For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup2021: 'ഭയം ഇല്ലാത്ത മുഖവുമായി ബാറ്റ് ചെയ്യാന്‍ ഇന്ത്യക്കാവുന്നില്ല'- വിവിഎസ് ലക്ഷ്മണ്‍

ദുബായ്: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഏറ്റവും നിരാശപ്പെടുത്തുന്ന ടീമായി മാറിയിരിക്കുകയാണ്. പ്രതീക്ഷകളുടെ അമിതഭാരവുമായി എത്തിയ ഇന്ത്യ ആദ്യ മത്സരത്തില്‍ പാകിസ്താനോടും രണ്ടാം മത്സരത്തില്‍ ന്യൂസീലന്‍ഡിനോടും തോറ്റു. വലിയ മാര്‍ജിനില്‍ത്തന്നെ തോറ്റതോടെ നെറ്റ് റണ്‍റേറ്റിലും ഇന്ത്യയെ അത് പ്രതികൂലമായി ബാധിച്ചു. ഇന്ത്യന്‍ താരങ്ങള്‍ക്ക് പോസിറ്റീവായി കളിക്കാനാവുന്നില്ല. മികച്ചൊരു പോരാട്ടം പോലും കാഴ്ചവെക്കാന്‍ സാധിക്കാതെയാണ് ഇന്ത്യ രണ്ട് മത്സരത്തിലും കീഴടങ്ങിയത്.

1

അഫ്ഗാനിസ്ഥാനോടും കൂടി തോറ്റാല്‍ ഇന്ത്യയുടെ പതനം പൂര്‍ത്തിയാവും. ഫേവറേറ്റുകളായി വന്ന് സെമി കാണാതെ പുറത്താകുന്ന ടീമെന്ന ചീത്തപ്പേരുകൂടി ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വരും. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ഭയമില്ലാത്ത മുഖവുമായി കളിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നില്ലെന്നാണ് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടത്.

Also Read: യുവരാജ് ക്രിക്കറ്റിലേക്കു മടങ്ങിവരുന്നു! തിരിച്ചുവരവിന് കാരണം വെളിപ്പെടുത്തി മുന്‍ ഇതിഹാസം

2

'ന്യൂസീലന്‍ഡിനെതിരായ മത്സരത്തിലെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് പറയാനാവില്ല. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ തന്നെ ഇന്ത്യ തങ്ങളുടെ പോരാട്ടവീര്യം കൊണ്ട് തിരിച്ചുവന്ന മത്സരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ചിലപ്പോള്‍ മറ്റൊരു ഫോര്‍മാറ്റിലായിരിക്കാം. എന്നാല്‍ അന്നവര്‍ ആത്മവിശ്വാസം കാട്ടിയിരുന്നു. അതാണ് ഇന്ന് ഇല്ലാത്തത്. ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്ന ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.

Also Read: T20 World Cup 2021: അഫ്ഗാനെതിരേ എവിടെ മെച്ചപ്പെടുത്തണം? ഇന്ത്യയുടെ മികച്ച പ്ലേയിങ് 11 ഇതാ

3

പരിചയസമ്പത്ത്,കഴിവ് എന്നിവയെല്ലാം കൊണ്ടും ഇന്ത്യന്‍ ടീം കരുത്തുറ്റതായിരുന്നു. ഐപിഎല്‍ യുഎഇയില്‍ കളിച്ചതിന് പിന്നാലെയാണ് ഇന്ത്യ ലോകകപ്പിനിറങ്ങിയത്. അതിനാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചു. ന്യൂസീലന്‍ഡിന്റെ ബൗളിങ് മികവിന്റെയല്ല ഇന്ത്യയുടെ ബൗളിങ്ങിന്റെ പോരായ്മയാണ് എടുത്തുകാട്ടുന്നത്. ഇന്ത്യയുടെ മനോഭാവത്തിലാണ് പ്രശ്‌നം'-ലക്ഷ്മണ്‍ പറഞ്ഞു.

Also Read: T20 World Cup: റാഷിദിനെ ഭയക്കണം, കാരണം ഈ കണക്കുകള്‍- പ്രധാന ഇര രാഹുല്‍!

