T20 World Cup 2021: ഓപ്പണിങ്ങില്‍ ചരിത്ര നേട്ടവുമായി രാഹുലും രോഹിത്തും, എല്ലാ റെക്കോഡുകളുമറിയാം
ദുബായ്: ടി20 ലോകകപ്പിലെ തുടര്‍ച്ചയായ രണ്ട് തോല്‍വിക്ക് ശേഷം ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മൂന്നാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 66 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാനിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ തിളങ്ങിയതോടെ സെമി സാധ്യതകളും ഇന്ത്യ നിലനിര്‍ത്തി.

അഫ്ഗാനെ തകര്‍ത്തത് നെറ്റ് റണ്‍റേറ്റിലും ഇന്ത്യക്ക് നേട്ടമുണ്ടാക്കാനായി. ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ് കണ്ട മത്സരത്തിലൂടെ നിരവധി റെക്കോഡുകളും പിറന്നിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. വിരാട് കോലിയുടെ ടോസ് നിര്‍ഭാഗ്യം തുടരുന്നു. ഇത് ആറാം തവണയാണ് ടി20യില്‍ കോലിക്ക് നിര്‍ണ്ണായക മത്സരത്തില്‍ ടോസ് നേടാനാവാതെ പോകുന്നത്. ഇന്ത്യയെ സംബന്ധിച്ച് ടോസ് നിര്‍ഭാഗ്യം ആദ്യ രണ്ട് മത്സരത്തിലും വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരേ മികച്ച ബാറ്റിങ്ങുകൊണ്ട് ഇന്ത്യ ഈ വെല്ലുവിളിയെ മറികടന്നു.
Also Read: T20 World Cup 2021: അഫ്ഗാനിസ്ഥാനോട് ജയിക്കണോ? ഇന്ത്യ ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം

ആര്‍ അശ്വിന്റെ നാല് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമായി. നാല് ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് അദ്ദേഹം നേടിയത്. 1577 ദിവസത്തിന് ശേഷമാണ് അദ്ദേഹം ഇന്ത്യക്കായി ടി20 കളിക്കുന്നത്. 65 മത്സരങ്ങള്‍ക്ക് ശേഷമാണ് അശ്വിന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയത്. ഏറ്റവും കൂടുതല്‍ മത്സരത്തില്‍ പുറത്തിരുന്ന് തിരിച്ചെത്തുന്ന താരങ്ങളില്‍ ഉമേഷ് യാദവിനൊപ്പം രണ്ടാം സ്ഥാനത്താണ് അശ്വിന്‍.
Also Read: T20 World Cup 2021: ഇന്ത്യ X അഫ്ഗാനിസ്ഥാന്‍, ഈ അഞ്ച് താരപോരാട്ടങ്ങളെ കരുതിയിരിക്കുക

അഫ്ഗാനിസ്ഥാന്റെ നവീന്‍ ഉല്‍ ഹഖാണ് ഏറ്റവും തല്ലുവാങ്ങിയ ബൗളര്‍. 59 റണ്‍സാണ് നാല് ഓവറില്‍ അദ്ദേഹം വഴങ്ങിയത്. 14.75 ഇക്കോണമിയില്‍ പന്തെറിയ നവീനാണ് ഇത്തവണത്തെ ടി20 ലോകകപ്പിലെ ഇതുവരെ മത്സരങ്ങളില്‍ നിന്ന് കൂടുതല്‍ തല്ലുവാങ്ങിയ ബൗളര്‍. 28 സിക്‌സുകളുമായി ടി20 ലോകകപ്പിലെ സിക്‌സര്‍ വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തേക്കെത്താന്‍ രോഹിത് ശര്‍മക്കായി.
Also Read: T20 World Cup: കോലി, ശാസ്ത്രി, ധോണി മൂന്നു വഴിക്ക്! ഇന്ത്യയെ രക്ഷിക്കാന്‍ ഒന്നിക്കണമെന്നു പനേസര്‍

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും ചേര്‍ന്ന് 140 റണ്‍സാണ് ഇന്ത്യക്കായി നേടിയത്. 14.4 ഓവറിലാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്. രാഹുല്‍ 48 പന്തില്‍ 6 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 69 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ 47 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ നേടിയത് 74 റണ്‍സ്. രണ്ട് പേരും നല്‍കിയ മികച്ച തുടക്കമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായതെന്ന് പറയാം. ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് എന്ന നേട്ടത്തിലേക്കാണ് രോഹിത്തും രാഹുലും എത്തിയിരിക്കുന്നത്. 2007ലെ ലോകകപ്പില്‍ ഇന്ത്യയുടെ വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും ചേര്‍ന്ന് സൃഷ്ടിച്ച 136 റണ്‍സിന്റെ റെക്കോഡാണ് ഇരുവരും ചേര്‍ന്ന് തകര്‍ത്തത്.

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരും അര്‍ധ സെഞ്ച്വറി പ്രകടനം നടത്തുന്നതും ഇതാദ്യമായാണ്. കൂടാതെ രോഹിതും രാഹുലും സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കുന്നത് ഇത് നാലാം തവണയാണ്. ബാബര്‍ ആസമും മുഹമ്മദ് റിസ്വാനും അഞ്ച് സെഞ്ച്വറികൂട്ടുകെട്ടുമായി ഇന്ത്യന്‍ കൂട്ടുകെട്ടിന് മുന്നിലുണ്ട്. ഇന്ത്യക്കെതിരേയും പാക് ഓപ്പണര്‍മാര്‍ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു. ടി20 ലോകകപ്പില്‍ ഓപ്പണറെന്ന നിലയില്‍ രോഹിത് അര്‍ധ സെഞ്ച്വറി നേടുന്നത് ഇത് നാലാം തവണ. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനൊപ്പമാണ് നിലവില്‍ രോഹിത്. ഒരു അര്‍ധ സെഞ്ച്വറി കൂടി നേടിയാല്‍ ഈ റെക്കോഡിനെ മറികടന്ന് തലപ്പത്തെത്താന്‍ രോഹിത്തിനാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications