Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: സ്റ്റാര്‍ ഓള്‍റൗണ്ടര്‍ പുറത്ത്, പാകിസ്താന്‍ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പിസിബി ഇന്നു പുറത്തു വിട്ടിരിക്കുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടറും മുന്‍ നായകനുമായ ശുഐബ് മാലിക്ക് ടീമില്‍ ഇടം പിടിച്ചില്ല. കൂടാതെ മറ്റൊരു മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സര്‍ഫറാസ് അഹമ്മദിനും അവസരം ലഭിച്ചില്ല. പാകിസ്താനും ഇന്ത്യയും ഇത്തവണത്തെ ലോകകപ്പില്‍ ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സൂപ്പര്‍ 12ലേക്കു ഇരുടീമുകളും നേരിട്ടു യോഗ്യത നേടുകയായിരുന്നു.

ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയും പാകിസ്താനും ഉള്‍പ്പെട്ടിരിക്കുന്നത്. ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, യോഗ്യതാ റൗണ്ട് കൡച്ചെത്തുന്ന രണ്ടു ടീമുകള്‍ എന്നിവരും ഈ ഗ്രൂപ്പിലുണ്ടാവും. പാകിസ്താന്റെ ആദ്യ പോരാട്ടം ഇന്ത്യക്കെതിരേയാണ്. ഒക്ടോബര്‍ 24നാണ് ലോക ക്രിക്കറ്റിലെ ഈ ബദ്ധവൈരികള്‍ കൊമ്പുകോര്‍ക്കുക. ഒരു തവണ ലോക ചാംപ്യന്‍മാരായിട്ടുള്ള പാകിസ്താന്‍ തങ്ങളുടെ രണ്ടാം കിരീടമാണ് യുഎഇയില്‍ ലക്ഷ്യമിടുന്നത്.

ബാബര്‍ ആസം ക്യാപ്റ്റന്‍

ബാബര്‍ ആസം ക്യാപ്റ്റന്‍

യുവ ബാറ്റിങ് സെന്‍സേഷന്‍ ബാബര്‍ ആസം തന്നെയാണ് ലോകകപ്പില്‍ പാക് ടീമിന്റെ നായകന്‍. വൈസ് ക്യാപ്റ്റന്റെ ചുമതല മുഹമ്മദ് റിസ്വാനാണ്. ഇമാദ് വസീം, ഹസന്‍ അലി, ഷഹീന്‍ അഫ്രീഡി, മുഹമ്മദ് ഹഫീസ് എന്നിവരെല്ലാം നേരത്തേ പ്രതീക്ഷിക്കപ്പെട്ടതു പോലെ ടീമിലുണ്ട്. പക്ഷെ ബാക്കപ്പ് ഓപ്പണറായി ആരെയും ഉള്‍പ്പെടുത്തിയില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.
യുഎഇയില്‍ നടന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ (പിഎസ്എല്‍) രണ്ടാം ഘട്ടത്തില്‍ മികച്ച പ്രകടനം നടത്തിയ മധ്യനിര ബാറ്റ്‌സ്മാന്‍ സൊഹൈബ് മഖ്‌സൂദ് ലോകകപ്പ് ടീമില്‍ ഇടം നേടിയിട്ടുണ്ട്. സീസണില്‍ ഏറ്റവുമധികം റണ്ണെടുത്ത മൂന്നാമത്തെ താരം കൂടിയായിരുന്നു അദ്ദേഹം. 12 മല്‍സരങ്ങളില്‍ നിന്നും 156.78 ശരാശരിയോടെ 428 റണ്‍സ് മഖ്‌സൂദ് നേടിയിരുന്നു.

 മാലിക്കിനെ തഴഞ്ഞു

മാലിക്കിനെ തഴഞ്ഞു

ഈ ലോകകപ്പ് കൂടി കളിച്ച ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തയ്യാറെടുക്കുകയായിരുന്ന മാലിക്കിന് പക്ഷെ സെലക്ടര്‍മാര്‍ അതിനുള്ള അവസരം നല്‍കിയില്ല. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും പാകിസ്താന്റെ ഏറ്റവും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. 2020 സപ്തംബറിനു ശേഷം ടി20യില്‍ പാക് ടീമിനു വേണ്ടി മാലിക്ക് കളിച്ചിട്ടില്ല. മാലിക്കിന്റെ അനുഭവസമ്പത്ത് ലോകകപ്പില്‍ ടീമിനു ഗുണം ചെയ്യുമെന്ന അഭിപ്രായമായിരുന്നു ക്യാപ്റ്റന്‍ ബാബറിനുണ്ടായിരുന്നത്. പക്ഷെ ഇതിനോടു സെലക്ഷന്‍ കമ്മിറ്റിക്കു യോജിപ്പുണ്ടായിരുന്നില്ല. ബാബറിന്റെ അഭ്യര്‍ഥന അവര്‍ തള്ളുകയുമായിരുന്നു. മറ്റൊരു പരിചയസമ്പന്നനായ താരം സര്‍ഫറാസ് കഴിഞ്ഞ വര്‍ഷം ഭൂരിഭാഗവും ടീമിനു പുറത്തായിരുന്നു. അതുകൊണ്ടു തന്നെ ലോകകപ്പ് ടീമിലേക്കും അദ്ദേഹത്തെ പരിഗണിച്ചില്ല.
ഷാനവാദ് ധനി, ഉസ്മാന്‍ ഖാദിര്‍ എന്നിവര്‍ റിസര്‍വ് കളിക്കാരുടെ കൂട്ടത്തില്‍ പാക് ടീമിനോടൊപ്പം ലോകകപ്പിനു തിരിക്കും. ആസിഫ് അലി, ഖുഷ്ദില്‍ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് ഹസ്‌നെയ്ന്‍, ഹാരിസ് റൗഫ്, അസം ഖാന്‍ എന്നിവരാണ് ലോകകപ്പ് സംഘത്തിലെ മറ്റു അംഗങ്ങള്‍. പിഎസ്എല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള അസം ഈ വര്‍ഷമാദ്യം നടന്ന ഇംഗ്ലണ്ട് പര്യടനത്തിലൂടെ ദേശീയ ടീമിനായി അരങ്ങേറുകയും ചെയ്തിരുന്നു.

 ലോകകപ്പിനുള്ള പാകിസ്താന്‍ ടീം

ലോകകപ്പിനുള്ള പാകിസ്താന്‍ ടീം

ബാബര്‍ ആസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍, ആസിഫ് അലി, അസം ഖാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഇമാദ് വസീം, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്‌നെയ്ന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം, ഷഹീന്‍ അഫ്രീഡി, സൊഹെയ്ബ് മഖ്‌സൂദ്.

റിസര്‍വ് കളിക്കാര്‍- ഷാനവാസ് ധനി, ഉസ്മാന്‍ ഖാദിര്‍, ഫകകര്‍ സമാന്‍

Story first published: Tuesday, September 7, 2021, 14:04 [IST]
Other articles published on Sep 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+