
ലോകോത്തര താരങ്ങള്‍ കളിക്കുന്ന ഇന്ത്യന്‍ ടീം ഐപിഎല്ലിന് പിന്നാലെയാണ് ലോകകപ്പ് കളിക്കുന്നതെന്നതും അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും നേടാനാവാത്ത ഇന്ത്യ ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ്. ഇന്ത്യ-പാക് ചിരവൈരി പോരാട്ടം നടക്കാനിരിക്കെ വ്യത്യസ്തമായൊരു അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ പേസര്‍ ഷുഹൈബ് അക്തര്‍. പാകിസ്താനില്‍ കോലിയേക്കാളും കൂടുതല്‍ ആരാധകര്‍ രോഹിത് ശര്‍മക്കാണെന്നും ഇന്ത്യയുടെ ഇന്‍സമാം ഉല്‍ ഹഖായാണ് അവര്‍ രോഹിത്തിനെ കാണുന്നതെന്നുമാണ് അക്തര്‍ പറഞ്ഞത്.
Also Read: അവന്‍ അടി തുടങ്ങിയാല്‍ നില്‍ക്കില്ല, കളി മാറ്റും; ഇന്ത്യയുടെ താരം കോലിയോ രോഹിത്തോ അല്ലെന്ന് അക്രം

'ഇന്ന് ഇന്ത്യക്ക് മികച്ച ടീമിലെന്ന് ഒരു പാകിസ്താനി പോലും പറയില്ല. ഇന്ത്യയെ പരസ്യമായി അവര്‍ അഭിനന്ദിക്കുന്നു. വിരാട് കോലിയെ മികച്ച താരമായി അവര്‍ കാണുമ്പോള്‍ രോഹിത് ശര്‍മയെ കോലിയേക്കാളും മികച്ചവനായാണ് കാണുന്നത്. പാകിസ്താനിലെ ആളുകള്‍ പറയുന്നത് ഇന്ത്യയുടെ ഇന്‍സമാം ഉല്‍ ഹഖാണ് രോഹിത് എന്നാണ്. ഓസ്‌ട്രേലിയയില്‍ റിഷഭ് പന്ത് തിളങ്ങിയപ്പോള്‍ പാകിസ്താന്‍ ആരാധകര്‍ അതിന് പ്രശംസിച്ചു. സൂര്യകുമാര്‍ യാദവിനെയും അവര്‍ പിന്തുണക്കുന്നു. ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് വലിയ മതിപ്പാണ് പാകിസ്താന്‍ ആരാധകര്‍ക്കുള്ളത്'-സീ ന്യൂസിനോട് സംസാരിക്കവെ അക്തര്‍ പറഞ്ഞു.
Also Read: T20 World Cup 2021: റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും ആര് ഒന്നാമതെത്തും? പ്രവചിച്ച് ബ്രെറ്റ് ലീ

വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യയുടെ രണ്ട് പ്രധാനപ്പെട്ട താരങ്ങളാണ്. രണ്ട് പേരും തങ്ങളുടേതായ രീതിയില്‍ മികവ് കാട്ടുന്നു. വെടിക്കെട്ട് ഓപ്പണറായ രോഹിത് മൂന്ന് ഡബിള്‍ സെഞ്ച്വറിയടക്കം ഏകദിനത്തില്‍ നേടി ലോകക്രിക്കറ്റിനെ ഞെട്ടിച്ച താരമാണ്.2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം നേടി റെക്കോഡ് പ്രകടനം കാഴ്ചവെക്കാനും രോഹിത്തിനായിരുന്നു. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന ഓപ്പണര്‍ രോഹിത്താണ്.
Also Read: T20 World Cup 2021: പാക് നിരയെ കരുതിയിരിക്കണം, ഇത്തവണ കപ്പടിച്ചേക്കും, മൂന്ന് കാരണങ്ങള്‍

വിരാട് കോലിയെ ആധുനിക ക്രിക്കറ്റിന്റെ ഇതിഹാസമെന്നാണ് വിശേഷിപ്പിക്കുന്നത്. ക്ലാസിക് ശൈലിയില്‍ കളിക്കുന്ന കോലിക്ക് മൂന്ന് ഫോര്‍മാറ്റിലും മികച്ച ബാറ്റിങ് റെക്കോഡാണുള്ളത്. സച്ചിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് ഇത്രയധികം ആരാധകരെ സൃഷ്ടിച്ച മറ്റൊരു താരവുമില്ലെന്ന് പറയാം. എന്നാല്‍ സമീപകാലത്തെ കോലിയുടെ പ്രകടനം മോശമാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ല.
Also Read: T20 World Cup 2021: രോഹിത്തിനൊപ്പം കോലി ഓപ്പണിംഗില്‍ ഇറങ്ങിയാല്‍ കലക്കും: ശ്രീശാന്ത്

ഇത്തവണത്തെ ടി20 ലോകകപ്പില്‍ കോലിയുടെയും രോഹിത്തിന്റെയും പ്രകടനത്തില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. ഐപിഎല്ലിലും സന്നാഹ മത്സരത്തിലും പ്രതീക്ഷക്കൊത്തുയരാന്‍ കോലിക്കായിട്ടില്ല. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി രോഹിത് തിളങ്ങി. ഇരുവരും ഫോമിലേക്കെത്തുന്നതിനെ അനുസരിച്ച് ഇന്ത്യയുടെ കിരീട സാധ്യതയും ഉയരും.
Also Read: T20 World Cup:'എങ്ങനെ മറക്കും ഇന്ത്യയുടെ ഈ വീര ജയങ്ങള്‍', പാകിസ്താനെ തകര്‍ത്ത അഞ്ച് മത്സരങ്ങള്‍

Also Read: പാക്കിസ്ഥാന്‍ ചീട്ടുകൊട്ടാരം പോലെ വീഴും, ഇന്ത്യയുടെ തുറുപ്പ് ചീട്ടുകള്‍ ഇവര്‍ രണ്ടു പേര്‍!
'ഇന്ത്യയെ ഒരിക്കല്‍ പോലും അനാവശ്യമായി ഞാന്‍ വിമര്‍ശിക്കാറില്ല. എന്റെ എല്ലാ വീഡിയോകളും പരിശോധിക്കാം. വെറുപ്പോ വിദ്വേഷമോ ഉണ്ടാക്കുന്നതൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഒരു മനുഷ്യനെന്ന നിലയിലും മുന്‍ താരമെന്ന നിലയിലും ബ്രാന്റ് അംബാസഡറെന്ന നിലയിലും രണ്ട് ടീമുകളെയും സംതുലിതമായാണ് കണ്ടിട്ടുള്ളത്. വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ പണത്തിന് വേണ്ടിയാണെന്നതാണ് സത്യം. ഇന്ത്യയില്‍ നിരവധി ആരാധകര്‍ എനിക്കുണ്ട്. ഇന്ത്യയെ സ്‌നേഹിക്കുന്ന ഭാഗ്യശാലിയായ പാകിസ്താനികളൊരാളാണ് ഞാന്‍. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. അവരുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കാന്‍ ഒരിക്കലും ഞാന്‍ ശ്രമിക്കാറില്ല'-അക്തര്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications