
പരമ്പരയില്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,വിരാട് കോലി എന്നിവര്‍ക്ക് തിളങ്ങാനായിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രകടനം വിലയിരുത്തിയാല്‍ മികവിനൊത്ത ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ ഇവര്‍ക്കായിട്ടില്ല. ഇതോടെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഇവര്‍ക്കെതിരേ ഉയരുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍.
Also Read: IPL 2021: രണ്ടാം പാദത്തില്‍ തകര്‍പ്പെടാന്‍ സാധ്യതയുള്ള 10 ബാറ്റിങ് റെക്കോഡുകളിതാ

'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു രഹാനെ.ആ മത്സരത്തില്‍ മറ്റാര്‍ക്കും തിളങ്ങാനായിരുന്നില്ല. എന്നിട്ടും രണ്ട് പേരുടെ നേര്‍ക്ക് മാത്രം വിമര്‍ശനം ഉയരുകയാണ്. അവര്‍ വലിയ വാഴ്ത്തപ്പെടാത്ത ക്രിക്കറ്റ് താരങ്ങളാണ്. ഇവരെ ഒഴിവാക്കിയാലും ഷര്‍ട്ടൊന്നും വലിച്ചൂകീറി ഒരു രംഗം സൃഷ്ടിക്കില്ല. അജിന്‍ക്യ രഹാനെയെ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അനുവദിക്കൂ.
Also Read: IND vs ENG: ദുരന്തമാകുന്ന രഹാനെയും പുജാരയും, എവിടെയാണ് പിഴക്കുന്നത്? ലക്ഷ്മണ്‍ വിലയിരുത്തുന്നു

ഇവിടെ അവന് റണ്‍സ് നേടാനാകാത്തത് ഒരു പ്രശ്‌നം തന്നെയാണ്. സാങ്കേതികമായ പ്രശ്‌നങ്ങളാണത്. തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഓസ്‌ട്രേലിയയിലും ഇതേ പ്രശ്‌നങ്ങള്‍ അവര്‍ നേരിട്ടിരുന്നു. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് അവിടെ പരിശീലകരുള്ളത്. തുടര്‍ച്ചയായി ഒരേ പിഴവുകള്‍കൊണ്ട് പുറത്തായാല്‍ അത് അവരുടെ പ്രശ്‌നം മാത്രമല്ല. പരിശീലകരുടേത് കൂടിയാണ്'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
Also Read: ഇനിയും രഹാനെ വേണോ? വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആരെ പരിഗണിക്കും? മൂന്ന് താരങ്ങള്‍ ഇതാ

ഓസ്‌ട്രേലിയയിലാണ് രഹാനെ അവസാന സെഞ്ച്വറി നേടിയത്. കൃത്യമായി പറഞ്ഞാല്‍ 11 ഇന്നിങ്‌സുകള്‍ക്ക് മുമ്പ്. ഇംഗ്ലണ്ടില്‍ 13 മത്സരം കളിച്ചിട്ടുള്ള രഹാനെ 626 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ ആദ്യ മത്സരത്തില്‍ അഞ്ച് റണ്‍സിനും രണ്ടാം മത്സരത്തില്‍ ഒരു റണ്‍സിനും അദ്ദേഹം പുറത്തായിരിക്കുകയാണ്.
Also Read: ശാസ്ത്രി പോയാല്‍ പകരമാര്? ദ്രാവിഡ് ഉറപ്പിക്കുമോ?- സാധ്യത അഞ്ചു പേര്‍ക്ക്

Also Read: INDvENG: സിറാജ് ഹീറോടാ... അടുത്തടുത്ത ബോളില്‍ രണ്ട് വിക്കറ്റ്! ഇംഗ്ലണ്ട് സ്തബ്ധരായി
പുജാരയുടെ കണക്കുകളും ഇത്തരത്തില്‍ തന്നെയാണ്. 23 ഇന്നിങ്‌സ് ഇംഗ്ലണ്ടില്‍ കളിച്ച് 26.10 ശരാശരിയില്‍ 548 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ആദ്യ മത്സരത്തില്‍ 4,12* എന്നിങ്ങനെ സ്‌കോര്‍ നേടിയ അദ്ദേഹം രണ്ടാം മത്സരത്തില്‍ 9 റണ്‍സിനാണ് പുറത്തായത്. ഇന്ത്യന്‍ നായകന്‍ വിരാട് രകോലിയും നിരാശപ്പെടുത്തുകയാണ്. 34.42 ശരാശരിയില്‍ 826 റണ്‍സ് കോലിയുടെ പേരിലുണ്ട്. ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായ കോലി രണ്ടാം മത്സരത്തില്‍ 42 റണ്‍സാണ് നേടിയത്.


Click it and Unblock the Notifications











