For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇന്ത്യന്‍ ടീമിനെ സെപ്തംബര്‍ 10നകം പ്രഖ്യാപിക്കും, സഞ്ജുവിനടക്കം കടുത്ത തിരിച്ചടി

മുംബൈ: ടി20 ലോകകപ്പ് 2021 ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14വരെ യുഎഇയില്‍ നടക്കാന്‍ പോവുകയാണ്. ഒട്ടുമിക്ക ടീമുകളും ലോകകപ്പിനുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ്. ന്യൂസീലന്‍ഡ് ഇതിനോടകം 16 അംഗ ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ടീമുകളെ പ്രഖ്യാപിക്കേണ്ട അവസാന തീയ്യതി ഐസിസി പ്രഖ്യാപിച്ചത് ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് കടുത്ത തിരിച്ചടിയായിരിക്കുകയാണ്.

1

നിലവിലെ നിര്‍ദേശപ്രകാരം സെപ്തംബര്‍ 10നുള്ളില്‍ എല്ലാ ടീമുകളും 15 അംഗ ടീമിന്റെ പട്ടിക ഐസിസിക്ക് കൈമാറണം. അതായത് ഐപിഎല്‍2021ന്റെ രണ്ടാം പാദം നടക്കുന്നതിന് മുമ്പ് തന്നെ ടീം പ്രഖ്യാപനം ഉണ്ടാകും. ഇതോടെ രണ്ടാം പാദത്തില്‍ തിളങ്ങി ഇന്ത്യയുടെ ലോകകപ്പ് ടീമിലിടം പിടിക്കാമെന്ന് പ്രതീക്ഷിച്ച താരങ്ങള്‍ക്കെല്ലാം കടുത്ത തിരിച്ചടി നേരിടേണ്ടി വരും. ഇന്ത്യന്‍ ടീമിലിടം പ്രതീക്ഷിച്ച് നിരവധി യുവതാരങ്ങളുണ്ട്. എന്നാല്‍ ഇവരില്‍ പലര്‍ക്കും പുറത്തിരിക്കേണ്ടി വരുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.

Also Read: IND vs ENG: 'ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ഭാരം കൂടുതലും യുവതാരങ്ങളുടെ ചുമലില്‍'- ഇന്‍സമാം ഉല്‍ ഹഖ്

2

ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ലോകകപ്പാണിത്. വിരാട് കോലി ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ ഐസിസി കിരീടം സ്വപ്‌നം കാണുമ്പോള്‍ രവി ശാസ്ത്രിക്ക് ലോകകപ്പ് കിരീടത്തോടെ പടിയിറങ്ങാനുള്ള സുവര്‍ണ്ണാവസരമാണിത്. അതിനാല്‍ത്തന്നെ ഏറ്റവും മികച്ച ടീമിനെത്തന്നെയാവും ഇന്ത്യ പരിഗണിക്കുക. ഇന്ത്യന്‍ ടീമില്‍ ഉറച്ച സ്ഥാനമുള്ളവരും പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളവരും ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ളവരുമായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: IND vs ENG: 'വികാരങ്ങളുടെ പുറത്ത് റിവ്യൂ ചെയ്യരുത്, ഓസീസിന് സംഭവിച്ചത് ഓര്‍ക്കുക'- ലക്ഷ്മണ്‍

സ്ഥാനം ഉറപ്പിച്ച താരങ്ങളിവര്‍

സ്ഥാനം ഉറപ്പിച്ച താരങ്ങളിവര്‍

വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ച താരങ്ങളാണെന്ന് പറയാം. നിലവിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് ഇറങ്ങാനാണ് സാധ്യത. മൂന്നാം നമ്പറില്‍ വിരാട് കോലിയെത്തും. കോലിയും രോഹിതും ഓപ്പണിങ്ങിലിറങ്ങി രാഹുല്‍ മൂന്നാം നമ്പറിലിറങ്ങാനും സാധ്യതയുണ്ട്.

Also Read: 'ധോണിയെപ്പോലെ റണ്ണൗട്ടാക്കാന്‍ നോക്കി പക്ഷെ നടന്നില്ല', ചീറ്റിപ്പോയ പദ്ധതിയെക്കുറിച്ച് ഇഷാന്‍ കിഷന്‍

4

സമീപകാലത്തായി മോശം ഫോമിലാണെങ്കിലും പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ കൈവിടില്ല. സമീപകാലത്തായി ഗംഭീര ഫോമിലുള്ള സൂര്യകുമാര്‍ യാദവിനും ടീമില്‍ സ്ഥാനം ഉറപ്പാണ്. സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയും വിക്കറ്റ് കീപ്പറായി റിഷഭ് പന്തും സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. പേസ് നിരയില്‍ ജസ്പ്രീത് ബുംറയുടെ സ്ഥാനം മാത്രമാണ് ഉറപ്പിക്കാനാവുക.

Also Read: IND vs ENG:'പുറത്താക്കിയാലും അവര്‍ ഷര്‍ട്ട് വലിച്ചുകീറി സീനുണ്ടാക്കില്ല', പിന്തുണയുമായി ഗവാസ്‌കര്‍

ഇവരെയും പരിഗണിച്ചേക്കും

ഇവരെയും പരിഗണിച്ചേക്കും

പരിഗണിക്കാന്‍ സാധ്യത കൂടുതലുള്ള താരങ്ങളാണ് ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ഭുവനേശ്വര്‍ കുമാര്‍, ശര്‍ദുല്‍ ഠാക്കൂര്‍, യുസ്‌വേന്ദ്ര ചഹാല്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചഹാര്‍, ക്രുണാല്‍ പാണ്ഡ്യ. ഇവരില്‍ വിക്കറ്റ് കീപ്പര്‍ സബ്ബായി ഇഷാനെ പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. കെ എല്‍ രാഹുല്‍ കീപ്പര്‍ കൂടിയായതിനാല്‍ ഇഷാനെ തഴയാവും സാധ്യതയുണ്ട്. പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാറിനും രാഹുല്‍ ചഹാറിനും ഇടം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. സീനിയര്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിനൊപ്പം രാഹുല്‍ ചഹാറിനെ പരിഗണിക്കാനാണ് കൂടുതല്‍ സാധ്യത. യുഎഇയിലെ പിച്ച് സ്പിന്നിന് പിന്തുണയുള്ളതാണ്. പരിക്കിന് ശേഷം തിരിച്ചെത്തുന്ന ശ്രേയസ് അയ്യരേയും ഇന്ത്യ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.

Also Read: IND vs ENG: രഹാനെയും പുജാരയും കോലിയും ശക്തമായി തിരിച്ചെത്തും, പിന്തുണച്ച് കെ എല്‍ രാഹുല്‍

ഇവര്‍ ടീമിന് പുറത്തുതന്നെ

ഇവര്‍ ടീമിന് പുറത്തുതന്നെ

ശിഖര്‍ ധവാന്‍, സഞ്ജു സാംസണ്‍, ടി നടരാജന്‍, മുഹമ്മദ് ഷമി, ദേവ്ദത്ത് പടിക്കല്‍, പൃഥ്വി ഷാ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കൊന്നും ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്. പൃഥ്വി ഐപിഎല്ലിലും ടി20യിലുമടക്കം സമീപകാലത്ത് മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും നിലവിലെ ടീമില്‍ ടോപ് ഓഡറില്‍ ഒഴിവ് കുറവായതിനാല്‍ പരിഗണിക്കാന്‍ സാധ്യത കുറവാണ്. സീനിയര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഐപിഎല്ലിലെ പ്രകടനം ഗംഭീരമാണെങ്കിലും ശ്രീലങ്കന്‍ പരമ്പരയില്‍ നിരാശപ്പെടുത്തിയതിനാല്‍ പുറത്തിരിക്കാനാണ് സാധ്യത. പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദറിനും അവസരം ലഭിച്ചേക്കില്ല.

Also Read: IPL 2021: രണ്ടാം പാദത്തില്‍ തകര്‍പ്പെടാന്‍ സാധ്യതയുള്ള 10 ബാറ്റിങ് റെക്കോഡുകളിതാ

15 അംഗ സാധ്യതാ ടീം

15 അംഗ സാധ്യതാ ടീം

വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, യുസ്‌വേന്ദ്ര ചഹാല്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചഹാര്‍.

Story first published: Saturday, August 14, 2021, 22:26 [IST]
Other articles published on Aug 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+