
വിക്കറ്റ് കീപ്പര്‍കൂടിയായ ഇഷാന്‍ ഭാവിയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി മാറാന്‍ കെല്‍പ്പുള്ള താരം കൂടിയാണ്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനായിരുന്നു. പലപ്പോഴും മുന്‍ ഇന്ത്യന്‍ നായകനായ ധോണിയെ വിക്കറ്റ് കീപ്പിങ്ങില്‍ അനുകരിക്കാന്‍ ഇഷാന്‍ ശ്രമിക്കാറുണ്ട്. അതിനാല്‍ത്തന്നെ പലരും ഇഷാനെ ധോണിയുമായി താരതമ്യപ്പെടുത്തുന്നുമുണ്ട്. ഇപ്പോഴിതാ ധോണിയെ അനുകരിക്കാന്‍ ശ്രമിച്ച് ചീറ്റിപ്പോയ പദ്ധതിയെക്കുറിച്ച് ഇഷാന്‍ കിഷന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ഇക്കഴിഞ്ഞ പരമ്പരയിലാണ് നാടകീയമായ സംഭവങ്ങള്‍ നടന്നത്.
Also Read: IND vs ENG: രഹാനെയും പുജാരയും കോലിയും ശക്തമായി തിരിച്ചെത്തും, പിന്തുണച്ച് കെ എല്‍ രാഹുല്‍

'ചമിക കരുണരത്‌ന നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്നു. നിലയുറപ്പിച്ച ബാറ്റ്‌സ്മാനായി ചമിക ക്രീസിലുള്ളതിനാല്‍ പുതിയതായി ക്രീസില്‍ നില്‍ക്കുന്ന താരത്തില്‍ നിന്ന് സ്‌ട്രൈക്ക് ആവിശ്യപ്പെടുമെന്ന് ഉറപ്പായിരുന്നു. ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ദീപക് ചഹാര്‍ ഫീല്‍ഡറായി ഉണ്ടായിരുന്നു. ഭുവി ഭായിയോട് ഓഫ്സ്റ്റംപിന് പുറത്ത് സ്ലോ ബോള്‍ ചെയ്യാന്‍ ആവിശ്യപ്പെട്ടു.
Also Read: IPL 2021: രണ്ടാം പാദത്തില്‍ തകര്‍പ്പെടാന്‍ സാധ്യതയുള്ള 10 ബാറ്റിങ് റെക്കോഡുകളിതാ

അവന്‍ സിക്‌സറിന് ശ്രമിക്കുമ്പോള്‍ ചാമിക സിംഗിളിനായി ശ്രമിക്കും. റണ്ണൗട്ടാക്കാനായി ധോണിഭായിയെപ്പോലെ ഞാന്‍ തയ്യാറെടുത്തു. എന്നാല്‍ ചാമിക സിംഗിള്‍ എടുക്കാന്‍ തയ്യാറായില്ല. അതിനാല്‍ അവനെ റണ്ണൗട്ടാക്കാന്‍ സാധിച്ചില്ല. അതുവരെയുള്ള എന്റെ എല്ലാ പദ്ധതികളും കൃത്യമായിരുന്നു. അതിനാലാണ് ചമികയുടെ വിക്കറ്റ് നേടിയപ്പോള്‍ ദീപക് മുഖംപൊത്തി ചിരിച്ചത്'-ആകാശ് ചോപ്രയുമായുള്ള യുട്യൂബ് ചാനലിലെ അഭിമുഖത്തില്‍ ഇഷാന്‍ പറഞ്ഞു.
Also Read: IND vs ENG: ദുരന്തമാകുന്ന രഹാനെയും പുജാരയും, എവിടെയാണ് പിഴക്കുന്നത്? ലക്ഷ്മണ്‍ വിലയിരുത്തുന്നു

ധോണി കരിയറില്‍ ഉണ്ടാക്കിയ സ്വാധീനവും പ്രചോദനവും എത്രത്തോളമാണെന്നും അദ്ദേഹം പറഞ്ഞു. 'രാജ്യത്തിനുവേണ്ടി ധോണി നല്‍കിയപോലെ സംഭാവന ചെയ്യാന്‍ കുറച്ച് താരങ്ങള്‍ക്ക് മാത്രമെ സാധിക്കൂ.മൂന്നാം നമ്പറിലും ആറാം നമ്പറിലും അദ്ദേഹം എങ്ങനെയാണ് ബാറ്റ് ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പരാതി പറയാതെ ലഭിച്ച അവസരങ്ങള്‍ കഴിവിന്റെ പരമാവധി പ്രകടനം നടത്താനാണ് ശ്രമിച്ചത്. അതാണ് ഞാനും ടീമിനിനൊപ്പം ചെയ്യാന്‍ ആഗ്രഹിക്കുന്നത്. ലഭിക്കുന്ന അവസരത്തില്‍ പോയി മികച്ച പ്രകടനം കാഴ്ചവെക്കുക'-ഇഷാന്‍ പറഞ്ഞു.
Also Read: ഇനിയും രഹാനെ വേണോ? വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആരെ പരിഗണിക്കും? മൂന്ന് താരങ്ങള്‍ ഇതാ

Also Read: INDvENG: നൈറ്റ് വാച്ച്മാന്റെ റോള്‍ ഭംഗിയാക്കി! കൂടുതല്‍ പ്രതീക്ഷിക്കരുത്- രഹാനെയ്ക്കു ട്രോള്‍
എംഎസ് ധോണി റാഞ്ചിയില്‍ നിന്നുള്ള താരമാണ്. ഇപ്പോള്‍ നിനക്കുള്ള അവസരമാണെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ടെങ്കിലും ധോണി ഭായിയുടെ നേട്ടങ്ങളോടൊപ്പമെത്തുക വളരെ പ്രയാസമാണ്. ഐപിഎല്ലിനിടെ ധോണിഭായിയോട് കീപ്പിങ്ങിനെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും വലിയ പ്രശ്‌നങ്ങള്‍ക്ക് ലളിതമായ ഉത്തരം ധോണിഭായ് നല്‍കുമെന്നും ഇഷാന്‍ പറഞ്ഞു.


Click it and Unblock the Notifications