ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര പുരോഗമിക്കവെ ഇന്ത്യന്‍ ടീമിനായി കൂടുതല്‍ തിളങ്ങുന്നത് യുവതാരങ്ങളാണ്. സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ നേട്ടങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവരെല്ലാം തിളങ്ങിയത് വളരെ അപൂര്‍വ്വമായി മാത്രമാണ്. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാനുമെല്ലാം ഇന്ത്യക്കായി.
മായങ്ക് അഗര്‍വാള്‍,ശുഭ്മാന്‍ ഗില്‍,പൃഥ്വി ഷാ,കെഎല്‍ രാഹുല്‍,റിഷഭ് പന്ത് തുടങ്ങി നിരവധി യുവബാറ്റ്‌സ്മാന്‍മാരെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കാണാനാവും. ഇവരെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്നുമുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് നിരയുടെ അധിക ഭാരവും യുവതാരങ്ങളുടെ ചുമലിലാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകന്‍ ഇന്‍സമാം ഉല്‍ ഹഖ്.

'ഇന്ത്യന്‍ ടീമിന്റ ബാറ്റിങ് നിരയുടെ കൂടുതല്‍ ഭാരവും യുവതാരങ്ങളുടെ ചുമലിലാണ്.രാഹുല്‍,റിഷഭ്,രവീന്ദ്ര ജഡേജയടക്കം ബാറ്റുകൊണ്ട് തിളങ്ങുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് അവര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വിദേശ പിച്ചുകളിലെ ഇന്ത്യന്‍ ജയത്തില്‍ ഈ യുവതാരങ്ങളുടെ പങ്ക് വളരെ വലുതാണ്'-ഇന്‍സമാം പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ഇന്ത്യ അവസാന ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ യുവതാരങ്ങളാണ് ഏറ്റവും തിളങ്ങിയത്. പ്രധാനമായും റിഷഭ് പന്തിന്റെ ബാറ്റിങ്ങാണ് എടുത്തു പറയേണ്ടത്.
അതേ സമയം ഇനിയുടെ പല സൂപ്പര്‍ താരങ്ങളുടെയും പ്രകടനം നിരാശപ്പെടുത്തുന്നതാണ്. വിരാട് കോലി,ചേതേശ്വര്‍ പുജാര എന്നിവര്‍ ഒരു സെഞ്ച്വറി നേടിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി. അജിന്‍ക്യ രഹാനെക്ക് സ്ഥിരതയുമില്ല. ചില ഒറ്റയാള്‍ പ്രകടനങ്ങളുടെ കരുത്തിലാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. സീനിയര്‍ താരങ്ങളുടെ മോശം പ്രകടനത്തെക്കുറിച്ചും ഇന്‍സമാം പ്രതികരിച്ചു.