4

ഇന്ത്യയുടെ താരങ്ങളില്‍ നിന്ന് പോരാട്ടവീര്യം ഉണ്ടാവുന്നില്ല. ആക്രമണോത്സുകതയായിരുന്നു വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ മുഖമുദ്ര. എന്നാല്‍ ലോകകപ്പില്‍ അതുണ്ടാവുന്നില്ല. ഒരു തരത്തിലും പൊരുതാന്‍ ഇന്ത്യക്ക് സാധിക്കുന്നില്ലെന്നതാണ് ഏറ്റവും ദയനീയമായ കാര്യം.സെമി പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ച ഇന്ത്യക്ക് ഇനി മൂന്ന് മത്സരങ്ങളാണുള്ളത്. ഈ മൂന്ന് മത്സരത്തില്‍ വമ്പന്‍ ജയം നേടിയാലും അത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം ഇന്ത്യക്ക് സെമിയില്‍ കടക്കാനാവില്ല.

Also Read: ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 പരമ്പര: കെ എല്‍ രാഹുല്‍ ഇന്ത്യന്‍ നായകന്‍, കാണികളെ പ്രവേശിപ്പിക്കും

5

ആദ്യ രണ്ട് മത്സരങ്ങളും ദുബായിലാണ് ഇന്ത്യ കളിച്ചത്. രണ്ട് തവണയും ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നതും ഇന്ത്യക്ക് തിരിച്ചടിയായി. അഫ്ഗാനിസ്ഥാനെതിരേ അബുദാബിയിലാണ് മത്സരം. വേദി മാറുന്നതോടെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തിലും മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കുകയും ഓപ്പണര്‍മാര്‍ തിളങ്ങുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

Also Read: T20 World Cup 2021: ടി20യില്‍ ഇനി മോര്‍ഗന്‍ നമ്പര്‍ വണ്‍ ക്യാപ്റ്റന്‍, ധോണിയേയും അഫ്ഗാനെയും മറികടന്നു

6

ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ അതിസാഹസത്തിന് പോയതും തിരിച്ചടിയായി. ഓപ്പണിങ്ങില്‍ നിന്ന് രോഹിത് ശര്‍മയെ മാറ്റി വണ്‍ഡൗണ്‍ ഇറക്കിയതും വിരാട് കോലി നാലാം നമ്പറില്‍ കളിച്ചതുമെല്ലാം വിപരീതഫലമാണ് സൃഷ്ടിച്ചതെന്ന് പറയാം. അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യ പഴയ ബാറ്റിങ് ഓഡറിലേക്ക് തിരിച്ചെത്തുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. അഫ്ഗാനിസ്ഥാന്‍ മികച്ച പോരാട്ടമാണ് ടൂര്‍ണമെന്റില്‍ കാഴ്ചവെക്കുന്നത്. അതിനാല്‍ ഇന്ത്യക്ക് ജയം എളുപ്പമാവില്ല.

Also Read: T20 World Cup 2021: 'ഭയന്നത് തന്നെ സംഭവിച്ചു', എംഎസ് ധോണി-രവി ശാസ്ത്രി ബന്ധത്തില്‍ വിള്ളല്‍?

7

വിരാട് കോലി എന്ന നായകനെതിരേ ടീമിനുള്ളില്‍ പടയൊരുക്കം ഉണ്ടെന്ന വാര്‍ത്തകള്‍ വിശ്വസിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പല താരങ്ങളുടെയും പ്രകടനം കാണുമ്പോള്‍ ഇത് ശരിയാണെന്ന് തോന്നും. ഒത്തിണക്കം ഇന്ത്യന്‍ ടീമിന് നഷ്ടപ്പെട്ടിരിക്കുന്നു. ടി20 നായകനെന്ന നിലയില്‍ കോലി കളിക്കുന്ന അവസാന ടൂര്‍ണമെന്റാണിത്. ഇതില്‍ കപ്പുയര്‍ത്തി അദ്ദേഹത്തിന് പടിയിറങ്ങാന്‍ സഹതാരങ്ങള്‍ അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഏറ്റവും മോശം പ്രകടനത്തോടെ പടിയിറങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

Story first published: Wednesday, November 3, 2021, 14:31 [IST]
Other articles published on Nov 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+