For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: അഫ്ഗാനിസ്ഥാനോട് ജയിക്കണോ? ഇന്ത്യ ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം

അബുദാബി: ടി20 ലോകകപ്പില്‍ ഇനിയുമൊരു തോല്‍വി വഴങ്ങുകയെന്നത് കോലിക്കും സംഘത്തിനും ചിന്തിക്കാനാവാത്ത കാര്യമാണ്. ആദ്യ മത്സരത്തില്‍ പാകിസ്താനോട് 10 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റ ഇന്ത്യ ആശ്വാസ ജയം നേടി അഫ്ഗാനിസ്ഥാനെതിരേ ഇറങ്ങുകയാണ്. പാകിസ്താനെ വിറപ്പിച്ച അഫ്ഗാനിസ്ഥാന് ഇന്ത്യയേയും വിറപ്പിക്കാനാവുമെന്നുറപ്പാണ്.

1

ഇതിനോടകം വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഇന്ത്യക്ക് വിമര്‍ശകരുടെ വായടപ്പിക്കാനും ആരാധകരെ സന്തോഷിപ്പിക്കാനും ഇന്നത്തെ ജയം പ്രധാനപ്പെട്ടതാണ്. റാഷിദ് ഖാനും മുജീബുര്‍ റഹ്മാനും മുഹമ്മദ് നബിയുമെല്ലാമുള്ള അഫ്ഗാന്‍ നിര ഇന്ത്യയെ കറക്കിവീഴ്ത്തുമോയെന്ന് കണ്ടറിയാം. ഇന്ത്യയുടെ താരമികവില്‍ ആര്‍ക്കും സംശയമില്ല. ലോകോത്തര താരങ്ങളുടെ നീണ്ടനിര ഇന്ത്യക്കൊപ്പമുണ്ട്. എന്നാല്‍ ഫോം മാത്രമാണ് പ്രശ്‌നം. തുടര്‍ തോല്‍വികളുടെ ഭാരമിറക്കി ഇന്ത്യക്ക് വിജയവഴിയിലെത്താനാവുമോയെന്ന് കണ്ടറിയണം.

ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അഫ്ഗാനിസ്ഥാന്‍ കരുത്തരായ എതിരാളികളാണെന്നിരിക്കെ ഇന്ത്യ ജയിക്കാനായി ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: T20 World Cup 2021: ദുബായിലെ പിച്ച് വളരെ മോശം,ആദ്യം ബാറ്റ് ചെയ്യാനാവില്ല- ഇന്ത്യന്‍ ബാറ്റിങ് കോച്ച്

150നെ മികച്ച ടോട്ടലായി കാണാതിരിക്കുക

150നെ മികച്ച ടോട്ടലായി കാണാതിരിക്കുക

ഇന്ത്യയുടെ പല പ്രകടനങ്ങളും 150നെ മികച്ച ടോട്ടലായി കണ്ടുകൊണ്ടായിരുന്നുവെന്ന് വേണം വിലയിരുത്താന്‍. എന്നാല്‍ യുഎഇയിലെ സാഹചര്യത്തില്‍ 150 എന്നത് പൊരുതാവുന്ന ഒരു ഭേദപ്പെട്ട സ്‌കോര്‍ മാത്രമാണ്. തുടക്കം മുതല്‍ വലിയ സ്‌കോര്‍ നേടുന്നതിനായുള്ള ശ്രമം താരങ്ങളില്‍ നിന്ന് ഉണ്ടാവണം. ഓപ്പണര്‍മാരടക്കം ടോപ് ഫോര്‍ ബാറ്റ്‌സ്മാന്‍മാര്‍ സ്‌ട്രൈക്കറേറ്റ് മെച്ചപ്പെടുത്തേണ്ടത് അനിവാര്യം. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് വീണാലും പതറാതെ മികച്ച സ്‌കോര്‍ നേടേണ്ടതായുണ്ട്. കെ എല്‍ രാഹുലും രോഹിത് ശര്‍മയും ഓപ്പണിങ്ങില്‍ കൂടുതല്‍ ആക്രമണോത്സുകത കാട്ടണം.

റിഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും സ്വാഭാവിക ശൈലിയിലേക്ക് ഉയരേണ്ടതായുണ്ട്. രണ്ട് പേരും വലിയ സമ്മര്‍ദ്ദത്തിലാണ് കളിക്കുന്നത്. അതിനാല്‍ സ്വാഭാവിക ശൈലി പുറത്തെടുക്കാനാവുന്നില്ല. ഇരുവരും അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Also Read: T20 World Cup 2021: 'സൂര്യകുമാര്‍ ഫിറ്റാണെങ്കില്‍ ടീമില്‍ ഉള്‍പ്പെടുത്തണം' - അജിത്ത് അഗാര്‍ക്കര്‍

അനാവശ്യ പരീക്ഷണങ്ങള്‍ ഒഴിവാക്കുക

അനാവശ്യ പരീക്ഷണങ്ങള്‍ ഒഴിവാക്കുക

ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ ഇന്ത്യ കൃത്യമായൊരു പ്ലേയിങ് 11നെ നിശ്ചയിക്കേണ്ടതായുണ്ട്. ഒറ്റ മോശം ഇന്നിങ്‌സുകൊണ്ട് ടീമില്‍ പൊളിച്ചെഴുത്ത് നടത്താതിരിക്കുക. രോഹിത് ശര്‍മ ടി20 യില്‍ ഓപ്പണറെന്ന നിലയില്‍ നാല് സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. അത്തരത്തിലുള്ള രോഹിത്തിനെ വണ്‍ഡൗണ്‍ പരീക്ഷിക്കുന്നത് മണ്ടത്തരമാണ്. ആംഗര്‍ റോളില്‍ കോലി ക്രീസില്‍ തുടരേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ മൂന്നാം നമ്പര്‍ തന്നെയാണ് അനുയോജ്യം.

Also Read: T20 World Cup 2021: 'ബയോബബിളൊക്കെ വെറും ന്യായീകരണം മാത്രം', ബുംറയെ വിമര്‍ശിച്ച് ഗവാസ്‌കര്‍

4

മികച്ച പദ്ധതികളുടെ അഭാവം ഇന്ത്യന്‍ നിരയിലുണ്ട്. ബാറ്റ്‌സ്മാന്റെ ദൗര്‍ബല്യത്തോടൊപ്പം കരുത്ത് മനസിലാക്കി കളിക്കാനാവുന്നില്ല. ആക്രമണോത്സുകത കാട്ടി എതിരാളികളെ പ്രകോപിപ്പിക്കുന്നത് കോലിയുടെ ക്യാപ്റ്റന്‍സിയുടെ സവിശേഷതയാണ്. എന്നാല്‍ ലോകകപ്പില്‍ വളരെ ശാന്തനായ കോലിയെയാണ് എല്ലാവരും കാണുന്നത്. ടീം കൂടുതല്‍ പോരാട്ടവീര്യം കാട്ടേണ്ടതായുണ്ടെന്ന് ചുരുക്കം.

Also Read: T20 World Cup 2021: 'ഭയന്നത് തന്നെ സംഭവിച്ചു', എംഎസ് ധോണി-രവി ശാസ്ത്രി ബന്ധത്തില്‍ വിള്ളല്‍?

മികച്ച പ്ലേയിങ് 11ന്‍ വേണം

മികച്ച പ്ലേയിങ് 11ന്‍ വേണം

മികച്ച പ്ലേയിങ് 11ല്‍ കണ്ടെത്തുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യക്ക് ആദ്യ രണ്ട് മത്സരത്തിലും ഇത് കണ്ടെത്താനായിട്ടില്ലെന്ന് വേണം വിലയിരുത്താന്‍. ഓരോ ബാറ്റിങ് പൊസിഷനിലും നിലവില്‍ ഇന്ത്യക്ക് വിശ്വസ്തന്‍മാരായ താരങ്ങളുണ്ട്. എന്നാല്‍ ഇവരില്‍ പൂര്‍ണ്ണമായും വിശ്വാസം ഇന്ത്യ അര്‍പ്പിക്കുന്നില്ലെന്ന് വേണം പറയാന്‍. സ്പിന്‍ നിരയിലേക്ക് സീനിയര്‍ താരം ആര്‍ അശ്വിനെ ഇന്ത്യ ഇതുവരെ പരിഗണിച്ചില്ല. ഐപിഎല്ലിലും സന്നാഹത്തിലും തിളങ്ങിയ അശ്വിനെ ഇന്ത്യ പരിഗണിക്കേണ്ടതായിരുന്നെങ്കിലും നിര്‍ണ്ണായകമായ രണ്ട് മത്സരത്തിലും അവസരം നല്‍കിയില്ല. ഇന്ത്യ താരങ്ങളെ കൂടുതല്‍ നന്നായി ഉപയോഗിക്കേണ്ടത് വൈകിയ വേളയിലെങ്കിലും അനിവാര്യമാണ്.

Story first published: Wednesday, November 3, 2021, 17:23 [IST]
Other articles published on Nov 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+