For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'ശക്തരായ ബൗളര്‍മാരെ ആക്രമിക്കുന്നവനാണ് രോഹിത്', പ്രശംസിച്ച് ഇന്‍സമാം ഉല്‍ ഹഖ്

കറാച്ചി: ടി20 ലോകകപ്പിലെ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യ ആശ്വാസ ജയം നേടിയിരിക്കുകയാണ്. 66 റണ്‍സിനാണ് ഇന്ത്യ നിര്‍ണ്ണായക ജയം നേടിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടിയപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ അഫ്ഗാനിസ്ഥാനായുള്ളു. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും യഥാര്‍ത്ഥ കരുത്ത് കാട്ടിയ മത്സരമായി ഇതിനെ വിശേഷിപ്പിക്കാം.

1

രോഹിത് ശര്‍മയുടെയും (74) കെ എല്‍ രാഹുലിന്റെയും (69) ഓപ്പണിങ്ങിലെ പ്രകടനമാണ് നിര്‍ണ്ണായകമായത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 140 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതില്‍ കൂടുതല്‍ ആക്രമിച്ചത് രോഹിത്തായിരുന്നു. ഓപ്പണിങ്ങില്‍ പതിവ് മികവിലേക്ക് രോഹിത്തെത്തിയത് ടീമിന്റെ തിരിച്ചുവരവിന് സഹായിച്ചു. റാഷിദ് ഖാനെ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ പറത്താനും രോഹിത്തിനായി. ഇപ്പോഴിതാ രോഹിത്തിന്റെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസവുമായ ഇന്‍സമാം ഉല്‍ ഹഖ്.

Also Read: ദ്രാവിഡ് ഇന്ത്യയുടെ പുതിയ കോച്ച്, പണി എളുപ്പമാവില്ല, മുന്നിലുള്ള മൂന്ന് പ്രധാന വെല്ലുവിളികളിതാ

2

എതിര്‍ ടീമിലെ ശക്തരായ ബൗളരെ ആക്രമിക്കുന്ന താരമാണ് രോഹിത്തെന്നാണ് ഇന്‍സമാം പറഞ്ഞത്. 'ന്യൂസീലന്‍ഡിനെതിരേ വണ്‍ ഡൗണായാണ് രോഹിത് ഇറങ്ങിയത്. ഇത് താരങ്ങളെ ടീം വിശ്വസിക്കുന്നില്ലെന്നാണ് തുറന്നുകാട്ടുന്നത്. എന്നാല്‍ രോഹിത് ശര്‍മ ഏകദിനത്തിലും ടി20യിലും ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കുന്ന താരമാണ്. റാഷിദ് ഖാനെ രോഹിത് നേരിട്ട രീതി നോക്കുക. എതിര്‍ ടീമിന്റെ നട്ടെല്ലാണവന്‍. തുടര്‍ച്ചയായി രണ്ട് സിക്‌സാണ് രോഹിത് നേടിയത്. മറ്റ് ബൗളര്‍മാരെയും അവന്‍ പ്രഹരിച്ചു. എതിര്‍ ടീമിലെ ശക്തരായ ബൗളര്‍മാരെ ആക്രമിക്കുന്ന ബൗളറാണ് രോഹിത് ശര്‍മ'-ഇന്‍സമാം പറഞ്ഞു.

Also Read: T20 World Cup 2021: ഓപ്പണിങ്ങില്‍ ചരിത്ര നേട്ടവുമായി രാഹുലും രോഹിത്തും, എല്ലാ റെക്കോഡുകളുമറിയാം

3

പാകിസ്താനെതിരേ ഗോള്‍ഡന്‍ ഡക്കായ രോഹിത്തിന് ന്യൂസീലന്‍ഡിനെതിരെയും കാര്യമായൊന്നും ചെയ്യാനായില്ല. എന്നാല്‍ ഇതിനെല്ലാം കടം വീട്ടുന്ന പ്രകടനം അഫ്ഗാനിസ്ഥാനെതിരേ കാഴ്ചവെക്കാനായി. എതിര്‍ ടീമിന്റെ പ്രമുഖ ബൗളര്‍മാരെ കടന്നാക്രമിച്ച് ടീമിന്റെ മനോവീര്യത്തെ ഒന്നാകെ തകര്‍ക്കാന്‍ രോഹിത്തിന് സാധിക്കുന്നു.

Also Read: പരിശീലകനായി ദ്രാവിഡ് എത്തി, കുംബ്ലെയുടെ അനുഭവം ഉണ്ടാവുമോ? ഗുണങ്ങളും ദോഷങ്ങളും അറിയാം

4

രോഹിത്തും രാഹുലും നല്‍കിയ മികച്ച തുടക്കം മുതലാക്കി റിഷഭ് പന്തും (13 പന്തില്‍ 27) ഹര്‍ദിക് പാണ്ഡ്യയും (13 പന്തില്‍ 35) ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 200 കടത്തുകയായിരുന്നു. മികച്ച ബൗളിങ് നിര അഫ്ഗാനൊപ്പം ഉണ്ടായിരുന്നെങ്കിലും അതൊന്നും പ്രശ്‌നമാക്കാതെ ധൈര്യത്തോടെ കളിച്ചത് ഇന്ത്യക്ക് ഗുണം ചെയ്തു. ഇതോടെ സെമി സാധ്യതയും ഇന്ത്യ നിലനിര്‍ത്തി. ഗ്രൂപ്പിലെ അടുത്ത രണ്ട് മത്സരങ്ങള്‍ ജയിക്കുകയും കിവീസ് ഒരു മത്സരം തോല്‍ക്കുകയും ചെയ്താല്‍ ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കാന്‍ സാധിച്ചേക്കും.

Also Read: T20 World Cup 2021: ഇന്ത്യയുടെ തിരിച്ചുവരവിന് സഹായിച്ചതെന്ത്? അഞ്ച് കാരണങ്ങളറിയാം

5

പ്രധാന മത്സരത്തില്‍ ജയിച്ച് ഇന്ത്യ സെമി സാധ്യത സജീവമാക്കുകയും ടൂര്‍ണമെന്റിനെ കൂടുതല്‍ ആവേശകരമാക്കിയെന്നും ഇന്‍സമാം അഭിപ്രായപ്പെട്ടു. 'അഫ്ഗാനിസ്ഥാന്‍-ന്യൂസീലന്‍ഡ് മത്സരം ഇപ്പോള്‍ വളരെ നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. റണ്‍റേറ്റ് ഇന്ത്യക്കൊരു പ്രശ്‌നമാവില്ല. അതിനെ മറികടക്കാനുള്ള മികവ് ഇന്ത്യക്കുണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കേണ്ടതായുണ്ട്. ടേണ്‍ ചെയ്യുന്ന ഒരു മൈതാനം അഫ്ഗാന് കിട്ടിയാല്‍ ഇന്ത്യക്കത് ഗുണം ചെയ്‌തേക്കും. അഫ്ഗാനിസ്ഥാന് ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാനാവുകയും ഇന്ത്യ അടുത്ത രണ്ട് മത്സരത്തില്‍ വലിയ ജയങ്ങളും നേടിയാല്‍ റണ്‍റേറ്റില്‍ ഇന്ത്യ അഫ്ഗാനെയും കിവീസിനെയും മറികടക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ ജയത്തോടെ ടൂര്‍ണമെന്റ് കൂടുതല്‍ ആവേശകരമായിരിക്കുകയാണ്'-ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.

മരണ ഗ്രൂപ്പിനെക്കാള്‍ ആവേശം ഗ്രൂപ്പ് രണ്ടിലാണെന്ന് പറയാം. പാകിസ്താന്‍ സെമി ഉറപ്പിച്ചതിനാല്‍ ഗ്രൂപ്പ് രണ്ടില്‍ ഒരു ടീമിനുകൂടി അവസരമുണ്ട്. അത് ഇന്ത്യ,അഫ്ഗാനിസ്ഥാന്‍,ന്യൂസീലന്‍ഡ് എന്നിവരിലാരാവുമെന്ന് കാത്തിരുന്ന് തന്നെ കാണാം.

Story first published: Thursday, November 4, 2021, 18:42 [IST]
Other articles published on Nov 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+