
അതിന്റെ കാരണം പിച്ചിന്റെ സ്വഭാവം തന്നെയാണ്. ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ സ്‌ട്രൈക്ക് മാറ്റികളിക്കാന്‍ സാധിക്കാത്തതാണ് പ്രശ്‌നമായത്. ഈ പിച്ചില്‍ സ്‌ട്രൈക്ക് മാറ്റി കളിക്കുന്നത് പ്രയാസമാണ്. ഇന്ത്യ മാത്രമല്ല ഇവിടെ ബുദ്ധിമുട്ടിയതെന്നതാണ് ഞാന്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ലോക ചാമ്പ്യന്മാരുടെ നിരയാകുമ്പോള്‍ ഏത് സാഹചര്യത്തിലും വഴി കണ്ടെത്താന്‍ സാധിക്കണം. എന്നാല്‍ ഞങ്ങള്‍ക്കതിന് സാധിച്ചില്ല'-വിക്രം റാത്തോര്‍ പറഞ്ഞു.
ഇന്ത്യ രണ്ട് മത്സരത്തിലും ബാറ്റിങ്ങില്‍ പ്രയാസപ്പെട്ടു. മികച്ച ബൗളര്‍മാരുള്ള പാകിസ്താനും ന്യൂസീലന്‍ഡും ദുബായിലെ സാഹചര്യത്തിനനുസരിച്ച് പന്തെറിഞ്ഞപ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഒരു ഘട്ടത്തിലും എതിര്‍ ടീമിന് സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ഇന്ത്യക്കായില്ല. കഴിഞ്ഞ രണ്ട് മത്സരത്തിലെ ഇന്ത്യന്‍ താരങ്ങളുടെ ഓര്‍ത്തിരിക്കാവുന്ന ഏക പ്രകടനം പാകിസ്താനെതിരേ കോലി അര്‍ധ സെഞ്ച്വറി നേടിയത് മാത്രമാണ്.

റിഷഭ് പന്തും പാകിസ്താനെതിരേ ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒത്തിണക്കത്തോടെ കളിക്കാനാവുന്നില്ലെന്നതാണ് പ്രശ്‌നം. ടീമിനുള്ളില്‍ പല പ്രശ്‌നങ്ങളുമുണ്ടെന്നും അതാണ് മോശം പ്രകടനത്തിന് കാരണമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്തായാലും ഇന്ത്യയുടെ മോശം പ്രകടനം ടീമിനെയും ആരാധകരെയും ഒരുപോലെ നിരാശപ്പെടുത്തുകയാണ്.
പരിശീലക സംഘത്തിനെതിരെയും വിമര്‍ശനം ശക്തമാണ്. ഉപദേഷ്ടാവായി മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ കൊണ്ടുവന്നത് വിപരീത ഫലമാണ് ഉണ്ടാക്കിയതെന്ന് പറയാം. പരിശീലകന്‍ രവി ശാസ്ത്രിക്കും കാര്യമായൊന്നും ചെയ്യാനാവാത്ത അവസ്ഥ. ന്യൂസീലന്‍ഡിനെതിരായ മത്സരശേഷം പത്ര സമ്മേളനം നടത്താന്‍ പോലും ക്യാപ്റ്റനും പരിശീലകനും തയ്യാറായില്ല. ഇന്ത്യ ഐപിഎല്ലിന് കൂടുതല്‍ പ്രാധാന്യം നല്‍കിയെന്നതാണ് മറ്റൊരു ആക്ഷേപം.

ഇന്ത്യ മുഴുവന്‍ ടീം കരുത്തോടെ ഒരു ടി20 കളിച്ചത് മാര്‍ച്ചിലാണ്. പിന്നീട് കളിച്ച മത്സരങ്ങളിലെല്ലാം പല സൂപ്പര്‍ താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചാണ് ഇന്ത്യ കളിച്ചത്. ലോകകപ്പിലേക്ക് ഒത്തിണക്കമുള്ള ടീമിനെ സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പരാജയപ്പെട്ടു. ബിസിസിഐ ആതിഥേയരായിരുന്നിട്ടും ഇന്ത്യക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
ഇന്ന് അഫ്ഗാനിസ്ഥാനോട് തോറ്റാല്‍ ഇന്ത്യ സെമി കാണാതെ പുറത്താകുമെന്ന് ഉറപ്പിക്കാം. പാകിസ്താന്‍ ഗ്രൂപ്പില്‍ നിന്ന് സെമിയില്‍ പ്രവേശിച്ചതിനാല്‍ ഇനി ഒരു ടീമിനാണ് അവസരമുള്ളത്. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ അത് ഇന്ത്യയാകാനുള്ള സാധ്യത വളരെ കുറവാണ്. നെറ്റ് റണ്‍റേറ്റിലും ഇന്ത്യ വളരെ പിന്നിലാണ്. ഈ സാഹചര്യത്തില്‍ ഇനിയുള്ള മൂന്ന് മത്സരം ജയിച്ചാലും ഇന്ത്യ സെമിയില്‍ പ്രവേശിക്കാനുള്ള സാധ്യത വളരെ കുറവാണ്.


Click it and Unblock the Notifications











