IND vs ENG: രഹാനെയും പുജാരയും കോലിയും ശക്തമായി തിരിച്ചെത്തും, പിന്തുണച്ച് കെ എല്‍ രാഹുല്‍
ലോര്‍ഡ്‌സ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാല ടെസ്റ്റ് പ്രകടനങ്ങള്‍ വളരെ മികച്ചതാണ്. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിച്ച ഇന്ത്യ ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കി കരുത്തുകാട്ടി. പേസ് ബൗളിങ്ങ് നിരയുടെ വളര്‍ച്ചയും ഇന്ത്യന്‍ ക്രിക്കറ്റിന്റെ കരുത്ത് തന്നെയാണ്. അവസരം കാത്ത് നിരവധി യുവതാരങ്ങളും ടീമിന് പുറത്തുണ്ട്.

എന്നാല്‍ ഇന്ത്യക്ക് വലിയ തലവേദനയാവുന്നത് ചേതേശ്വര്‍ പുജാര,വിരാട് കോലി,അജിന്‍ക്യ രഹാനെ എന്നിവരുടെ ബാറ്റിങ്ങാണ്. ടെസ്റ്റിലെ ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലാണ് മൂന്നുപേരും. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഈ മൂന്ന് പേരുടെയും പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. സ്ഥിരത കണ്ടെത്താന്‍ സാധിക്കാത്ത ഇവരുടെ പ്രകടനത്തിനെതിരേ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. ഇപ്പോഴിതാ മൂന്ന് പേരും മികച്ച പ്രകടനത്തോടെ തിരിച്ചെത്തുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കെ എല്‍ രാഹുല്‍.
Also Read: IND vs ENG: ദുരന്തമാകുന്ന രഹാനെയും പുജാരയും, എവിടെയാണ് പിഴക്കുന്നത്? ലക്ഷ്മണ്‍ വിലയിരുത്തുന്നു

'പുജാരയും അജിന്‍ക്യയും അതുല്യരായ താരങ്ങളാണ്. ഇന്ത്യ വന്‍ പ്രതിസന്ധികള്‍ നേരിട്ടപ്പോഴെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുള്ളവരാണിവര്‍. അവര്‍ ലോകോത്തര താരങ്ങളാണ്. അതിനാല്‍ത്തന്നെ റണ്‍സിനായി വിശന്നാവും അവര്‍ നടക്കുന്നത്. പരിചയസമ്പന്നരായ താരങ്ങളാണവര്‍. അതിനാല്‍ത്തന്നെ ഒന്നോ രണ്ടോ ഇന്നിങ്‌സുകൊണ്ട് തിരിച്ചുവരാന്‍ അവര്‍ക്ക് സാധിക്കും. അവര്‍ കളിക്കുന്ന സാഹചര്യം എത്രത്തോളം പ്രയാസമുള്ളതാണെന്ന് തിരിച്ചറിയുക. ഇംഗ്ലണ്ടില്‍ ബാറ്റ് ചെയ്ത് മികച്ച പ്രകടനം നടത്തുകയെന്നത് എപ്പോഴും വലിയ വെല്ലുവിളി തന്നെയാണ്. ഒരു മികച്ച ലഭിച്ചാല്‍ അവര്‍ക്ക് തീര്‍ച്ചയായും വലിയ റണ്‍സ് നേടാനാവും'-കെ എല്‍ രാഹുല്‍ പറഞ്ഞു.
Also Read: ഇനിയും രഹാനെ വേണോ? വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആരെ പരിഗണിക്കും? മൂന്ന് താരങ്ങള്‍ ഇതാ

രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും ചേര്‍ന്ന് 126 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് സമ്മാനിച്ചെങ്കിലും സീനിയര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയതോടെ സ്‌കോര്‍ബോര്‍ഡ് 400 കടത്താനായില്ല. പുജാര അവസാന അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 8,15,4,12,9 എന്നിങ്ങനെ സ്‌കോര്‍ നേടിയപ്പോള്‍ അജിന്‍ക്യ രഹാനെ 27,49,15,5,1 എന്നിങ്ങനെയാണ് സ്‌കോര്‍ നേടിയത്. കോലിയുടെ സ്‌കോര്‍ 0,44,13,0,42 എന്നിങ്ങനെയാണ്. കോലിയില്‍ നിന്ന് ഒരു സെഞ്ച്വറി പ്രകടനത്തിനായി ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്. ഓരോ ഇന്നിങ്‌സിലും കോലി തിരിച്ചുവരവ് പ്രതീക്ഷ നല്‍കുമെങ്കിലും പഴയ പ്രതാപത്തിലേക്ക് ഉയരാനാകുന്നില്ല.
Also Read: ശാസ്ത്രി പോയാല്‍ പകരമാര്? ദ്രാവിഡ് ഉറപ്പിക്കുമോ?- സാധ്യത അഞ്ചു പേര്‍ക്ക്

Also Read: INDvENG: സിറാജ് ഹീറോടാ... അടുത്തടുത്ത ബോളില്‍ രണ്ട് വിക്കറ്റ്! ഇംഗ്ലണ്ട് സ്തബ്ധരായി
നിലവില്‍ ഇന്ത്യക്ക് മത്സരത്തില്‍ അല്‍പ്പം മുന്‍തൂക്കം അവകാശപ്പെടാം. മൂന്നാം ദിനത്തിലെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം വളരെ നിര്‍ണ്ണായകമാവും. മൂന്നാം ദിനത്തിലെ പദ്ധതികളെക്കുറിച്ചും രാഹുല്‍ പറഞ്ഞു. 'ആദ്യ മണിക്കൂറില്‍ത്തന്നെ ഒന്നോ രണ്ടോ വിക്കറ്റുകള്‍ നേടുകയാണ് ലക്ഷ്യം. ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് അച്ചടക്കത്തോടെ പന്തെറിയാന്‍ സാധിച്ചാല്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഞങ്ങളുടെ പദ്ധതിയില്‍ വിശ്വസിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്. എല്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്കുമെതിരേ പദ്ധതികളുണ്ട്. അവരെ പിഴവിലേക്കെത്തിക്കുകയാണ് വേണ്ടത്. തുടക്കത്തിലേ ഒന്നോ രണ്ടോ വിക്കറ്റ് നേടാനായാല്‍ അവരെ തീര്‍ച്ചയായും സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കും'-രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications