പരിശീലകനായി ദ്രാവിഡ് എത്തി, കുംബ്ലെയുടെ അനുഭവം ഉണ്ടാവുമോ? ഗുണങ്ങളും ദോഷങ്ങളും അറിയാം
മുംബൈ: ടി20 ലോകകപ്പ് അവസാനിക്കുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് നിരവധി മാറ്റങ്ങളാണ്. നിലവിലെ ഇന്ത്യയുടെ പരിശീലകനായ രവി ശാസ്ത്രിയും സംഘവും പടിയിറങ്ങുന്നുവെന്നതാണ് ഏറ്റവും പ്രധാന സവിശേഷത. പകരം മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ ഇന്ത്യ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ബാറ്റിങ്,ബൗളിങ്,ഫീല്‍ഡിങ് പരിശീലകര്‍ ആരൊക്കെയെന്നത് കണ്ടറിയണം.

ലോകകപ്പിന് ശേഷം വിരാട് കോലി ടി20 നായകസ്ഥാനം ഒഴിയുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.എന്നാല്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദിന നായകസ്ഥാനവും കോലി ഒഴിഞ്ഞേക്കും. പകരം രോഹിത് ശര്‍മ ഇന്ത്യയുടെ പരിമിത ഓവര്‍ നായകനായേക്കും. രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിലൊരാളാണ്. ബാറ്റിങ്ങില്‍ ദ്രാവിഡ് ഓപ്പണിങ് മുതല്‍ ആറാം നമ്പര്‍ വരെ കളിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പറായും ബൗളറായുമെല്ലാം തന്റെ മികവ് കാട്ടിയ ദ്രാവിഡ് സ്ലിപ്പില്‍ ചോരാത്ത കൈകളുമായും വിസ്മയിപ്പിച്ചിരുന്നു.
Also Read: T20 World Cup: കോലി, ശാസ്ത്രി, ധോണി മൂന്നു വഴിക്ക്! ഇന്ത്യയെ രക്ഷിക്കാന്‍ ഒന്നിക്കണമെന്നു പനേസര്‍

വിരമിച്ച ശേഷം അധികം വൈകാതെ പരിശീലകനെന്ന നിലയിലേക്കെത്തിയ ദ്രാവിഡ് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടം ചൂടിച്ചു. വിദേശ പര്യടനങ്ങളില്‍ ഇന്ത്യയുടെ എ ടീമിനെയും ദ്രാവിഡാണ് പരിശീലിപ്പിച്ചിരുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായിരുന്ന ദ്രാവിഡ് ആ സ്ഥാനം രാജിവെച്ചാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി എത്തുന്നത്. പരിശീലകനാവാന്‍ വലിയ താല്‍പ്പര്യമില്ലായിരുന്നുവെങ്കിലും ബിസിസി ഐയുടെ നിരന്തര ഇടപെടല്‍ ദ്രാവിഡിനെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് എത്തിക്കാന്‍ കാരണമായി.
ദ്രാവിഡ് എന്ന ഇതിഹാസം ഇന്ത്യയുടെ മുഖ്യ പരിശീലകനായി എത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ്. എന്നാല്‍ സീനിയര്‍ താരങ്ങള്‍ നിരവധിയുള്ള ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ദ്രാവിഡ് എത്തുമ്പോള്‍ ഗുണങ്ങളും ദോഷങ്ങളും ഉണ്ടാവും. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
Also Read: T20 World Cup: മൂന്നു സ്പിന്നറെ ഇറക്കൂ! ഇന്ത്യക്കു ജയിക്കാം- ഉപദേശവുമായി ഗവാസ്‌കര്‍

യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ അവസരം ഉണ്ടാവും
ദ്രാവിഡ് മുഖ്യ പരിശീലകനാവുമ്പോള്‍ അത് ഏറ്റവും സഹായിക്കുക യുവതാരങ്ങളെയാവും. അവസരം കാത്തിരിക്കുന്ന പല യുവതാരങ്ങള്‍ക്കും വേഗത്തില്‍ ടീമിലേക്കെത്താനുള്ള അവസരം ദ്രാവിഡ് പരിശീലകനാവുന്നതോടെ ഉണ്ടാവും. ഓരോ യുവതാരങ്ങളുടെ കഴിവിനെ നന്നായി അറിയാവുന്നയാളാണ് ദ്രാവിഡ്. അതിനാല്‍ ടീം സെലക്ഷനില്‍ യുവതാരങ്ങള്‍ക്ക് കൃത്യമായ അവസരം ലഭിക്കാന്‍ സാധ്യത കൂടുതല്‍. ഇത് ഇന്ത്യയുടെ ഭാവിയേയും ഭദ്രമാക്കും. ദേവ്ദത്ത് പടിക്കല്‍,ശുഭ്മാന്‍ ഗില്‍,പൃഥ്വി ഷാ,റുതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയ യുവതാരങ്ങള്‍ക്കെല്ലാം ദ്രാവിഡിന്റെ വരവ് പ്രതീക്ഷ നല്‍കുന്നു.
Also Read: T20 World Cup 2021: 'അഫ്ഗാനെതിരേ ഇന്ത്യ രണ്ട് മാറ്റങ്ങള്‍ വരുത്തണം', നിര്‍ദേശിച്ച് ആകാശ് ചോപ്ര

വിദേശ പിച്ചുകളില്‍ കൂടുതല്‍ മികവ് കാട്ടാനായേക്കും
രവി ശാസ്ത്രിയുടെ പരിശീലനത്തിന് കീഴില്‍ ഇന്ത്യക്ക് എടുത്തുപറയാന്‍ സാധിക്കുന്നത് വിദേശ പിച്ചുകളിലെ പ്രകടനമാണ്. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിക്കൊടുക്കാന്‍ രവിക്ക് സാധിച്ചിരുന്നു. ഇംഗ്ലണ്ടിലും മികച്ച പ്രകടനം ഇന്ത്യ നടത്തി. രാഹുല്‍ ദ്രാവിഡ് എത്തുമ്പോള്‍ വിദേശത്തെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. ഒട്ടുമിക്ക വിദേശ പിച്ചുകളിലും കളിച്ച് വലിയ റെക്കോഡുകള്‍ സൃഷ്ടിച്ച താരമാണ് ദ്രാവിഡ്. ഈ അനുഭവസമ്പത്ത് പരിശീലകനെന്ന നിലയിലേക്കെത്തുമ്പോള്‍ ദ്രാവിഡിന് കരുത്ത് പകരും. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ഇന്ത്യയുടെ ബാറ്റിങ് കരുത്ത് മെച്ചപ്പെടുത്തിയേക്കും.
Also Read: T20 World Cup2021: 'ഭയം ഇല്ലാത്ത മുഖവുമായി ബാറ്റ് ചെയ്യാന്‍ ഇന്ത്യക്കാവുന്നില്ല'- വിവിഎസ് ലക്ഷ്മണ്‍

ദ്രാവിഡിന്റെ കര്‍ക്കശ സ്വഭാവം പ്രശ്‌നമോ?
രവി ശാസ്ത്രിയെന്ന പരിശീലകന്‍ താരങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന ശൈലിയുള്ള പരിശീലകനായിരുന്നു. എന്നാല്‍ ദ്രാവിഡ് അല്‍പ്പം കൂടി കര്‍ക്കശ സ്വഭാവമുള്ള പരിശീലകനാണ്. ഏറെക്കുറെ അനില്‍ കുംബ്ലെയുടെ സ്വഭാവ ശൈലിയോട് ദ്രാവിഡിനെ ഉപമിക്കാനാവും. എന്നാല്‍ ദ്രാവിഡിന്റെ ഈ കര്‍ക്കശ സ്വഭാവം കോലിയും രോഹിത്തും ഉള്‍പ്പെടുന്ന സീനിയര്‍ നിര എങ്ങനെ ഉള്‍ക്കൊള്ളുമെന്നതാണ് പ്രശ്‌നം. അനില്‍ കുംബ്ലെയും കോലിയും തമ്മിലുള്ള അഭിപ്രായ ഭിന്നത കണ്ടിട്ടുള്ളതിനാല്‍ത്തന്നെ ദ്രാവിഡ് എത്തുമ്പോള്‍ ഇതേ പ്രശ്‌നം ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications