
താരസമ്പത്തിലും യുഎഇയിലെ അനുഭവസമ്പത്തിലും ഇന്ത്യ മുന്നിലാണെങ്കിലും അതിനൊത്ത പ്രകടനം ഇത്തവണ കാട്ടാനായില്ല. നിരവധി മേഖലകളില്‍ ഇന്ത്യക്ക് പ്രതീക്ഷക്കൊത്ത മികവ് കാട്ടാനായില്ല. എവിടെയാണ് ഇന്ത്യക്ക് പിഴവ് സംഭവിക്കുന്നതെന്നത് സംബന്ധിച്ച് പല പ്രമുഖരും ഇതിനോടകം തങ്ങളുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു.
Also Read: T20 World Cup 2021: 'അതാണ് പ്രശ്‌നം', ഇന്ത്യ ഐപിഎല്ലിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു- വസിം അക്രം

ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ ഇന്ത്യയുടെ പോരായ്മ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ്. എവിടെയാണ് ഇന്ത്യ മെച്ചപ്പെടുത്തേണ്ടതെന്നത് വിശദീകരിച്ചിരിക്കുകയാണ് അദ്ദേഹം. സ്പിന്നര്‍മാരെ നേരിടുന്നതിലെ പ്രശ്‌നമാണ് സച്ചിന്‍ ഉയര്‍ത്തിക്കാട്ടിയത്. 'ഒരുകാര്യമാണ് ഞാന്‍ ശ്രദ്ധിച്ചത്. ലെഗ് സ്പിന്നര്‍മാര്‍,ഗൂഗ്ലി,ടോപ് സ്പിന്‍,ഫ്‌ളിപ്പര്‍ എന്നിവയിലെല്ലാം ഇന്ത്യന്‍ ബാറ്റ്‌സ്ന്‍മാര്‍ പ്രയാസപ്പെടുകയാണ്. ഇഷ് സോധി വളരെ ഫലപ്രദമായി പന്തെറിഞ്ഞു.
Also Read: യുവരാജ് ക്രിക്കറ്റിലേക്കു മടങ്ങിവരുന്നു! തിരിച്ചുവരവിന് കാരണം വെളിപ്പെടുത്തി മുന്‍ ഇതിഹാസം

മിച്ചല്‍ സാന്റ്‌നര്‍ മികച്ച ലൈനും ലെങ്തും നോക്കിയാണ് പന്തെറിഞ്ഞത്. എട്ട് ഓവര്‍ എറിഞ്ഞ് രണ്ട് പേരും ആകെ വിട്ടുകൊടുത്തത് 32 റണ്‍സാണ്. അതാണ് മത്സരത്തില്‍ വളരെ നിര്‍ണ്ണായകമായതും. ഈ മേഖലയാണ് ഇന്ത്യ മെച്ചപ്പെടുത്തേണ്ടതെന്നുമാണ് കരുതുന്നത്. ചെറിയ സ്‌കോര്‍ നേടുന്ന മത്സരങ്ങളില്‍ പവര്‍പ്ലേയ്ക്കുള്ളില്‍ മൂന്ന് വിക്കറ്റുകളെങ്കിലും ഇന്ത്യക്ക് വീഴ്ത്താനാവണം. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വളരെയധികം റണ്‍സ് വഴങ്ങുന്നു. പ്രതീക്ഷിച്ച സ്വാധീനം സൃഷ്ടിക്കാനാവുന്നില്ല'-സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.
Also Read: T20 World Cup 2021: അഫ്ഗാനെതിരേ എവിടെ മെച്ചപ്പെടുത്തണം? ഇന്ത്യയുടെ മികച്ച പ്ലേയിങ് 11 ഇതാ

ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. രോഹിത് ശര്‍മ,വിരാട് കോലി,കെ എല്‍ രാഹുല്‍,റിഷഭ് പന്ത് ഇങ്ങനെ നീളുന്ന വമ്പന്‍ താരനിര ഒപ്പമുണ്ടെങ്കിലും ആര്‍ക്കും ഫോമില്ല. സാഹചര്യത്തിനനുസരിച്ച് വലിയ ഷോട്ടുകള്‍ കളിക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല. ന്യൂസീലന്‍ഡിനെതിരേ സോധിയുടെ സ്പിന്‍ കെണിയിലാണ് ഇന്ത്യ വീണത്. പാകിസ്താനെതിരേ ഷഹീന്‍ അഫ്രീദിയുടെ പേസ് ബൗളിങ്ങാണ് ഇന്ത്യയെ തകര്‍ത്തത്.ഇന്ത്യയുടെ ബാറ്റിങ് നിരയുടെ മികവില്‍ ആര്‍ക്കും സംശയമില്ലെങ്കിലും ഫോമാണ് പ്രശ്‌നം.
Also Read: T20 World Cup: റാഷിദിനെ ഭയക്കണം, കാരണം ഈ കണക്കുകള്‍- പ്രധാന ഇര രാഹുല്‍!

ബൗളിങ് നിരയില്‍ നോക്കുമ്പോള്‍ ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി,ഭുവനേശ്വര്‍ കുമാര്‍,ശര്‍ദുല്‍ ഠാക്കൂര്‍ എന്നീ പേസര്‍മാരും രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍,വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ ചഹാര്‍ എന്നീ സ്പിന്നര്‍മാരുമുണ്ടെങ്കിലും ഇവര്‍ക്കാര്‍ക്കും കാര്യമായൊന്നും ചെയ്യാനാവുന്നില്ല. ആദ്യ രണ്ട് മത്സരവും ദുബായിലാണ് ഇന്ത്യ കളിച്ചത്. രണ്ട് മത്സരത്തിലും ടോസ് ഇന്ത്യയെ ചതിച്ച് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നതും തിരിച്ചടിയായി.
Also Read: ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 പരമ്പര: കെ എല്‍ രാഹുല്‍ ഇന്ത്യന്‍ നായകന്‍, കാണികളെ പ്രവേശിപ്പിക്കും

എതിര്‍ ടീം ബാറ്റ്‌സ്മാനെ ഒരു തരത്തിലും സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കാവുന്നില്ല. ആദ്യ രണ്ട് മത്സരത്തില്‍ നിന്ന് ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തിയത് ജസ്പ്രീത് ബുംറ മാത്രമാണെന്നതില്‍ നിന്ന് തന്നെ ഇന്ത്യയുടെ ബൗളിങ് നിരയുടെ ദൗര്‍ബല്യം എത്രത്തോളമെന്ന് വ്യക്തം. ഇന്ന് അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യ വമ്പന്‍ ജയം നേടി ആരാധകരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

എന്നാല്‍ അഫ്ഗാനിസ്ഥാന്‍ ഇത്തവണ മികച്ച നിരയാണ്. ഇന്ത്യ ദയനീയമായി കീഴടങ്ങിയ പാകിസ്താനെയും ന്യൂസീലന്‍ഡിനെയും വിറപ്പിച്ച ശേഷമാണ് അഫ്ഗാന്‍ കീഴടങ്ങിയത്. റാഷിദ് ഖാന്‍,മുജീബുര്‍ റഹ്മാന്‍,മുഹമ്മദ് നബി എന്നിവര്‍ ഉള്‍പ്പെടുന്ന സ്പിന്‍ നിര ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്. അഫ്ഗാനിസ്ഥാനോട് തോറ്റാല്‍ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അവസാനിക്കും. ഫേവറേറ്റുകളായി വന്ന് സെമി കാണാതെ ഇന്ത്യ പുറത്താകാനുള്ള സാധ്യതയാണ് നിലവില്‍ കൂടുതല്‍.


Click it and Unblock the Notifications











