For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഈ അഞ്ച് പേരെ ഇന്ത്യ കരുതിയിരിക്കണം, ഗ്രൂപ്പ് ഘട്ടത്തില്‍ വലിയ വെല്ലുവിളിയായേക്കും

ദുബായ്: ടി20 ലോകകപ്പ് ആവേശത്തിലേക്ക് ആരാധകര്‍ ഉണര്‍ന്നുകഴിഞ്ഞു. ഇനി പോരാട്ടത്തിന്റെ നാളുകള്‍. ഇത്തവണ ശക്തമായ താരനിരയുമായെത്തുന്ന ഇന്ത്യ സജീവ കിരീട പ്രതീക്ഷയിലാണ്. ലോകകപ്പോടെ ടി20 നായകസ്ഥാനത്ത് നിന്ന് വിരാട് കോലി മാറുന്നതോടൊപ്പം പരിശീലകന്‍ രവി ശാസ്ത്രിയുള്‍പ്പെടെയുള്ള നിലവിലെ ഇന്ത്യയുടെ പരിശീലക സംഘവും പടിയിറങ്ങുകയാണ്. അതിനാല്‍ത്തന്നെ ഇത്തവണത്തെ ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

1

വിരാട് കോലി,രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,സൂര്യകുമാര്‍,ഇഷാന്‍ കിഷന്‍ തുടങ്ങി തകര്‍പ്പന്‍ താരനിരയാണ് ഇത്തവണ ഇന്ത്യക്കൊപ്പമുള്ളത്. ഐപിഎല്ലിന് പിന്നാലെ ലോകകപ്പിനിറങ്ങുന്നതും ഇന്ത്യക്ക് ഗുണം ചെയ്‌തേക്കും. സന്നാഹ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയേയും വീഴ്ത്തി ഇന്ത്യ കരുത്ത് കാട്ടിയിട്ടുണ്ട്. ഇത്തവണ ഫേവറേറ്റുകളെന്ന് കൂടുതല്‍ പ്രമുഖരും വിശേഷിപ്പിക്കുന്ന ടീം ഇന്ത്യയാണ്.

Also Read: T20 World Cup 2021: വീണ്ടുമൊരു ഇന്ത്യ x പാക് ത്രില്ലര്‍- മറക്കാനാവുമോ ഈ അഞ്ചു ക്ലാസിക്കുകള്‍?

2

പാകിസ്താന്‍,ന്യൂസീലന്‍ഡ്,അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പിലെ ഇന്ത്യയുടെ പ്രധാന എതിരാളികള്‍. 24ന് പാകിസ്താനെതിരായ മത്സരത്തിലൂടെയാണ് ഇന്ത്യയുടെ കിരീടക്കുതിപ്പ് ആരംഭിക്കുന്നത്. ഇതുവരെ പാകിസ്താന് മുന്നില്‍ ലോകകപ്പില്‍ കീഴടങ്ങാത്ത ഇന്ത്യ ജയത്തോടെ തന്നെ ടൂര്‍ണമെന്റിലേക്കുള്ള വരവറിയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Also Read: T20 World Cup 2021: രോഹിത്തും കോലിയുമല്ല, ഇന്ത്യയുടെ നിര്‍ണ്ണായക താരം രാഹുലാണ്- കപില്‍ ദേവ്

3

ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ശക്തമായ ഇന്ത്യന്‍ ടീമിന് വലിയ ആശങ്കകളില്ലെന്ന് തന്നെ പറയാം. പ്രതീക്ഷിക്കുന്ന താരങ്ങളെല്ലാം മികച്ച ഫോമിലുമാണ്. എന്നാല്‍ ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള ചില താരങ്ങളുണ്ട്. ഇന്ത്യയുടെ പ്രതീക്ഷകളുടെ ചിറകരിയാല്‍ കെല്‍പ്പുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: T20 World Cup 2021: ഇന്ത്യ-പാക് നാല് നാള്‍, ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന നാല് കാര്യങ്ങളിതാ

ബാബര്‍ അസാം

ബാബര്‍ അസാം

പാകിസ്താന്‍ നായകനും ഓപ്പണറുമായ ബാബര്‍ അസാം ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ബാബര്‍. 56 ടി20യില്‍ നിന്ന് 46.89 ശരാശരിയില്‍ 2204 റണ്‍സാണ് ബാബര്‍ അസാം നേടിയത്. 130.65 എന്ന ഭേദപ്പെട്ട ശരാശരിയും അദ്ദേഹത്തിനുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും 20 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഐസിസി ടി20 ബാറ്റിങ് റാങ്കിങ്ങില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഏഷ്യന്‍ ബാറ്റ്‌സ്മാനാണ് ബാബര്‍.

Also Read: T20 World Cup 2021: 'ഒന്നിനൊന്ന് മെച്ചം', ടി20 ലോകകപ്പിലെ ബാക് അപ്പ് ഓപ്പണര്‍മാരെ പരിചയപ്പെടാം

5

പാകിസ്താനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബാബര്‍ അസാമിന്റെ പ്രകടനമാണ് ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. ഓപ്പണറായിറങ്ങുന്ന ബാബറിനെ എത്രവേഗം മടക്കുന്നുവെന്നത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാവും. ബാബര്‍ നിലയുറപ്പിച്ചാല്‍ മികച്ച സ്‌കോറിലേക്ക് പാകിസ്താനെത്താനുള്ള സാധ്യതയും ഉയരും. അതിനാല്‍ ബാബറിന്റെ വിക്കറ്റിന് വലിയ പ്രാധാന്യമുണ്ട്. എന്തായാലും ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്ന താരങ്ങളിലൊരാളാണ് ബാബര്‍ അസാം.

Also Read: T20 World Cup 2021: ചരിത്രം തിരുത്തുമോ പാക് പട? ഇന്ത്യ-പാക് നേര്‍ക്കുനേര്‍ പോരാട്ടങ്ങളെ അടുത്തറിയാം

കെയ്ന്‍ വില്യംസണ്‍

കെയ്ന്‍ വില്യംസണ്‍

ന്യൂസീലന്‍ഡ് ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള ടീമാണ്. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയെ പുറത്താക്കിയ ന്യൂസീലന്‍ഡ് പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയെ തോല്‍പ്പിച്ചു. ഇതിനെല്ലാം പകരം വീട്ടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ത്യക്ക് വലിയ തലവേദനയാവുമെന്നുറപ്പാണ്. ഐപിഎല്ലില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ലോകകപ്പില്‍ വില്യംസണ്‍ ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയായിത്തന്നെ ഉണ്ടാവും.

Also Read: T20 World Cup 2021: ഇന്ത്യയെ എന്തിനാണ് ഫേവറേറ്റുകളെന്ന് വിളിക്കുന്നത്? വിമര്‍ശിച്ച് മൈക്കല്‍ വോണ്‍

7

65 ടി20യില്‍ നിന്ന് 31.67 ശരാശരിയില്‍ 1805 റണ്‍സാണ് വില്യംസണിന്റെ പേരിലുള്ളത്. 124.91 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റും താരത്തിനുണ്ട്. അതില്‍ 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. വമ്പനടിക്കാരനായ താരമെന്ന് പറയാനാവില്ലെങ്കിലും നിലയുറപ്പിച്ചാല്‍ വലിയ ഇന്നിങ്‌സ് കളിക്കാന്‍ അദ്ദേഹത്തിന് കെല്‍പ്പുണ്ട്. ഒരു വശത്ത് വില്യംസണ്‍ നിലയുറപ്പിച്ചാല്‍ വലിയ സ്‌കോര്‍ അടിച്ചെടുക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ കിവീസ് നിരയിലുണ്ട്. അതിനാല്‍ തുടക്കത്തിലേ വില്യംസണെ പുറത്താക്കേണ്ടത് ഇന്ത്യക്ക് പ്രധാനപ്പെട്ട കാര്യമാണ്.

Also Read: T20 World cup: സന്നാഹം- ഓസീസിനെയും കെട്ടുകെട്ടിച്ച് ഇന്ത്യ, പാകിസ്താന് മുന്നറിയിപ്പ്

ഡെവോണ്‍ കോണ്‍വെ

ഡെവോണ്‍ കോണ്‍വെ

ടി20 ഫോര്‍മാറ്റില്‍ അധികം അന്താരാഷ്ട്ര മത്സരം കളിച്ച് പരിചയസമ്പത്തില്ലെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് എല്ലാവരുടെയും കൈയടി നേടിയ താരമാണ് ഡെവോണ്‍ കോണ്‍വെ. വമ്പനടിക്കാരനെന്ന് പറയാവുന്ന സ്‌ട്രൈക്കറേറ്റ് തന്നെയാണ് അദ്ദേഹത്തിനുള്ളത്. 14 ടി20യില്‍ നിന്ന് 59.12 ശരാശരിയില്‍ 473 റണ്‍സ് കോണ്‍വെ നേടിയിട്ടുണ്ട്. 151.12 ആണ് സ്‌ട്രൈക്കറേറ്റ്. നാല് അര്‍ധ സെഞ്ച്വറിയും ടി20 ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. പുറത്താവാതെ 99 റണ്‍സ് നേടിയതാണ് കോണ്‍വേയുടെ ഉയര്‍ന്ന സ്‌കോര്‍.

ബൗളറുടെ ദൗര്‍ബല്യത്തെ നന്നായി മുതലാക്കാന്‍ കെല്‍പ്പുള്ള താരം വലിയ ഇന്നിങ്‌സുകള്‍ കളിക്കാനും മിടുക്കനാണ്. ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ കോണ്‍വെയുടെ പ്രകടനം ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

Also Read: T20 World Cup: ഓസ്‌ട്രേലിയയെ ലോകകപ്പ് നേടാന്‍ കോലിയും സഹായിക്കും! എങ്ങനെയെന്നറിയാം

ലോക്കി ഫെര്‍ഗൂസന്‍

ലോക്കി ഫെര്‍ഗൂസന്‍

കിവീസ് സൂപ്പര്‍ പേസര്‍ ലോക്കി ഫെര്‍ഗൂസനും ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന താരമാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി രണ്ടാം പാദത്തില്‍ മികച്ച പ്രകടനമാണ് ഫെര്‍ഗൂസന്‍ കാഴ്ചവെച്ചത്. ഈ മികവ് ടി20 ലോകകപ്പിലും ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചേക്കും.13 ടി20യില്‍ നിന്ന് 24 വിക്കറ്റ് അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 6.87 എന്ന മികച്ച ഇക്കോണമിയിലാണ് താരത്തിന്റെ പ്രകടനം. പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണമുള്ള ബൗളറാണ് ഫെര്‍ഗൂസന്‍. ഇത് ഇന്ത്യന്‍ ബാറ്റിങ് നിരയെ പ്രയാസപ്പെടുത്താന്‍ സാധ്യതയേറെ.

മറ്റൊരു കിവീസ് പേസറായ ട്രന്റ് ബോള്‍ട്ടും ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന താരമാണ്. മുംബൈ ഇന്ത്യന്‍സ് താരമായ ബോള്‍ട്ട് 2020ലെ ഐപിഎല്ലില്‍ തിളങ്ങിയെങ്കിലും 2021 സീസണിന്റെ രണ്ടാം പാദത്തില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല.

Also Read: T20 World Cup 2021: 'ഇന്ത്യയുടെ ഗെയിം ചെയിഞ്ചറാണവന്‍', പാകിസ്താനെതിരായ പ്ലേയിങ് 11 നിര്‍ദേശിച്ച് സ്റ്റെയിന്‍

റാഷിദ് ഖാന്‍

റാഷിദ് ഖാന്‍

അഫ്ഗാനിസ്ഥാന്‍ സ്പിന്‍ ഇതിഹാസം റാഷിദ് ഖാന്‍ ഏത് ടീമിനും വലിയ വെല്ലുവിളി തന്നെയാണ്. ഇതിനോടകം തന്നെ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളായി റാഷിദ് മാറിയിട്ടുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിലെ നിറ സാന്നിധ്യമാണ് റാഷിദ്. 51 ടി20യില്‍ നിന്ന് 95 വിക്കറ്റുകള്‍ ഇതിനോടകം താരത്തിന്റെ പേരിലുണ്ട്. 2021ലെ ഐപിഎല്‍ രണ്ടാം പാദത്തിലും തകര്‍പ്പന്‍ പ്രകടനം റാഷിദ് നടത്തി. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരക്ക് റാഷിദ് വലിയ തലവേദനയാവുമെന്ന കാര്യം ഉറപ്പാണ്.

Story first published: Thursday, October 21, 2021, 13:25 [IST]
Other articles published on Oct 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+