Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: 15 അംഗ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് സുനില്‍ ഗവാസ്‌കര്‍, ശ്രേയസ് അയ്യര്‍ക്ക് ഇടമില്ല

മുംബൈ: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ടി20 ലോകകപ്പ് വരികയാണ്. കോവിഡിനെത്തുടര്‍ന്ന് നീണ്ടുപോയ ടി20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14വരെ യുഎഇയിലാണ് നടക്കുന്നത്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് സാഹചര്യം പരിഗണിച്ച് യുഎഇയിലേക്ക് വേദി മാറ്റുകയായിരുന്നു. ഐപിഎല്‍2021 സീസണിന്റെ രണ്ടാം പാദം അവസാനിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ടി20 ലോകകപ്പ് ആരംഭിക്കുമെന്നുറപ്പാണ്.

1

ഇതിനോടകം പാകിസ്താന്‍, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ മാസം 10നുള്ളില്‍ 15 അംഗ ടീമിനെ പ്രഖ്യാപിക്കണമെന്നാണ് ഐസിസി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിനാല്‍ത്തന്നെ രണ്ട് ദിവസത്തിനുള്ളില്‍ എല്ലാവരും ടീം പ്രഖ്യാപനം നടത്തും. ഇന്ന് ഇന്ത്യന്‍ ടീം പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഗവാസ്‌കറിന്റെ 15 അംഗ ടീം നിരവധി സര്‍പ്രൈസുകളുള്ളതാണെന്ന് പറയാം.

Also Read: INDvENG: ഏഷ്യയില്‍ ഇനി കോലിയെ വെല്ലാന്‍ ആരുമില്ല! റിയല്‍ ക്യാപ്റ്റന്‍

2

സ്‌പോര്‍ട്‌സ് ടാക്കുമായുള്ള ചര്‍ച്ചക്കിടെയാണ് ഗവാസ്‌കര്‍ തന്റെ 15 അംഗ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തത്. ശിഖര്‍ ധവാനെ ഓപ്പണറായി പരിഗണിക്കാതിരുന്ന ഗവാസ്‌കര്‍ രോഹിത് ശര്‍മക്കൊപ്പം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയാണ് ഓപ്പണര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. നേരത്തെ തന്നെ ഓപ്പണറാവാന്‍ താല്‍പ്പര്യമുണ്ടെന്ന് കോലി തുറന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ ഐപിഎല്ലില്‍ ആര്‍സിബിക്കുവേണ്ടി നിരവധി തവണ ഓപ്പണറായും കോലി ഇറങ്ങിയിട്ടുണ്ട്.

Also Read: INDvENG: നാട്ടില്‍ മോശം, വലിയ കളി വന്നാല്‍ കിങാവും! ചിലര്‍ അങ്ങനെയാണ്- ശര്‍ദ്ദുലിനെക്കുറിച്ച് ബട്ട്

3

എല്ലാവരും രോഹിതിനൊപ്പം ഓപ്പണിങ്ങില്‍ കെ എല്‍ രാഹുലിനെയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ രാഹുലിനെ റിഷഭ് പന്തിന്റെ പകരക്കാരനായ ബാക്ക് അപ്പ് കീപ്പറായാണ് ഗവാസ്‌കര്‍ പരിഗണിച്ചത്. മൂന്നാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സിലൂടെ ഇന്ത്യന്‍ ടീമിലെത്തി മിന്നും പ്രകടനം നടത്തിയ സൂര്യകുമാര്‍ യാദവിനെ സുനില്‍ തിരഞ്ഞെടുത്തു. സുനിലിന്റെ ടീമില്‍ ഉള്‍പ്പെടാതെ പോയ മറ്റൊരു പ്രധാന താരം ശ്രേയസ് അയ്യരാണ്. പരിക്കിന് ശേഷം തിരിച്ചെത്തിയ ശ്രേയസ് നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം പരിശീലനം നടത്തുന്നുണ്ട്.

Also Read: IPL 2021: പുതിയതായി ടീമിലെത്തി, ഇവര്‍ ടീമിന്റെ തലവര മാറ്റിയേക്കും, അഞ്ച് താരങ്ങളെ കരുതിയിരിക്കുക

4

ഇന്ത്യയുടെ നാലാം നമ്പറിലെ വിശ്വസ്തനായ ശ്രേയസ് വലിയ ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. മികച്ച റെക്കോഡുള്ള താരമാണ് ശ്രേയസ്. എന്നാല്‍ നിലവിലെ ഫോം വിലയിരുത്തി പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചാല്‍ ശ്രേയസിന് ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്. സുനിലിന്റെ ടീമില്‍ ഉള്‍പ്പെട്ട മറ്റൊരു സര്‍പ്രൈസ് താരം ക്രുണാല്‍ പാണ്ഡ്യയാണ്. 'സ്പിന്‍ ഓള്‍റൗണ്ടറായ ക്രുണാല്‍ വലിയ പരിചയസമ്പത്തുള്ള താരവും ഐപിഎല്ലില്‍ നിരവധി വര്‍ഷങ്ങളായി തിളങ്ങുകയും ചെയ്യുന്ന താരമാണ്. അതിനാല്‍ത്തന്നെ അവന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നു. ഇടം കൈയന്‍ ആയതിനാല്‍ ടീമിനെയും അത് കൂടുതല്‍ സഹായിക്കും'-സുനില്‍ പറഞ്ഞു.

Also Read: ശര്‍ദുലിന്റെ ഫാന്‍ ക്ലബ്ബ് ഉണ്ടാക്കുന്നുണ്ടെങ്കില്‍ ആദ്യ മെമ്പര്‍ഷിപ്പ് ഞാന്‍ എടുക്കാം- ആകാശ്

5

ദീപക് ചഹാറിനും ടി നടരാജനും ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും രണ്ട് പേരെയും സുനില്‍ പരിഗണിച്ചില്ല. പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കും ഭുവനേശ്വര്‍ കുമാറിനുമൊപ്പം മുഹമ്മദ് ഷമിയേയും ശര്‍ദുല്‍ ഠാക്കൂറിനെയും സുനില്‍ പരിഗണിച്ചു. ഷമി ഐപിഎല്ലില്‍ പാഞ്ചാബിനൊപ്പം അത്ര ശ്രദ്ധേയ പ്രകടനമല്ല നടത്തുന്നത്. റണ്ണൊഴുക്ക് തടയാന്‍ കെല്‍പ്പില്ലാത്ത ബൗളറാണ്. അതേ സമയം ഓള്‍റൗണ്ട് പ്രകടനം നടത്താന്‍ കെല്‍പ്പുള്ള ശര്‍ദുല്‍ ഇന്ത്യന്‍ ടീമിന് കൂടുതല്‍ സംതുലിതാവസ്ഥ നല്‍കും. മത്സരഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് ശര്‍ദുല്‍.

Also Read: IND vs ENG: അഞ്ചാം ടെസ്റ്റില്‍ ജഡേജക്ക് പകരം ശര്‍ദുലിനെ ഇന്ത്യ പരിഗണിച്ചേക്കും- ലക്ഷ്മണ്‍

6

Also Read: T20 World Cup: സ്റ്റാര്‍ ഓള്‍റൗണ്ടര്‍ പുറത്ത്, പാകിസ്താന്‍ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു

സുനില്‍ ഗവാസ്‌കര്‍ തിരഞ്ഞെടുത്ത ടീം: രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ശര്‍ദുല്‍ ഠാക്കൂര്‍, യുസ്‌വേന്ദ്ര ചഹാല്‍

Story first published: Wednesday, September 8, 2021, 10:48 [IST]
Other articles published on Sep 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+