
ഒക്ടോബര്‍ 17ന് യുഎഇയിലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യ വേദിയാകേണ്ടിയിരുന്നതാണെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ച് ലോകകപ്പ് യുഎഇയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.2020ലെ ഐപിഎല്‍ നടന്നത് യുഎഇയില്‍ ആയിരുന്നു. 2021ലെ ഐപിഎല്ലിന്റെ രണ്ടാം പാദം നടക്കുന്നതും ഇവിടെത്തന്നെയാണ്. ഇത് ഇന്ത്യയെ സംബന്ധിച്ച് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.
Also Read: INDvENG: രഹാനെയുടെ പൊസിഷന്‍ ജഡേജയ്ക്ക്, പകരം അശ്വിന്‍ കളിക്കട്ടെ- ഫാന്‍സ് പറയുന്നു

ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഇടം പിടിക്കുമെന്നത് സംബന്ധിച്ച് പ്രവചനങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രീതീന്ദര്‍ സിങ് സോധി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ്. ഇന്ത്യന്‍ നിരയില്‍ സ്റ്റാര്‍ ഓള്‍റൗണ്ടറെന്ന് വിലയിരുത്തപ്പെടുന്ന ഹര്‍ദിക് പാണ്ഡ്യക്ക് ഇടം ഉറുപ്പുപറയാനാവില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സോധി. നേരിട്ട് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കുന്ന താരമല്ല അവനെന്നും അദ്ദേഹം പറഞ്ഞു.
Also Read: INDvENG: തൊട്ടതെല്ലാം പൊന്നാക്കുന്നു! ഇവനെയാണ് ഇന്ത്യക്കു വേണ്ടിയിരുന്നത്- പുകഴ്ത്തി ഗവാസ്‌കര്‍

'ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ നേരിട്ട് സ്ഥാനം ഉറപ്പിക്കുമെന്ന് പറയാനാവില്ല. ഹര്‍ദിക് പാണ്ഡ്യ പ്രതിഭാശാലിയാണ്. അതിനാലാണ് അവനെ ഓള്‍റൗണ്ടറെന്ന് വിളിക്കുന്നത്. എന്നാല്‍ സമീപകാലത്തെ ഫോം മികച്ചതല്ല. ശ്രീലങ്കന്‍ പരമ്പരയില്‍ പ്രതീക്ഷക്കൊത്ത് തിളങ്ങാന്‍ ഹര്‍ദിക്കിന് സാധിച്ചില്ല'-സോധി പറഞ്ഞു. 2021ലെ ഐപിഎല്ലിന്റെ ആദ്യ പാദത്തിലും തിളങ്ങാന്‍ ഹര്‍ദിക്കിന് സാധിച്ചിരുന്നില്ല. കഴിഞ്ഞിടെ കളിച്ച മത്സരത്തിലെല്ലാം പരിക്കിന്റെ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ വേട്ടയാടിയിരുന്നു.
Also Read: INDvENG: മാന്‍ ഓഫ് ദി മാച്ച് രോഹിത്തോ? ശര്‍ദ്ദുല്ലാണ് യഥാര്‍ഥ അവകാശി!- വോന്‍ പറയുന്നു

പഴയ മികവില്‍ പന്തെറിയാനും ഹര്‍ദിക്കിന് സാധിക്കുന്നില്ല. പരിക്കിന്റെ പ്രശ്‌നം തുടരുന്നതിനാല്‍ ഹര്‍ദിക്കിന് ടി20 ലോകകപ്പില്‍ പന്തെറിയാന്‍ സാധിക്കുമോയെന്നതും കണ്ടറിയണം. നിലവിലെ സാഹചര്യത്തില്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രം ഹര്‍ദിക്കിനെ പരിഗണിക്കുന്നത് ടീമിന് ഗുണം ചെയ്‌തേക്കില്ല. എന്നാല്‍ മത്സര ഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഹര്‍ദിക്. ഫിനിഷര്‍ റോളില്‍ ടീം മാനേജ്‌മെന്റിന്റെ മനസിലുള്ള താരം ഹര്‍ദിക് തന്നെയായിരിക്കും.
Also Read: INDvENG: ബോള്‍ ബുംറ ചോദിച്ചുവാങ്ങി! കളിയും മാറ്റിമറിച്ചു- വെളിപ്പെടുത്തലുമായി കോലി

2020ലെ യുഎഇ ഐപിഎല്ലില്‍ തിളങ്ങാന്‍ ഹര്‍ദിക്കിന് സാധിച്ചിരുന്നു. അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ബാറ്റിങ് വെടിക്കെട്ടാണ് ഹര്‍ദിക് കാഴ്ചവെച്ചത്. സമീപകാല ഫോം മോശമാണെങ്കിലും ഹര്‍ദിക്കിനെ ഒഴിവാക്കിയൊരു ടീം പ്രഖ്യാപനം ഇന്ത്യ നടത്താന്‍ സാധ്യത കുറവാണ്. ടി20 ഫോര്‍മാറ്റില്‍ വളരെ താരമൂല്യമുള്ളയാളാണ് ഹര്‍ദിക് പാണ്ഡ്യ.
Also Read: INDvENG: ശര്‍ദ്ദുലിന് 9.5, രഹാനെയ്ക്കു 1 !- ഓവലില്‍ ഇന്ത്യന്‍ താരങ്ങളുടെ റേറ്റിങ് അറിയാം

Also Read: ശാസ്ത്രിയും കോലിയും ഉത്തരം പറയണം! ബയോ ബബ്ള്‍ ലംഘനം ബിസിസിഐ അന്വേഷിച്ചേക്കും
ഹര്‍ദിക് പാണ്ഡ്യയേക്കാള്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നത് ശര്‍ദുല്‍ ഠാക്കൂറിനാണെന്നും സോധി അഭിപ്രായപ്പെട്ടു. 'നിലവിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ ഹര്‍ദിക് പാണ്ഡ്യയേയും ശര്‍ദുല്‍ ഠാക്കൂറിനെയും താരതമ്യം ചെയ്താല്‍ ശര്‍ദുലിനാവും അല്‍പ്പം മുന്‍തൂക്കം അവകാശപ്പെടാനാവുക. ടെസ്റ്റ് ക്രിക്കറ്റില്‍ വളരെ മികച്ച പ്രകടനം നടത്തിയ ശര്‍ദുലിന് ടി20 ഫോര്‍മാറ്റിലും മനോഹരമായ പ്രകടനം നടത്താന്‍ സാധിക്കും. ശര്‍ദുലിന്റെ വളര്‍ച്ച ആളുകള്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ സമ്പാദ്യമാണവന്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ ശര്‍ദുലിന് സാധിക്കും. ഇന്ത്യന്‍ ടീമിലിടം പിടിക്കാന്‍ താരങ്ങള്‍ തമ്മില്‍ കടുത്ത മത്സരം തന്നെയാണ് നടക്കുന്നത്. സെലക്ടര്‍മാര്‍ ആരെയൊക്കെ പരിഗണിക്കുമെന്ന് കാത്തിരുന്ന് കണ്ടറിയാം'-റിതീന്ദര്‍ സിങ് സോധി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications