്ഥാനം നഷ്ടമായി. ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ ഭുവിയെ ഇന്ത്യയെ ഒഴിവാക്കാനുള്ള സാധ്യത ഏറെയാണ്. ടെസ്റ്റ് ടീമില്‍ അവസരം ലഭിക്കാനും സാധ്യത കുറവാണ്.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമില്‍ അപ്രതീക്ഷിതമായി ഇടം പിടിച്ച പേസ് ബൗളറാണ് മുഹമ്മദ് ഷമി. ടൂര്‍ണമെന്റില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും താരത്തെ ന്യൂസീലന്‍ഡ് പരമ്പരയില്‍ പരിഗണിക്കാന്‍ സാധ്യത കുറവാണ്. വിക്കറ്റ് വീഴ്ത്തുമെങ്കിലും റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത ബൗളറാണ് ഷമി. മികച്ച യുവതാരങ്ങള്‍ പകരക്കാരാവാന്‍ ഉള്ളതിനാല്‍ ഷമിയെ കിവീസ് പരമ്പരയിലേക്ക് പരിഗണിച്ചേക്കില്ലെന്നാണ് വിവരം.

Story first published: Thursday, November 4, 2021, 16:12 [IST]
Other articles published on Nov 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+