For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: അഞ്ചാം ടെസ്റ്റില്‍ ജഡേജക്ക് പകരം ശര്‍ദുലിനെ ഇന്ത്യ പരിഗണിച്ചേക്കും- ലക്ഷ്മണ്‍

ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര പുരോഗമിക്കുകയാണ്. നാലാം ടെസ്റ്റിന്റെ വിധി ദിനം ഇന്ന് നടക്കാന്‍ പോവുകയാണ്. ഇന്ത്യ മുന്നോട്ടുവെച്ച 368 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 77 റണ്‍സെന്ന നിലയിലാണ്. അവസാന ദിനം ഇന്ത്യക്ക് ജയിക്കാന്‍ 291 റണ്‍സാണ് വേണ്ടത്.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 191 റണ്‍സിന് ഓള്‍ഔട്ടായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ 466 റണ്‍സുമായി ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇന്ത്യക്കായി തുടര്‍ച്ചയായി രണ്ട് ഇന്നിങ്‌സിലും ഇന്ത്യക്കായി ശ്രദ്ധേയ ബാറ്റിങ് പ്രകടനമാണ് പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂര്‍ കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്‌സില്‍ 57 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായ ശര്‍ദുല്‍ രണ്ടാം ഇന്നിങ്‌സില്‍ 60 റണ്‍സും നേടി.

1

ഇപ്പോഴിതാ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ജഡേജക്ക് പകരം ശര്‍ദുല്‍ ഠാക്കൂറിനെ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. 'അഞ്ചാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജക്ക് പകരം ശര്‍ദുല്‍ ഠാക്കൂറിനെ കോലി പരിഗണിച്ചേക്കും. ഒരു ഓള്‍റൗണ്ടറെ പുറത്തിരുത്തിയേക്കും. ജഡേജക്ക് കോലി അധികം ഓവറുകള്‍ നല്‍കിയിട്ടില്ല. ശര്‍ദുല്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങുന്നുണ്ട്. ഏഴാം നമ്പറില്‍ വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് ശര്‍ദുല്‍'- ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.

അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ നിലവില്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. നാലാം മത്സരത്തിന്റെ ഫലം ഇന്നറിയാം. ഈ മത്സരത്തില്‍ ജയിക്കുന്ന ടീം പരമ്പരയില്‍ മുന്നിലെത്തും. അതിനാല്‍ത്തന്നെ അഞ്ചാം മത്സരം വളരെ നിര്‍ണ്ണായകമായിരിക്കും. ഇന്ത്യ ഇതുവരെ ആര്‍ അശ്വിനെ കളിപ്പിച്ചിട്ടില്ല. നിലവിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് അശ്വിന്‍. അവസാന മത്സരത്തിലെങ്കിലും അശ്വിന് അവസരം നല്‍കിയില്ലെങ്കില്‍ വലിയ വിമര്‍ശനം കോലിയും രവി ശാസ്ത്രിയും നേരിടേണ്ടി വരും.

2

ജഡേജയെ ഓവലില്‍ രണ്ട് ഇന്നിങ്‌സിലും അഞ്ചാം നമ്പറിലാണ് ഇന്ത്യ ഇറക്കിയത്. ഇടം-വലം കൈ കൂട്ടുകെട്ട് നിലനിര്‍ത്തുന്നതിനായാണ് ഇത്തരമൊരു പരീക്ഷണത്തിന് മുതിര്‍ന്നത്. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ജഡേജക്ക് സാധിച്ചിട്ടില്ല. അതിനാല്‍ അഞ്ചാം മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.

ശര്‍ദുല്‍ ബാറ്റുകൊണ്ട് അസാമാന്യ പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ ആറ് ടെസ്റ്റ് ഇന്നിങ്‌സില്‍ ശര്‍ദുല്‍ നേടിയത് മൂന്ന് അര്‍ധ സെഞ്ച്വറിയാണ്. ഇന്ത്യയെ സംബന്ധിച്ച് മധ്യനിരയില്‍ നിര്‍ണ്ണായക പ്രകടനമനാണ് ശര്‍ദുല്‍ നടത്തുന്നത്. അഞ്ചാം മത്സരത്തില്‍ മുഹമ്മദ് ഷമി തിരിച്ചെത്തുമ്പോള്‍ ഒരു താരത്തെ ഒഴിവാക്കേണ്ടതുണ്ട്. ശര്‍ദുലിന് പുറത്തിരുത്തുക പ്രയാസമായതിനാല്‍ത്തന്നെ മുഹമ്മദ് സിറാജിന് ഇന്ത്യ വിശ്രമം നല്‍കാനാണ് സാധ്യത.

3

പരമ്പരയില്‍ ഇന്ത്യയുടെ ബാറ്റിങ് നിര ഓരോ മത്സരത്തിന് ശേഷവും പ്രകടനം മെച്ചപ്പെടുത്തുന്നുണ്ട്. വിരാട് കോലി, ചേതേശ്വര്‍ പുജാര എന്നിവര്‍ ഭേദപ്പെട്ട ഫോമിലേക്കെത്തിയിട്ടുണ്ട്. അത് തന്നെ ഇന്ത്യക്ക് വളരെ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. മോശം ഫോമിലായിരുന്ന റിഷഭ് പന്ത് ഓവലില്‍ രണ്ടാം ഇന്നിങ്‌സില്‍ നടത്തിയ ബാറ്റിങ് മികച്ചതായിരുന്നു. സാഹചര്യത്തിന് അനുസരിച്ച് നിലയുറപ്പിച്ച് കളിക്കാന്‍ റിഷഭിനായി.

എന്നാല്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ അജിന്‍ക്യ രഹാനെക്ക് മധ്യനിരയില്‍ തിളങ്ങാനാവുന്നില്ല. നാല് ടെസ്റ്റില്‍ നിന്ന് 15.59 ശരാശരിയില്‍ 109 റണ്‍സ് മാത്രമാണ് രഹാനെക്ക് സ്വന്തമാക്കാനായത്. അതിനാല്‍ത്തന്നെ അഞ്ചാം ടെസ്റ്റില്‍ രഹാനെയുടെ സ്ഥാനം നഷ്ടപ്പെട്ടേക്കും. അദ്ദേഹത്തിന് പകരം ഹനുമ വിഹാരിയോ സൂര്യകുമാര്‍ യാദവോ എത്താനാണ് സാധ്യത. ഇംഗ്ലണ്ടിലെ സാഹചര്യവും അനുഭവസമ്പത്തും വിലയിരുത്തുമ്പോള്‍ വിഹാരിക്ക് അവസരം ലഭിക്കാനാണ് സാധ്യത.

Story first published: Monday, September 6, 2021, 14:49 [IST]
Other articles published on Sep 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+