Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: കോലി, ശാസ്ത്രി, ധോണി മൂന്നു വഴിക്ക്! ഇന്ത്യയെ രക്ഷിക്കാന്‍ ഒന്നിക്കണമെന്നു പനേസര്‍

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന്റെ പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. ക്യാപ്റ്റന്‍ വിരാട് കോലി, കോച്ച് രവി ശാസ്ത്രി, ഉപദേശകന്‍ എംഎസ് ധോണി എന്നിവര്‍ തമ്മിലുള്ള ഒത്തിണക്കമില്ലായ്മയാണ് ഇന്ത്യന്‍ ടീമിനെയും ബാധിക്കുന്നതെന്നാണ് താന്‍ കരുതുന്നതെന്നും എത്രയും വേഗം ഇതു പരിഹരിച്ചാല്‍ മാത്രമേ രക്ഷയുള്ളൂവെന്നും അദ്ദേഹം നിരീക്ഷിച്ചു.

വലിയ പ്രതീക്ഷകളോടെ ടി20 ലോകകപ്പിനെത്തിയ ഇന്ത്യ ഇപ്പോള്‍ സെമി ഫൈനല്‍ പോലും കാണാതെ മടങ്ങേണ്ടി വരുമോയെന്ന ഭീതിയിലാണ്. സൂപ്പര്‍ 12ലെ ആദ്യ രണ്ടു മല്‍സരങ്ങളിലുമേറ്റ വന്‍ തോല്‍വികളാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ തകിടം മറിച്ചത്. പാകിസ്താനോടു പത്തു വിക്കറ്റിനും ന്യൂസിലാന്‍ഡിനോടു എട്ടു വിക്കറ്റിനും ഇന്ത്യ തോല്‍ക്കുകയായിരുന്നു. ശേഷിച്ച മൂന്നു കളികളിലും ജയിച്ചാല്‍ മാത്രമേ ഇന്ത്യക്കു ഇനി സെമി സാധ്യതയുള്ളൂ.

 മൂന്നു പേരും ഒരുപോലെ ചിന്തിക്കണം

മൂന്നു പേരും ഒരുപോലെ ചിന്തിക്കണം

ഇന്ത്യക്കു ഇനിയും ടി20 ലോകകപ്പിന്റെ സെമി ഫൈനലിലെത്താനുള്ള സാധ്യതയുണ്ട്. ബാക്കിയുള്ള മല്‍സരങ്ങളില്‍ മികച്ച തിരിച്ചുവരവ് നടത്തിയാല്‍ ഇന്ത്യ സെമിയിലെത്തും. പക്ഷെ അതിനു ഒരുപാട് കാര്യങ്ങള്‍ ആവശ്യമാണ്. വിരാട് കോലി, രവി ശാസ്ത്രി, എംഎസ് ധോണി എന്നിവരെ ആശ്രയിച്ചായിരിക്കും ഇത്. മൂന്നു പേരും ഒരുപോലെ ചിന്തിക്കണം. ഇവര്‍ ഒത്തൊരുമ കാണിച്ചാല്‍ മാത്രമേ ഇന്ത്യ രക്ഷപ്പെടുകയുള്ളൂ. നിലവില്‍ മൂന്നു പേരും തമ്മില്‍ ഈ ഐക്യമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നു പനേസര്‍ വിശദമാക്കി.

 കോലി ക്രൂശിക്കപ്പെടും

കോലി ക്രൂശിക്കപ്പെടും

മഹാനായ ബാറ്റ്‌സ്മാനായിട്ടായിരിക്കും വിരാട് കോലിയെ ലോകം ഓര്‍മിക്കുക. കൂടാതെ മികച്ചൊരു റണ്‍ചേസറായും അദ്ദേഹം വാഴ്ത്തപ്പെടും. പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ കോലി എല്ലായ്‌പ്പോഴും വിമര്‍ശിക്കപ്പെടുമെന്നുറപ്പാണ്. കാരണം ഇന്ത്യന്‍ ടീം വലിയ പ്രതിസന്ധിയെ നേരിട്ടപ്പോള്‍ ഒന്നും ചെയ്യാനാവാത്തയാളെന്നു കോലിയെഎല്ലാവരും കുറ്റപ്പെടുത്തും. ഇന്ത്യന്‍ ടീമിനെ ഈ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ സാധിക്കാതിരുന്നത് വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടും. ലോകകപ്പിലെ അടുത്ത മൂന്നു മല്‍സരങ്ങളിലും ഇന്ത്യ വലിയ മാര്‍ജിനില്‍ വിജയിച്ചേ തീരൂവെന്നും പനേസര്‍ നിരീക്ഷിച്ചു.

 ടോസ് നിര്‍ണായകമായി

ടോസ് നിര്‍ണായകമായി

ടി20 ലോകകപ്പില്‍ ഇതുവരെ കളിച്ച രണ്ടു മല്‍സരങ്ങളിലും ടോസ് ലഭിക്കാതിരുന്നതും ഇന്ത്യക്കു വലിയ തിരിച്ചടിയായി മാറിയിട്ടുണ്ടെന്നു പനേസര്‍ പറഞ്ഞു. വിരാട് കോലിക്കായിരുന്നു ടോസ് ലഭിച്ചതെങ്കില്‍ ഒരുപക്ഷെ ഇന്ത്യന്‍ ടീമിന്റെ അവസ്ഥ മറ്റൊന്നായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ ടൂര്‍ണമെന്റില്‍ ടോസ് വളരെ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. യുഎഇയില്‍ ടോസ് ലഭിക്കുന്ന ടീമിനാണ് മുന്‍തൂക്കമുള്ളത്. ഇന്ത്യ കഴിഞ്ഞ മല്‍സരങ്ങളില്‍ ടോസ് നേടിയിരുന്നെങ്കില്‍ ഒരുപക്ഷെ ഇങ്ങനെയൊരു തിരിച്ചടി നേരിടില്ലായിരുന്നുവെന്നും പസേസര്‍ വിലയിരുത്തി.

കോലിക്കു ആത്മവിശ്വാസക്കുറവ്

കോലിക്കു ആത്മവിശ്വാസക്കുറവ്

വിരാട് കോലിക്കു മികച്ച ഇലവനല്ല ഇപ്പോഴുള്ളത്. അദ്ദേഹത്തിന്റെ ആത്മവിശ്വാസവും കുറവാണ്. എത്രയും വേഗത്തില്‍ വിരാടും രവി ശാസ്ത്രിയും എംഎസ് ധോണിയും ഒരുമിച്ച് ഇരുന്ന് ചര്‍ച്ച ചെയ്തു പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ചില എശുപ്പമുള്ള മല്‍സരങ്ങളാണ് ഇനി ഇന്ത്യയെ കാത്തിരിക്കുന്നത്. കളിയിലെ സമീപനം, തന്ത്രങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം മൂന്നു പേരും ഒറ്റക്കെട്ടായി തീരുമാനമെടുക്കണമെന്നും പനേസര്‍ നിര്‍ദേശിച്ചു.

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

Story first published: Wednesday, November 3, 2021, 17:00 [IST]
Other articles published on Nov 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+