
രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,ശ്രേയസ് അയ്യര്‍ അങ്ങനെ നിരവധി പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇതില്‍ കൂടുതലും സാധ്യത കല്‍പ്പിക്കുന്നത് നിലവിലെ വൈസ് ക്യാപ്റ്റനും സീനിയര്‍ താരവുമായ രോഹിത് ശര്‍മക്ക് തന്നെയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പുതിയ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ നിലപാട് നിര്‍ണ്ണായകമാവും. ഇപ്പോഴിതാ ഇന്ത്യയുടെ പുതിയ ടി20 നായകന്‍ ആരായിരിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്.
Also Read: T20 World Cup 2021: 'രണ്ട് മോശം മത്സരം കൊണ്ട് ഇന്ത്യ മോശം ടീമാകില്ല',തിരിച്ചുവരവിനെക്കുറിച്ച് രോഹിത്

'അടുത്ത രണ്ട് വര്‍ഷത്തേക്കെങ്കിലും ഇന്ത്യയുടെ വെള്ളബോള്‍ ക്രിക്കറ്റിന്റെ നായകസ്ഥാനം രോഹിത് ശര്‍മക്ക് നല്‍കണം. ലോകകപ്പുകളില്‍ നായകനെന്ന നിലയില്‍ രോഹിത്തിന് അവസരം നല്‍കണം. നായകനെന്ന നിലയില്‍ രാജ്യത്തെ പ്രതിനിധീകരിക്കേണ്ട താരമാണ് രോഹിത്. തന്റെ നായകനെന്ന നിലയിലെ കഴിവുകളെ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് ഒരുക്കി നല്‍കേണ്ടത്'-കാര്‍ത്തിക് പറഞ്ഞു.
Also Read: T20 World Cup: അഫ്ഗാനെതിരേ പെര്‍ഫെക്ട് ഓക്കെ- സെമി കാണാന്‍ ഇനി ഇന്ത്യ ചെയ്യേണ്ടത്...

ലഭിക്കുന്ന സൂചനകള്‍ പ്രകാരം ടി20 ഫോര്‍മാറ്റില്‍ മാത്രമല്ല ഏകദിനത്തിലും പുതിയ നായകനെ നിയമിക്കുമെന്നാണ്. രോഹിത്ത് ശര്‍മയുടെ പേരാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കുന്നതും. ഇതിനോടകം അഞ്ച് തവണ മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്‍ കിരീടം ചൂടിക്കാന്‍ രോഹിത്തിനായി. വിരാട് കോലിക്ക് ഒരു തവണ പോലും ആര്‍സിബിയെ കിരീടത്തിലേക്കെത്തിക്കാനായിട്ടില്ല. ഭാഗ്യം തുണക്കുന്ന നായകനാണ് രോഹിത്.
Also Read: T20 World Cup2021: 'ഭയം ഇല്ലാത്ത മുഖവുമായി ബാറ്റ് ചെയ്യാന്‍ ഇന്ത്യക്കാവുന്നില്ല'- വിവിഎസ് ലക്ഷ്മണ്‍

നിര്‍ണ്ണായക സമയത്ത് വിജയകരമായ തീരുമാനങ്ങളെടുക്കാന്‍ രോഹിത്തിന് മികവുണ്ട്. എംഎസ് ധോണിയെപ്പോലെ അവസാന പന്തുവരെ വിജയത്തിനായി പൊരുതുന്ന ചുരുക്കം ചില നായകന്മാരിലൊരാളാണ് രോഹിത്ത്. രണ്ട് തവണ മുംബൈ ഇന്ത്യന്‍സ് ഒരു റണ്‍സിന് ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്. ഇത് രോഹിത്തിന്റെ നായകമികവിനെ എടുത്തുകാട്ടുന്നു.
Also Read: T20 World Cup 2021: ദുബായിലെ പിച്ച് വളരെ മോശം,ആദ്യം ബാറ്റ് ചെയ്യാനാവില്ല- ഇന്ത്യന്‍ ബാറ്റിങ് കോച്ച്

അനുഭവസമ്പത്ത് പരിഗണിച്ചാലും രോഹിത്തിനാണ് മുന്‍തൂക്കം. വിജയ ശരാശരികളും ബാറ്റിങ് പ്രകടനവും പരിഗണിച്ചാലും രോഹിത്തിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. ഈ സാഹചര്യത്തില്‍ രോഹിത്തിനെ മറികടന്ന് മറ്റൊരു താരം ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്താനുള്ള സാധ്യത കുറവാണ്. എന്നാല്‍ രോഹിത്തിന്റെ പ്രായമാണ് പ്രശ്‌നം. 34കാരനായ രോഹിത്തിനെ ക്യാപ്റ്റനാക്കിയാല്‍ ഒന്നോ രണ്ടോ വര്‍ഷത്തില്‍ കൂടുതല്‍ തല്‍സ്ഥാനത്ത് തുടരാനാവില്ല. ഈ സാഹചര്യത്തില്‍ യുവനായകന്‍ എത്തുമോയെന്നതും കണ്ടറിയണം.
Also Read: T20 World Cup 2021: 'സൂര്യകുമാര്‍ ഫിറ്റാണെങ്കില്‍ ടീമില്‍ ഉള്‍പ്പെടുത്തണം' - അജിത്ത് അഗാര്‍ക്കര്‍

ഇന്ത്യയുടെ പുതിയ പരിശീലകനായ രാഹുല്‍ ദ്രാവിഡിനും രോഹിത്തിനെ നായകനാക്കാനാണ് താല്‍പര്യമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം അദ്ദേഹം പരിശീലകനായുള്ള അഭിമുഖത്തിനിടെ വ്യക്തമാക്കിയെന്നാണ് സൂചന. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ രോഹിത്തിനെത്തന്നെ നായകനാക്കുന്നതാവും ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക.
Also Read: T20 World Cup 2021: 'ബയോബബിളൊക്കെ വെറും ന്യായീകരണം മാത്രം', ബുംറയെ വിമര്‍ശിച്ച് ഗവാസ്‌കര്‍

'ഏകദിനത്തിലും ടി20യിലും അവസരം ലഭിച്ചപ്പോഴെല്ലാം രോഹിത് തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. തന്റെ കഴിവുകളെ നന്നായി അറിയാവുന്ന നായകനാണ് രോഹിത്ത്. യുവതാരങ്ങളായ റിഷഭ് പന്ത്,കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് നായകസ്ഥാനം നല്‍കുന്നതിന് മുമ്പ് രോഹിത് ശര്‍മക്ക് അവസരം നല്‍കണം. അതിന് ശേഷമേ യുവതാരങ്ങളിലേക്ക് പോകാവൂ. ഇതിനെക്കുറിച്ച് രോഹിത്തുമായി സംസാരിക്കേണ്ടതായുണ്ട്. മൂന്ന് ഫോര്‍മാറ്റിലും തുടര്‍ച്ചയായി കളിക്കുക രോഹിത്തിന് പ്രയാസമാവും. അതിനാല്‍ ഇതിനെക്കുറിച്ച് രോഹിത്തിനോട് സംസാരിക്കണം. റിഷഭ് പന്ത്,കെ എല്‍ രാഹുല്‍ എന്നിവരിലൊരാളെ വൈസ് ക്യാപ്റ്റനാക്കാം'-ദിനേഷ് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











