Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: 'അഫ്ഗാനെതിരേ ഇന്ത്യ രണ്ട് മാറ്റങ്ങള്‍ വരുത്തണം', നിര്‍ദേശിച്ച് ആകാശ് ചോപ്ര

ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ അഭിമാന പോരാട്ടം ഇന്ന്. അവസാന സെമി പ്രതീക്ഷ അസ്തമിക്കാതിരിക്കാന്‍ അഫ്ഗാനിസ്ഥാനെതിരേ ജയിക്കണം. പാകിസ്താനോടും ന്യൂസീലന്‍ഡിനോടും ദയനീയമായി തോറ്റ ഇന്ത്യക്ക് വലിയ സെമി പ്രതീക്ഷയില്ലെന്ന് തന്നെ പറയാം. ഇനി ശേഷിക്കുന്ന മൂന്ന് മത്സരത്തില്‍ വമ്പന്‍ ജയം നേടിയാലും നെറ്റ് റണ്‍റേറ്റില്‍ പിന്നിലുള്ള ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. കാരണം പാകിസ്താന്‍ സെമി ഉറപ്പിച്ചതിനാല്‍ ഇനി ഒരു ടീമിന് മാത്രമാണ് ഗ്രൂപ്പ് രണ്ടില്‍ നിന്ന് അവസരം. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ന്യൂസീലന്‍ഡിനും അഫ്ഗാനിസ്ഥാനും ഇന്ത്യയെക്കാള്‍ സാധ്യതയുണ്ടെന്ന് പറയാതിരിക്കാനാവില്ല.

1

ന്യൂസീലന്‍ഡിനെതിരേ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. അനാവശ്യ പരീക്ഷണത്തിന് മുതിര്‍ന്നതും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായി. അഫ്ഗാനിസ്ഥാനെതിരേ ജയിക്കേണ്ടത് ഇന്ത്യയുടെ അഭിമാന പ്രശ്‌നമാണ്. ഇതിനോടകം തന്നെ വലിയ വിമര്‍ശനം ഇന്ത്യന്‍ ടീം കേള്‍ക്കുന്നുണ്ട്. അഫ്ഗാനോട് തോറ്റാല്‍ പല സൂപ്പര്‍ താരങ്ങളുടെ ടീമിലെ സ്ഥാന നഷ്ടത്തിനടക്കം അത് കാരണമായേക്കും.

Also Read: T20 World Cup 2021: 'അതാണ് പ്രശ്‌നം', ഇന്ത്യ ഐപിഎല്ലിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു- വസിം അക്രം

2

അഫ്ഗാനെതിരേ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ഇപ്പോഴിതാ ഇന്ത്യ വരുത്തേണ്ട രണ്ട് മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. രണ്ട് മാറ്റങ്ങള്‍ വേണമെന്നാണ് അദ്ദേഹം ആവിശ്യപ്പെടുന്നത്. 'ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കെ എല്‍ രാഹുല്‍-രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ടില്‍ ഉറച്ച് നില്‍ക്കുക. രണ്ട് പേര്‍ക്കും സ്പിന്‍ ദൗര്‍ബല്യമാണ്. എങ്കിലും രണ്ട് പേരും സൂപ്പര്‍ താരങ്ങളാണ്. അവരില്‍ തീര്‍ച്ചയായും വിശ്വാസം അര്‍പ്പിക്കേണ്ടതായുണ്ട്. ഇഷാനെ കളിപ്പിക്കുന്നുണ്ടെങ്കില്‍ മധ്യനിരയില്‍ കളിപ്പിക്കുക. രണ്ട് ഇടം കൈയന്‍മാരെ മധ്യനിരയില്‍ കളിപ്പിക്കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ ടോപ് ഓഡറില്‍ മാറ്റം വരുത്തരുത്. ടോപ് ത്രീയാണ് ഇന്ത്യയുടെ നട്ടെല്ല്'-ആകാശ് ചോപ്ര പറഞ്ഞു.

Also Read: യുവരാജ് ക്രിക്കറ്റിലേക്കു മടങ്ങിവരുന്നു! തിരിച്ചുവരവിന് കാരണം വെളിപ്പെടുത്തി മുന്‍ ഇതിഹാസം

3

ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ രോഹിത് ശര്‍മയെ വണ്‍ഡൗണ്‍ ഇറക്കിയപ്പോള്‍ വിരാട് കോലി നാലാം നമ്പറിലാണ് ബാറ്റിങ്ങിനിറങ്ങിയത്. കെ എല്‍ രാഹുലിനൊപ്പം ഇഷാന്‍ കിഷനാണ് ഓപ്പണിങ്ങിലിറങ്ങിയത്. എന്നാല്‍ ഇന്ത്യയുടെ ഈ പരീക്ഷണം അമ്പേ പാളുകയും നാണം കെട്ട തോല്‍വി വഴങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ പഴയ ഓപ്പണിങ് കൂട്ടുകെട്ടിലേക്ക് തിരിച്ചെത്തുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്.

Also Read: T20 World Cup 2021: അഫ്ഗാനെതിരേ എവിടെ മെച്ചപ്പെടുത്തണം? ഇന്ത്യയുടെ മികച്ച പ്ലേയിങ് 11 ഇതാ

4

രോഹിത് ശര്‍മ ഓപ്പണിങ്ങില്‍ നാല് സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. രാഹുല്‍ ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് ശേഷമാണ് ലോകകപ്പിനെത്തുന്നത്. എന്നാല്‍ രണ്ട് പേര്‍ക്കും പ്രതീക്ഷക്കൊത്ത മികവ് കാട്ടാനാവുന്നില്ല. 14 മത്സരത്തില്‍ നിന്ന് 587 റണ്‍സാണ് ഇരുവരും ടി20 ഓപ്പണര്‍മാരെന്ന നിലയില്‍ സൃഷ്ടിച്ചിട്ടുള്ളത്. ഏകദേശം 40ന് മുകളിലാണ് ശരാശരി. എന്നാല്‍ ഈ കണക്കുകളോട് നീതി പുലര്‍ത്തുന്ന പ്രകടനം ലോകകപ്പില്‍ സൃഷ്ടിക്കാന്‍ ഈ കൂട്ടുകെട്ടിന് സാധിക്കുന്നില്ലെന്ന് തന്നെ പറയാം. രണ്ട് പേരും പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ പുറത്താകുന്നത് ഇന്ത്യന്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ്.

Also Read: T20 World Cup: റാഷിദിനെ ഭയക്കണം, കാരണം ഈ കണക്കുകള്‍- പ്രധാന ഇര രാഹുല്‍!

5

സൂര്യകുമാര്‍ യാദവ് ഫിറ്റാണെങ്കില്‍ അവനെ കളിപ്പിക്കണമെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. 'സൂര്യകുമാര്‍ യാദവ് ഫിറ്റാണെങ്കില്‍ നാലാം നമ്പറില്‍ അവനെ കളിപ്പിക്കണമെന്നാണ് അഭിപ്രായം. ഫിറ്റല്ലെങ്കില്‍ തീര്‍ച്ചയായും ഇഷാന്‍ കിഷനെ കളിപ്പിക്കണം. സെലക്ടര്‍മാര്‍ മറ്റൊരു പരീക്ഷണത്തിനും നില്‍ക്കരുത്. എന്നാല്‍ ഇഷാനെ മധ്യനിരയിലേ കളിപ്പിക്കാന്‍ പാടുള്ളു. ഹര്‍ദിക് പാണ്ഡ്യ പന്തെറിയാന്‍ ആരംഭിച്ചിരിക്കുന്നു. അവസാന മത്സരത്തില്‍ 23 പന്തില്‍ 23 റണ്‍സും നേടിയിരിക്കുന്നു. വെങ്കടേഷ് അയ്യര്‍ വെടിക്കെട്ട് ബാറ്റിങ് നടത്താനും പന്തെറിയാനും സാധിക്കുന്ന താരമാണ്. എന്നാല്‍ അവന്‍ ടീമിലില്ല.അതിനാല്‍ ഹര്‍ദിക്കുമായി മുന്നോട്ട് പോകാം. വരുണ്‍ ചക്രവര്‍ത്തിക്ക് വിക്കറ്റ് നേടാന്‍ സാധിക്കാത്തതിനാല്‍ രാഹുല്‍ ചഹാറിന് അവസരം നല്‍കാവുന്നതാണ്'-ആകാശ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, November 3, 2021, 15:03 [IST]
Other articles published on Nov 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+