Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യയെ തോല്‍പ്പിക്കാന്‍ എന്തും ചെയ്യും! സ്‌കോട്ടിഷ് ക്യാപ്റ്റന്റെ മുന്നറിയിപ്പ്

1

ഐസിസിയുടെ ടി20 ലോകകപ്പില്‍ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സൂപ്പര്‍ 12 പോരാട്ടത്തിനു മുന്നോടിയായി ഇന്ത്യന്‍ ടീമിന് സ്‌കോട്ട്‌ലാന്‍ഡ് ക്യാപ്റ്റന്‍ കൈല്‍ കോട്‌സറുടെ മുന്നറിയിപ്പ്. ഇന്ത്യയെ പരാജയപ്പെടുത്താന്‍ തങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കോട്ട്‌ലാന്‍ഡുമായുളള മല്‍സരം ഇന്ത്യക്കു നിര്‍ണായകമാണ്. സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്കു വന്‍ മാര്‍ജിനില്‍ ഈ മല്‍സരം വിജയിക്കേണ്ടതുണ്ട്. ബുധനാഴ്ച രാത്രി നടന്ന കളിയില്‍ അഫ്ഗാനിസ്താനെ 66 റണ്‍സിനു തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. രണ്ടു തുടര്‍ തോല്‍വികള്‍ക്കു ശേഷം കോലിപ്പടയുടെ ആദ്യ വിജയമായിരുന്നു ഇത്.

കളിച്ച മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ട സ്‌കോട്ട്‌ലാന്‍ഡിന്റെ സെമി പ്രതീക്ഷ ഇതിനകം അവസാനിച്ചു കഴിഞ്ഞതാണ്. അതുകൊണ്ടു തന്നെ ഒന്നും നഷ്ടപ്പെടാനില്ലെന്ന ആത്മവിശാസത്തോടെയായിരിക്കും അവര്‍ ഇന്ത്യക്കെതിരേ കളിക്കുക. ഇന്ത്യ വളരെ കരുത്തരായ എതിരാളികളാണെന്നു അറിയാമെങ്കിലും വിജയത്തിനു വേണ്ടി തന്നെ പരമാവധി ശ്രമിക്കുമെന്നു കോട്‌സര്‍ വ്യക്തമാക്കി.

ഇന്ത്യക്കെതിരായ മല്‍സരം കനത്ത വെല്ലുവിളി തന്നെയാണ്. ശക്തരായ എതിരാളികളാണ് ഇന്ത്യ. വളരെ ആവേശകരമായ കളിക്കാര്‍ ഇന്ത്യന്‍ നിരയിലുണ്ട്. അതുകൊണ്ടു തന്ന ഞങ്ങള്‍ കഴിവിന്റെ പരമാവധി തന്നെ ശ്രമിച്ചെങ്കില്‍ മാത്രമേ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും കോട്‌സര്‍ പറഞ്ഞു. ഏതൊരു ടീമിനെയും പോലെ ഞങ്ങളും നന്നായി ഹോംവര്‍ക്ക് നടത്തും. ഇന്ത്യന്‍ ടീമിന്റെ കഴിവിനെക്കുറിച്ച് ഞങ്ങള്‍ക്കറിയാം, ഇതിന് അനുസരിച്ചായിരിക്കും തയ്യാറെടുപ്പ്. കഴിവിന്റെ പരമാവധി തന്നെ ഇന്ത്യക്കെതിരായ മല്‍സരത്തില്‍ നല്‍കാന്‍ ശ്രമിക്കുമെന്നും കോട്‌സന്‍ പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ശേഷം വലിയ ടോട്ടല്‍ പടുത്തുയര്‍ത്തുകയെന്നത് ഈ ടൂര്‍ണമെന്റില്‍ ടീമുകള്‍ നേരിട്ട പ്രധാന വെല്ലുവിളിയാണെന്നു സ്‌കോട്ടിഷ് നായകന്‍ പറഞ്ഞു. ഇതു വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ ഇന്ത്യയുടെ കഴിഞ്ഞ മല്‍സരമെടുത്താല്‍ ഇതു വലിയ വെല്ലുവിളിയല്ലെന്നു നമുക്ക് തോന്നും. എങ്കിലും ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോര്‍ നേടുകയെന്നത് വെല്ലുവിളി തന്നെയാണ്. ഒരു ബാറ്റിങ് യൂണിറ്റെന്ന നിലയില്‍ പോസിറ്റീവായി കളിക്കാനാണ് ഞങ്ങളുടെ ശ്രമം. വിക്കറ്റ് കാത്തുസൂക്ഷിച്ച് ബാറ്റ് ചെയ്യുകയെന്നതു പ്രധാനപ്പെട്ട കാര്യമാണ്. ഇയൊരു ബാലന്‍സ് കണ്ടെത്താനാണ് ഞങ്ങളുടെ ശ്രമം. പവര്‍പ്ലേയില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുന്നത് ശരിയായ കാര്യമല്ലെന്നും കോട്‌സര്‍ വിശദമാക്കി.

സാധ്യതാ ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

സ്‌കോട്ട്‌ലാന്‍ഡ്- ജോര്‍ജ് മന്‍സെ, കൈല്‍ കോട്‌സര്‍ (വിക്കറ്റ് കീപ്പര്‍), മാത്യു ക്രോസ്, റിച്ചി ബെറിങ്ടണ്‍, കലും മക്ക്‌ലിയോഡ്, മൈക്കല്‍ ലീസ്‌ക്, ക്രിസ് ഗ്രീവ്‌സ്, മാര്‍ക്ക് വാട്ട്, സഫ്യാന്‍ ഷരീഫ്, അലെസ്ഡയര്‍ ഇവാന്‍സ്, ബ്രാഡ്‌ലി വീല്‍.

Story first published: Thursday, November 4, 2021, 18:21 [IST]
Other articles published on Nov 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+